Spread the love

ഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഗിഫ്റ്റ് വൗച്ചർ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി പ്രമുഖ പാലുല്‍പ്പന്ന ബ്രാൻഡായ അമുല്‍.

video
play-sharp-fill

കഴിഞ്ഞ കുറച്ചുനാളുകളായി അമുലിന്റേതെന്ന് കരുതുന്ന തരത്തിലുളള 5000 രൂപയുടെ വ്യാജ ഗിഫ്റ്റ് വൗച്ചർ സന്ദേശങ്ങള്‍ വാട്സാപ്പ് ഉള്‍പ്പടെയുളള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കമ്പനി ഔദ്യോഗികമായി ഇത്തരത്തിലുളള ഒരു ഓഫറും പ്രചരിപ്പിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ തട്ടിയെടുക്കാനുളള സൈബർ തട്ടിപ്പുക്കാരുടെ പദ്ധതിയായിരിക്കാമിതെന്നാണ് അമുലിന്റെ അറിയിപ്പ്. അമുല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുമുൻപും അമുലിന്റെ പേരില്‍ വിവിധ തട്ടിപ്പുകള്‍ നടന്നിരുന്നു. അതിനെതിരെ കർശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

സംശയാസ്പദമായ ലിങ്കുകളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും ഓണ്‍ലൈനില്‍ ഇത്തരത്തിലുളള ഓഫറുകള്‍ ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അമുല്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുളള വ്യാജസന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അമുലിന്റെ കസ്റ്റമർ കെയർ ടീമുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. 1800 258 3333 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.