ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ സ്ത്രീയെ കുളിമുറിയില്‍ കയറി മർദ്ദിച്ചു ; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

പയ്യന്നൂർ : ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ സ്ത്രീയെ വാർഡിലെ കുളിമുറിയില്‍ കയറി മർദ്ദിച്ചു, ഭർത്താവിനെതിരെ കേസെടുത്തു പോലീസ്. ചിറ്റാരിക്കാല്‍ കമ്പല്ലൂർ ആമ്പച്ചാൽ സ്വദേശിനി ടി പി ആശയുടെ പരാതിയിലാണ് ഭർത്താവ് സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. പയ്യന്നൂർ ഗവ. താലൂക് ആശുപത്രിയിലാണ് സംഭവം നടന്നത്. കുളിമുറിയില്‍ കയറിയ പ്രതി ഭാര്യയെ മുടിക്കു കുത്തിപ്പിടിക്കുകയും ബിയർ കുപ്പി കൊണ്ട് വയറിനും നെഞ്ചിലുമിടിക്കുകയായിരുന്നുവെന്നാണ് പരാതി. മകളുടെ കുട്ടിക്ക് അസുഖമായതിനാല്‍ മകള്‍ക്കും കുട്ടിക്കുമൊപ്പം ആശുപത്രിയില്‍ സഹായത്തിന് എത്തിയതായിരുന്നു ആശ.  തൻ്റെ അനുവാദം കൂടാതെ ആശുപത്രിയില്‍ പോയതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. സംഭവത്തിൽ […]

ജസ്ന ജീവിച്ചിരിപ്പില്ല; അജ്ഞാത സുഹൃത്തിനെ സംശയം; ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്ന് പിതാവ്

തിരുവനന്തപുരം: ആറു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയായിരുന്ന ജെസ്ന മരിയ ജയിംസ് ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്നും പിതാവ് ജെയിംസ് കോടതിയെ അറിയിച്ചു. ജെസ്നയുമായി രഹസ്യ അടുപ്പം സ്ഥാപിച്ചിരുന്ന അയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. അതേക്കുറിച്ച്‌ വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ലെന്നും അഡ്വ. ശ്രീനിവാസൻ വേണുഗോപാല്‍ മുഖേന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു. തുടർന്ന് സി.ബി.ഐ ഉദ്യോഗസ്ഥനോട് 19ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. […]

‘ജോലി ബാങ്കില്‍, കടകളിലെത്തിയാല്‍ മോഷണം പതിവ്’; അടിച്ച്‌ മാറ്റിയത് കളിപ്പാട്ടം മുതല്‍ ഐഫോണ്‍ വരെ; കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഇടുക്കി: കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. സ്വകാര്യ ബാങ്ക് സെയില്‍സ് മാനേജരും ട്രിച്ചി സ്വദേശിയുമായ ദീപക്ക് മനോഹരന്‍ ആണ് പിടിയിലായത്. ഫോണ്‍ വാങ്ങാന്‍ എന്ന വ്യാജേനെയെത്തിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തീയതി കുമളി തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് ദീപക്ക് ഫോണുകള്‍ മോഷ്ടിച്ചത്. സ്വകാര്യ ബാങ്കിലെ സെയില്‍സ് മാനേജരായ ദീപക്ക് മനോഹര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പാണ് തേക്കടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. കുമളി ടൗണിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഫോണ്‍ വാങ്ങാനെന്ന വ്യാജേന ഇയാള്‍ […]

മൂന്ന് വര്‍ഷം മുൻപ് വിവാഹം; മരിക്കാൻ പോവുകയാണെന്ന് അറിയിച്ച്‌ വാട്‌സ്‌ആപ്പില്‍ ചിത്രങ്ങളും ശബ്ദസന്ദേശവും ഭര്‍ത്താവിന് അയച്ചു നൽകി; ശേഷം ജീവനൊടുക്കി യുവതി

കൊല്ലം: ചിതറയില്‍ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി. കുമ്മിള്‍ മുളളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് മരിച്ചത്. 24 വയസായിരുന്നു. തെറ്റിമുക്കിന് സമീപമുള്ള വാടക വീടിനുള്ളിലാണ് തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. മൂന്ന് വർഷം മുൻപായിരുന്നു ചിതറ കാരിച്ചിറ സ്വദേശി ജിതിനുമായി ശ്രീവിദ്യയുടെ വിവാഹം. മരിക്കാൻ പോവുകയാണെന്ന് അറിയിച്ച്‌ ജിതിന് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചുകൊടുത്ത ശേഷമാണ് ശ്രീവിദ്യ ജീനൊടുക്കിയത്. ആത്മഹത്യാ ശ്രമത്തിന്റെ ചിത്രങ്ങളും അയച്ചിരുന്നു. ജിതിൻ ശ്രീവിദ്യയെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നാലെ ജിതിൻ വീട്ടിലെത്തിയപ്പോഴേക്കും ശ്രീവിദ്യ […]

കുമരകത്ത് ഉത്സവത്തിനോടനുബന്ധിച്ച് വാക്കുതർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ

കുമരകം: ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് ചെങ്ങളത്തുകാവ് സ്വദേശികളായ ഇടക്കരിച്ചിറയിൽ വീട്ടിൽ ജഗേഷ് ജെ പ്രകാശ് (38), ഗോപീസദനം വീട്ടിൽ ജിനു ഗോപിനാഥ് (39), തട്ടാം പറമ്പിൽ വീട്ടിൽ ശരത്ത് ടി.എ (32), കുന്നുംപുറം വീട്ടിൽ സുരേഷ് കെ.ആർ (36), ഭഗവതിപ്പറമ്പ് വീട്ടിൽ അനൂപ് ശശി (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി ചെങ്ങളത്ത് കാവ് അമ്പലം ജംഗ്ഷന് […]

കുറവിലങ്ങാട് പാറമടയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; സ്ഫോടക വസ്തുക്കൾ എത്തിച്ചു നല്‍കിയ മണക്കാട് സ്വദേശി അറസ്റ്റിൽ

കുറവിലങ്ങാട്: പാറമടയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണക്കാട് അരീക്കുഴ ഭാഗത്ത് ഒലിക്കുന്നേൽ വീട്ടിൽ ബാബു കുര്യാക്കോസ് (44) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറവിലങ്ങാട് കുടുക്കമറ്റം കരോട്ടും ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടയിൽ ഉപയോഗിക്കുന്നതിനുവേണ്ടി അനധികൃതമായി സ്ഫോടകവസ്തുക്കൾ എത്തിച്ചു നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം പാറമട കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 84 ജലാറ്റിൻ സ്റ്റിക്കുകളും 50 ഡിറ്റനേറ്ററുകളും പോലീസ് പിടികൂടിയത്. ഇത്തരത്തിൽ ജലാസ്റ്റിക്കുകളും, ലിറ്ററുകളും പാറമടയില്‍ എത്തിച്ചു നൽകിയിരുന്നത് ബാബു കുര്യാക്കോസ് […]

പള്ളിക്കത്തോട് വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർന്നു; ഒളിവിൽ കഴിഞ്ഞിരുന്ന വാഴൂർ സ്വദേശി പൊലീസ് പിടിയിൽ

പള്ളിക്കത്തോട്: വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമം പതാൽ പനമൂട് ഭാഗത്ത് മാറുകാട്ട് വീട്ടിൽ നിസ്സാർ എം.ജെ (സദ്ദാം 32) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മാർച്ച് 23 ആം തീയതി പുലർച്ചെ 2:30 മണിയോടുകൂടി ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മധ്യവയസ്കയുടെ വീട് ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം […]

ക്രൂര മർദ്ദനം, കുതറി ഓടിയ അമ്മയെ കുക്കറിൻ്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം ; യുവാവിനെ അറസ്റ്റ് ചെയ്ത് മണർകാട് പോലീസ്

മണർകാട് : അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. വിജയപുരം വടവാതൂർ പോളശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26) നെ ആണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് യുവാവ് അമ്മയെ മർദ്ദിക്കുകയായിരുന്നു. ക്രൂര മർദ്ദനത്തെ തുടർന്ന് കുതറി ഓടിയ അമ്മയെ യുവാവ് പിന്തുടർന്ന് പിടികൂടി കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ തലയ്ക്ക് അടിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവാവിനെ അറസ്റ്റ് ചെയ്തു. മണർകാട് സ്റ്റേഷൻ […]

ഗര്‍ഭിണിയായ കാട്ടിയെ വേട്ടയാടി കറിവെച്ച്‌ കഴിച്ചു; മിച്ചംവന്ന മാംസം വിറ്റു; പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉള്‍പ്പെടെ വനത്തില്‍ കുഴിച്ചിട്ടു; ക്ഷേത്രം പൂജാരി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

നിലമ്പൂർ: ഗർഭിണിയായ കാട്ടിയെ (ഇന്ത്യൻ വൈല്‍ഡ് ഗോർ) വേട്ടയാടി മാംസം വില്‍പന നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. ചാലിയാർ ഇടിവണ്ണ മങ്ങാട്ടിരി നന്ദൻ (സുനില്‍കുമാർ – 50), എടവണ്ണ പന്നിപ്പാറ വികെ പടി അക്കരമ്മല്‍ ഹംസ (42) എന്നിവരാണ് പിടിയിലായത്. ക്ഷേത്ര പൂജാരിയാണ് അറസ്റ്റിലായ നന്ദൻ. കേസില്‍ ഇതുവരെ 11 പേർ അറസ്റ്റിലായി. ജനുവരി 8ന് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയില്‍ നിലമ്ബൂർ കോവിലകം ഇരുള്‍ക്കുന്ന് നിക്ഷിപ്ത മലവാരത്തില്‍ ഇടിച്ചില്‍ ഭാഗത്ത് വച്ചാണ് കാട്ടിയെ സംഘം വേട്ടയാടിയത്. ചോലയില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടിയെ വെടിവച്ചു കൊന്ന് […]

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളും തിരിച്ചെത്തി; കുട്ടികള്‍ സ്വമേധയാ സ്റ്റേഷനില്‍ ഹാജരായി

പത്തനംതിട്ട: പത്തനംതിട്ടയിലെ അഭയാകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മൂന്ന് പെണ്‍കുട്ടികളും തിരികെയെത്തി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആണ് പെണ്‍കുട്ടികളെ അഭയകേന്ദ്രത്തില്‍ നിന്നും കാണാതാവുന്നത്. തുടർന്ന് കോന്നി പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനിടയില്‍ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ മൂന്ന് പേരും ഓട്ടോയില്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവം കൂടുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ സ്റ്റഷനില്‍ സ്വമേധയാ ഹാജരായത്. കുട്ടികളുടെ മൊഴിയെടുത്താല്‍ മാത്രമേ സംഭവത്തിനു പിന്നിലെന്താണെന്ന് വ്യക്തമാക്കാന്‍ സാധിക്കുമെന്ന് കോന്നി പോലീസ് […]