Spread the love

കോട്ടയം: കാപ്പാ നിയമപ്രകാരം നാടു കടത്തിയ പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശാലു (25) ആണ് മണർകാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ചിലാണ് പ്രതിയെ എറണാകുളം ഡി ഐ ജി യുടെ നിർദ്ദേശ പ്രകാരം കാപ്പ
നിയമപ്രകാരം നാടു കടത്തിയത്.

video
play-sharp-fill

പ്രതി വീട്ടിൽ എത്തിയെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഐരാട്ടുനട ഭാഗത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

മണർകാട് പോലീസ് ഇൻസ്‌പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർ സജീർ, സിവിൽ പോലീസ് ഓഫീസർ രോഹിൽ രാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകുമാർ എന്നിവർ ചേർന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടുന്നത്. അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group