മോഷണമുതല്‍ വില്‍ക്കാനെത്തി കട ഉടമയുടെ മൊബൈലുമായി കടന്നു; പ്രതികളെ തിരിച്ചറിഞ്ഞത് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്; പൊലീസിനെ ഞെട്ടിച്ച്‌ ന്യൂജെന്‍ കള്ളന്മാര്‍ ഒടുവിൽ പിടിയിലായത് ഇങ്ങനെ….!

സ്വന്തം ലേഖിക മാള: മോഷ്ടിച്ച ബാറ്ററി കടയില്‍ വിറ്റതിന് ശേഷം ഉടമയുടെ മൊബൈല്‍ മോഷ്ടിച്ച സംഘത്തിലൊരാള്‍ പിടിയില്‍. മാള ടൗണില്‍ ബാറ്ററി കട നടത്തുന്ന കോന്നൂര്‍ നങ്ങിണി വീട്ടില്‍ ജയിംസ് എന്നയാളുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പരാതിയെ തുടര്‍ന്ന് പറവൂര്‍ സ്വദേശി കുന്നില്‍മണപാടം വീട്ടില്‍ അതുല്‍ (23) നെ മാള എസ്.ഐ വി.വി. വിമല്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് പഴയ ബാറ്ററികളുമായി കടയിലെത്തിയ പ്രതികള്‍ 3,000 രൂപയ്ക്ക് ബാറ്ററി ജയിംസിന് വില്‍ക്കുകയായിരുന്നു. കടയില്‍ നിന്ന് […]

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; മുഖ്യപ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍; ശ്യാംലാല്‍ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും പ്രതി

സ്വന്തം ലേഖിക തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍. കേസിന്റെ അന്വേഷണ ചുമതലയുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാല്‍. ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. പ്രധാന ഇടനിലക്കാരായ ദിവ്യ നായര്‍, അഭിലാഷ് എന്നിവരെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. മറ്റൊരു […]

കോട്ടയത്ത് ബാങ്ക് ജീവനക്കാരുമായി സംഘര്‍ഷം; ആക്രമണത്തിൽ കൈവിരല്‍ അറ്റുപോയ ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനുമെതിരെ വധശ്രമത്തിന് കേസ്; നടപടി ഏറ്റുമുട്ടലിനിടെ ബാങ്ക് ജീവനക്കാരന് പരിക്കേറ്റതോടെ

സ്വന്തം ലേഖിക വിജയപുരം: കോട്ടയം ആനത്താനത്ത് വായ്പാ കുടിശിക പിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘര്‍ഷത്തില്‍ കൈവിരല്‍ അറ്റുപോയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത് ചികില്‍സയിലാണ്. ഏറ്റുമുട്ടലിനിടെ ബാങ്ക് ജീവനക്കാരിലൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതോടെയാണ് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തത്. ആക്രമണത്തിനായി കൊണ്ടു വന്ന ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് സ്വയം മുറിവേല്‍ക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട വീട്ടുകാര്‍ പറയുന്നു. കോട്ടയം വിജയപുരത്തിനടുത്ത് ഇന്നലെ ആയിരുന്നു അക്രമം നടന്നത്. സ്വകാര്യ ബാങ്ക് […]

ഓര്‍‌ഡര്‍ ചെയ്ത ബിരിയാണിയില്‍ മുട്ടയും പപ്പടവുമില്ലാത്തതിന്റെ പേരില്‍ ക്രൂരമ‌ര്‍ദ്ദനം; ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു; ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

സ്വന്തം ലേഖിക തൃശ്ശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും നല്‍കിയില്ല എന്ന പേരില്‍ ഹോട്ടല്‍ ഉടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. ചൂണ്ടലില്‍ കറി ആന്‍ഡ് കോ എന്ന പേരില്‍ ഹോട്ടല്‍ നടത്തി വരുന്ന തിരുവനന്തപുരം സ്വദേശിയായ സുധി (42) ഭാര്യ ദിവ്യ (40) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ നിലവില്‍ കേച്ചേരി തൂവാനൂരിലാണ് താമസിച്ച്‌ വരുന്നത്. ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വിഭവങ്ങള്‍ കുറവാണെന്നും കൈകഴുകുന്ന സ്ഥലത്തിന് വൃത്തിക്കുറവുണ്ടെന്നും എന്നതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ഇവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിലേയ്ക്ക് വഴിവെച്ചത്. ഇരുപ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിയേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ […]

ക്രിസ്മസ് ആഘോഷത്തിനിടെ വാക്കുതർക്കം; ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ; പിടിയിലായത് ഓണംതുരുത്ത് സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ഓണം തുരുത്ത് വട്ടക്കുന്നേൽ വീട്ടിൽ അജിത് കുമാർ മകൻ അനു എ. കുമാർ (27), ഓണം തുരുത്ത് ശ്രീ കോവിൽ വീട്ടിൽ വിജയൻ നായർ മകൻ ശ്രീജിത്ത് വി (41), ഓണം തുരുത്ത് മറവൂർ തെക്കേതിൽ വീട്ടിൽ അയ്യപ്പൻ നായർ മകൻ പ്രതീപ് (42), ഓണം തുരുത്ത് കരുവള്ളിയിൽ വീട്ടിൽ നീലകണ്ഠൻ മകൻ രഘു (47) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ […]

കൊല്ലത്ത് മദ്യപസംഘത്തിന്റെ ആക്രമണം; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക് ;സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: പെരിനാട് കുഴിയത്ത് മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കുഴിയം എന്‍.എസ്.എസ് കരയോഗം ഓഫീസിനടുത്ത് വ്യാഴാഴ്ച അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്. ഐ ഭക്തവത്സലന്‍, സി.പി.ഒമാരായ സീനിയര്‍ സി.പി.ഒ ഷിന്റോ, സിപി.ഒമാരായ വിഷ്ണു, ജിഷ്ണു, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ചന്ദനത്തോപ്പ് മംഗലഴികത്ത് വീട്ടില്‍ അഭിലാഷ് (30), ചന്ദനത്തോപ്പ് ചരുവിള പുത്തന്‍ വീട്ടില്‍ അനീഷ് (31), ചന്ദനത്തോപ്പ് ലക്ഷ്മി ഭവനില്‍ ചന്തുനായര്‍ (30) എന്നിവരാണ് പിടിയിലായത്. മദ്യലഹരിയില്‍ യുവാക്കള്‍ പ്രശ്‌നമുണ്ടാക്കുന്നെന്ന വിവരത്തെ […]

മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആംബുലന്‍സിലും കാറിലും വെച്ച്‌ പീഡിപ്പിച്ചെന്ന് പരാതി; പഞ്ചായത്തംഗത്തിനെതിരെ കേസ്

സ്വന്തം ലേഖിക കോഴിക്കോട്: മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. മാവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് താലൂക്കിലെ മാവൂര്‍ പഞ്ചായത്തില്‍ വച്ചായിരുന്നു മോക്ഡ്രില്‍ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡ്രൈവര്‍ ആംബുലന്‍സില്‍ വച്ചും, അയാളുടെ കാറില്‍വച്ചും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

താല്‍പര്യം ഉള്ളവരെ കണ്ടാല്‍ ആദ്യം വളച്ചെടുക്കും; പിന്നീട് ബ്രാന്‍ഡഡ് ഇന്നര്‍ വെയറുകള്‍ വാങ്ങി നല്‍കും; ഈ ഇന്നര്‍വെയറുകള്‍ ധരിച്ച്‌ മുന്നിലെത്തണമെന്നാണ് ചട്ടം; നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ചൂഷണം ചെയ്തത് മുപ്പതിലേറെ സ്ത്രീകളെ; ആലപ്പുഴയിലെ സി പി എം നേതാവിനെ കൈവിട്ട് പാര്‍ട്ടിയും…!

സ്വന്തം ലേഖിക ആലപ്പുഴ: സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ യുവതി പരാതിയുമായി വന്നതോടെ നേതൃത്വവും വെട്ടിലായി. ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിക്കാണ് സാധ്യത. ശനിയാഴ്ച പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് നടപടി തീരുമാനിച്ച ശേഷം അതു റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ഏരിയ കമ്മിറ്റി യോഗം വിളിക്കും. നേതാവിന്റെ മൊബൈലില്‍ ഉള്ള 30 സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളില്‍ ജില്ലയിലെ തന്നെ ചില പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേതാവിന്റെ […]

ദേശീയ അന്വേഷണ ഏജന്‍സി തേടിയത് പിഎഫ്‌ഐയുടെ സാമ്പത്തിക സ്രോതസ്സുകൾ; റെയ്ഡ് നടത്തിയത് 56 ഇടങ്ങളില്‍; വിതുരയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും സഹോദരനും ജീവനക്കാരനും പിടിയില്‍; കൊച്ചിയില്‍ എടവനക്കാട് സ്വദേശി മുബാറക്ക് കസ്റ്റഡിയില്‍; നേതാക്കളുടെ വീടുകളില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് ആഴത്തിലിറങ്ങാന്‍ ലക്ഷ്യമിട്ട് ഇന്ന് എന്‍ഐഎ 56 ഇടങ്ങളില്‍ റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന എന്നെ വൈകിയാണ് അവസാനിച്ചത്. പരിശോധനയില്‍ ആയുധങ്ങളും […]

വായ്പാ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ കോട്ടയത്ത് ഗുണ്ടാ ആക്രമണം….! ഇസാഫ് ബാങ്ക് നിയോഗിച്ച അക്രമി സംഘം വീട് കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി; ആനത്താനം സ്വദേശി രഞ്ജിത്തിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു; തടയാൻ ശ്രമിച്ച സഹോദരനും പരിക്ക്

സ്വന്തം ലേഖിക ആനത്താനം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇസാഫ് ബാങ്കിന്‍റെ മണര്‍കാട് ശാഖയില്‍ നിന്ന് നിയോഗിച്ച അക്രമികളാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് ഇസാഫ് ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. ആനത്താനം സ്വദേശി രഞ്ജിത്തിന്‍റെ വീടാണ് ആക്രമിക്കപ്പെട്ടത്. അഞ്ചംഗ സംഘം ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തി വീടാകെ അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു. തടയാനെത്തിയ രഞ്ജിത്തിനെ വെട്ടുകയായിരുന്നു. അക്രമത്തില്‍ […]