നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ കവര്‍ച്ച; വീട്ടുജോലിക്കാരി മോഷ്ടിച്ചത് ഒന്‍പത് പവന്‍; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ ജോലിക്കാരിയായ കരകുളം സ്വദേശി സരിതയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരി നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും ഒൻപത് പവൻ സ്വര്‍ണമാണ് മോഷ്ടിച്ചത്. സരിത മോഷ്ടിച്ച ഒൻപത് പവൻ സ്വര്‍ണം ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം; വൈക്കത്ത് കള്ളുഷാപ്പിനുള്ളില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക വൈക്കം: കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ ജോര്‍ജിന്റെ സുഹൃത്ത് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം വലിയ കവല പെരിഞ്ചില തോടിന് സമീപത്തെ കള്ള് ഷാപ്പിനു മുന്നില്‍ കുത്തേറ്റ് മരിച്ചത്. രാവിലെ 8. 23ന് ബിജു കള്ളുഷാപ്പിലേക്ക് കയറി പോകുന്നതിന്റെയും 8.30 ഓടെ ഷാപ്പില്‍ നിന്ന് […]

താമരശ്ശേരി ഐഎച്ച്‌ആ‍ര്‍ഡി കോളേജില്‍ സംഘര്‍ഷം; റാഗിംങ്ങില്‍ പങ്കെടുത്ത15 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖിക കോഴിക്കോട്: താമരശ്ശേരി ഐഎച്ച്‌ആ‍ര്‍ഡി കോളേജില്‍ സംഘര്‍ഷം. സീനിയേസ് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ ജൂനിയര്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ റാഗിംങ്ങില്‍ പങ്കെടുത്ത പതിനഞ്ച് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തു. ഇന്നലെ റാഗിംങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നടപടി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പൊലീസില്‍ പരാതി നല്‍കിയത്. റാഗിങ്ങിന് ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കോളേജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ട സംഘര്‍ഷമുണ്ടായത്. പുറത്ത് നിന്നുള്ളവര്‍ […]

പത്തനംതിട്ടയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ; 1.65 ഗ്രാം എംഡിഎംഎയും, നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കോഴഞ്ചേരി സ്വദേശികളായ നവിൻ ജോൺ മാത്യു, ജയേഷ്, പാലക്കാടുകാരനായ ജിജോ സാജു എന്നിവരാണ് പിടിയിലായത്. 1.65 ഗ്രാം എം ഡി എം എ യും, നാല് ഗ്രാം കഞ്ചാവും കടത്തവേയാണ് ഇവര്‍ പിടിയിലായത്. ആറന്മുള പോലീസാണ് ഇന്ന് രാവിലെ പ്രതികളെ പിടികൂടിയത്.

അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നേരിട്ടെത്തി പരാതി നല്‍കി; പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കല്‍പ്പറ്റ: വയനാട്ടില്‍ പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി (50) ആണ് അറസ്റ്റിലായത്. അഞ്ച് വിദ്യാര്‍ത്ഥിനികള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കായിക അധ്യപാകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി.

കൈവിലങ്ങ് അഴിച്ചപ്പോള്‍ പൊലീസുകാരന്റെ പല്ല് അടിച്ച്‌ പൊട്ടിച്ചു; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടികൂടി; പോക്‌സോ കേസ് പ്രതിയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി….!

സ്വന്തം ലേഖിക തൊടുപുഴ: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച്‌ പോക്‌സോ കേസിലെ പ്രതി. ചൊവ്വാഴ്ച വൈകിട്ട് തൊടുപുഴയിലാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ പൊലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസുകാര്‍ പിന്നീട് ഓടിച്ചിട്ട് പിടികൂടി. 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിജിത്ത് എന്നയാളാണ് പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി പൊലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പൊലീസുകാരന്റെ […]

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; ഭീകരപ്രവര്‍ത്തനം തെളിഞ്ഞു; ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി; രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കൊച്ചി എൻഐഎ കോടതി; ശിക്ഷാവിധി നാളെ മൂന്ന് മണിക്ക്

സാന്നം ലേഖിക കൊച്ചി: മതനിന്ദ ആരോപിച്ച്‌ മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചി എൻഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തല്‍. വിചാരണ നേരിട്ട പതിനൊന്ന് പ്രതികളുടെ വിധിയാണ് ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ പ്രസ്താവിച്ചത്. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി, ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് […]

വൈക്കത്ത് കള്ളുഷാപ്പിന് മുന്നില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു; മരിച്ചത് കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖിക കോട്ടയം: വൈക്കം പെരിഞ്ചില്ല കള്ളുഷാപ്പിന് മുന്നില്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് (55) ആണ് മരിച്ചത്. കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു ബിജു ജോര്‍ജ്. ഇന്ന് രാവിലെയാണ് സംഭവം. കള്ളുഷാപ്പിനകത്ത് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കുത്തേറ്റ നിലയില്‍ കള്ളുഷാപ്പിന് പുറത്തേയ്ക്ക് വന്ന ബിജു റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കള്ളുഷാപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് പൊലീസ് വിവരം ലഭിച്ചതായാണ് സൂചന. വൈക്കം പൊലീസ് സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി […]

വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. എസ്‌ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്. ഇയാളുടെ കൂടെ മുറിയിലുണ്ടായിരുന്ന ബംഗാള്‍ സ്വദേശിയായ സാക്കിറാണ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടില്‍ കഴിയുന്ന മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ സ്റ്റൂളുമായി സാക്കിര്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദുള്‍. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ […]

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; വാറണ്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ചേർത്തല സ്വദേശി ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പാണാവള്ളി കിഴക്കേ വേലിക്കകത്ത് വീട്ടിൽ സനിൽ കെ.എസ് (39) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല പൂച്ചാക്കൽ സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രി ചങ്ങനാശ്ശേരി പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ പിടിയിലാകുന്നത്. ഇയാൾ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, രാജ് […]