മുന്നറിയിപ്പ്….! കെഎസ്‌ഇബിയുടെ പേരിലും തട്ടിപ്പ്; ആധാര്‍ നമ്പർ വൈദ്യുതി കണക്ഷനുമായി ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന മെസേജുകള്‍ വ്യാജം; ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടാനുള്ള ശ്രമമെന്ന് അധികൃതർ

സ്വന്തം ലേഖിക തിരുവനന്തപുരം: കെ എസ് ഇ ബിയുടെ പേരിലും തട്ടിപ്പ്. ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകള്‍ തട്ടിപ്പാണെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു. ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളതെന്നും കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ […]

വധശ്രമം അടക്കം മുന്നൂറോളം കേസുകളിൽ പ്രതി; വർക്കലയിൽ യുവാവിന്റെ കാൽ വെട്ടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൊടും ക്രിമിനൽ ഫാന്റം ഷാജി കോട്ടയത്ത് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വർക്കലയിൽ യുവാവിന്റെ കാൽ വെട്ടിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി കോട്ടയത്ത് പിടിയിൽ. വധശ്രമം അടക്കം മുന്നൂറോളം കേസുകളിൽ പ്രതിയായ ഫാന്റം ഷാജിയെന്ന കൊടും ക്രിമിനലിനെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ മേധാവിയുടെ നിർദേശാനുസരണം ബോട്ട് ജെട്ടി ഭാഗത്തു നിന്നും എസ്.ഒ.ജി സ്‌ക്വാഡ് പിടികൂടിയത്. ഇയാൾ കോട്ടയത്ത് ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനേ തുടർന്ന് പൊലീസ് സംഘം നടത്തിയ രഹസ്യ അന്വേഷണത്തിൽ കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന് പ്രതിയുടെ ഒളിത്താവളം സംബന്ധിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. ഇതോടെ വെസ്റ്റ് എസ്എച്ച്ഒ […]

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; പത്തനംതിട്ട സ്വദേശി പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. തൃക്കാക്കര ഗ്രീൻലാന്റ് വിന്റര്‍ ഹോംസ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി സ്വദേശി സാബു വര്‍ഗ്ഗീസ് ആണ് ബോംബ് ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് പിടിയില്‍ ആയത്. ബുധനാഴ്ച രാത്രി നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്ക് യത്ര ചെയ്യുവാനായി ഇയാള്‍ എത്തിയപ്പോഴായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്പൈസ് ജെറ്റ് സ്റ്റാഫിനോട് അതില്‍ ബോംബ് ഉണ്ട് എന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു.

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

സ്വന്തം ലേഖിക കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറത്ത് വീട്ടിൽ ഫൈസൽ ഷാജി (30) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 9 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി,പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത് […]

ന​ഗ്നയായ നിത്യ മുൻ സൈനികനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി തനിക്കൊപ്പം നിർത്തി ചിത്രങ്ങളെടുത്തു; ഹണിട്രാപ്പിൽ കുടുക്കി തട്ടിയെടുത്തത് 11 ലക്ഷം രൂപ; സീരിയൽ നടിയും കൂട്ടാളിയും പിടിയിൽ

സ്വന്തം ലേഖിക കൊല്ലം: ഹണിട്രാപ്പിലൂടെ വയോധികന്റെ 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. കൊല്ലം പരവൂർ സ്വദേശിയായ മുൻ സൈനികനെയാണ് ഇവർ ഹണിട്രാപ്പിന് ഇരകളാക്കിയത്. അഭിഭാഷക കൂടിയാണ് അറസ്റ്റിലായ നിത്യ ശശി. മെയ് 24നാണ് തട്ടിപ്പിന്റെ തുടക്കം. മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരന് ഇപ്പോൾ തിരുവനന്തപുരം പട്ടത്താണ് താമസം. വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് […]

പത്തനംതിട്ടയിൽ ഒന്നര വര്‍ഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ച്‌ മൂടിയതായി സംശയം; ഭാര്യ കസ്റ്റഡിയില്‍; മൃതദേഹം സംസ്കരിച്ചതായി കരുതുന്ന സ്ഥലത്ത് പരിശോധന; കേസിൽ വഴിത്തിരിവായത് തുടരന്വേഷണത്തിനിടെ പൊലീസിന് തോന്നിയ ചില സംശയങ്ങള്‍

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്നര വര്‍ഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ 2021 നവംബറിലാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. മൃതദേഹം കുഴിച്ച്‌ മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ഉടന്‍ പരിശോധന നടത്തും. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ […]

വൈക്കത്ത് പടുത വാങ്ങാൻ എന്ന വ്യാജേനെ സ്റ്റേഷനറി കടയിലെത്തി പണം മോഷ്ടിച്ചു; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: സ്റ്റേഷനറി കടയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പള്ളിപ്പാട്, നടുവട്ടം ഭാഗത്ത് ജീവൻ വില്ലാ വീട്ടിൽ ജിൻസ് തോമസ് (18), ആലപ്പുഴ ചെട്ടികുളങ്ങര ഭാഗത്ത് ഡെന്നി ഭവനം വീട്ടിൽ ഡെന്നി ഡാനിയേൽ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി ഉച്ചയോടുകൂടി വെച്ചൂർ അച്ചിനകം ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിൽ പടുത വാങ്ങാൻ എന്ന വ്യാജേനെ ജിൻസ് തോമസ് എത്തുകയും, കടയുടമ ബാഗിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ […]

പത്തനംതിട്ടയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോയിലധികം വരുന്ന കഞ്ചാവുമായി മൂന്ന് പേര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയില്‍ വൻ കഞ്ചാവ് വേട്ട. 100 കിലോ അധികം വരുന്ന കഞ്ചാവുമായി മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. മണ്ണാറമലയിലെ വീട്ടില്‍ നിന്നാണ് ഇവരെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. അടുത്തിടെ ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. വീട്ടിനുള്ളില്‍ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ വീട് കേന്ദ്രീകരിച്ച്‌ വലിയ രീതിയില്‍ കഞ്ചാവ് എത്തിച്ച്‌ വില്‍പന നടത്തുന്ന സംഘമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് […]

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ലൈംഗിക പീഡനം; വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തും; ഭിന്നശേഷിക്കാരിയുടെ പരാതിയിൽ താന്നിക്കാട്ടില്‍ സെയ്ഫുള്ള അറസ്റ്റിൽ

സ്വന്തം ലേഖിക പെരിന്തല്‍മണ്ണ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശിയും കുറച്ചായി പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസിച്ചുവരുന്നതുമായ താന്നിക്കാട്ടില്‍ സെയ്ഫുള്ള(47)യാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പോലീസ് ഇൻസ്‌പെക്ടര്‍ എ. പ്രേംജിത്താണ് പ്രതിയെ അറസ്റ്റുചെയ്തത്. വയനാട്ടില്‍ നിന്ന് ആംബുലൻസില്‍ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെത്തിച്ച്‌ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തും. പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് […]

ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ചത് ഒരു കോടി രൂപയ്ക്ക്; കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍; കേസില്‍ എട്ട് പേര്‍ക്ക്‌ കൂടി പങ്കുള്ളതായി മൊഴി

സ്വന്തം ലേഖിക കൊല്ലം: ഇരുതലമൂരിയെ വില്‍ക്കുന്ന സംഘം പിടിയില്‍. നൗഫല്‍, ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനം വകുപ്പിന്റെ പിടിയിലായത്. പ്രതികള്‍ കൊല്ലത്തെ വ്യാപാരിക്ക് ഒരു കോടി രൂപാ വിലയ്ക്ക് പാമ്പിനെ പറഞ്ഞുറപ്പിച്ചു വെച്ചിരുന്നു. ഇതിനിടെ അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ സ്വദേശി നൗഫല്‍ ഇടപാട് നടത്തിയത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഉന്മേഷ് വഴിയാണ്. ഇരുതലമൂരി കൈമാറ്റത്തിനിടയില്‍ മീയ്യണ്ണൂര്‍ മെഡിക്കല്‍ കോളജിന് സമീപത്ത് വച്ച്‌ പ്രതികള്‍ പിടിയിലാവുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും വനം വകുപ്പ് കസ്റ്റഡിയില്‍ […]