Spread the love

കാസര്‍കോട്: അമ്മയുടെ രോഗം മാറ്റാന്‍ എത്തി 19 കാരിയായ മകളെയും കൊണ്ട് സ്ഥലംവിട്ട വ്യാജ സിദ്ധന്‍ എര്‍വാടിയില്‍ നിന്നു പൊലീസിനു പിടികൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെട്ടു.

video
play-sharp-fill

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുല്‍ റഷീദ് ആണ് യുവതിയെയും കൂട്ടി പൊലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്.

സെപ്റ്റംബര്‍ 22ന് ആണ് യുവതിയെ കാണാതായത്. പതിവുപോലെ കോളേജിലേയ്ക്ക് പോയതായിരുന്നു. വൈകുന്നരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി വ്യാജചികിത്സകന്‍ അബ്ദുല്‍ റഷീദിനൊപ്പം പോയതാണെന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ തേടി പൊലീസ് തമിഴ്നാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ അബ്ദുല്‍ റഷീദ് യുവതിയുമായി ആന്ധ്രാപ്രദേശിലേയ്ക്ക് കടന്നതായി പൊലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് യുവാവിനെയും യുവതിയെയും പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

യുവാവ് എത്താന്‍ സാധ്യത ഉണ്ടെന്നു കരുതുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയാണ് പൊലീസ് സംഘം തിരിച്ചെത്തിയത്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് യുവതിയുമായി എര്‍വാടിയില്‍ ഉള്ളതായുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം അവിടെ എത്തുമ്പോഴേയ്ക്കും യുവാവ് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നുവത്രെ.