Monday, July 13, 2020

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലയിൽ : സുരക്ഷയ്ക്കായി ദളിത് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നീക്കി ; ഗവർണർക്ക് കെഎസ്‌യുവിന്റെ കരിങ്കൊടി

സ്വന്തം ലേഖകൻ കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും നിയമവും അനുസരിച്ച് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് ഗവർണർ പറഞ്ഞു. അതേസമയം ചാൻസലർ എന്ന നിലയിൽ സർവകലശാലകളുടെ സ്വയംഭരണം നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ സുരക്ഷയ്ക്കായി...

ജില്ലാ ജയിലിൽ മിന്നൽ പരിശോധന ; തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നും പിടികൂടിയത് അമ്പതിനായിരം രൂപ

  സ്വന്തം ലേഖകൻ തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ മിന്നൽ പരിശോധനയ്ക്കിടയിൽ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നു പിടികൂടിയത് അമ്പതിനായിരം രൂപ. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വാടാനപ്പിള്ളി സ്വദേശി സുഹൈലിനെയാണ് അസി. സൂപ്രണ്ടും സംഘവും റെയ്ഡിൽ പിടികൂടിയത്. 2000 രൂപയുടെ 25 നോട്ടുകളാണ് ഇയാൾ ഒളിപ്പിച്ചുവച്ചിരുന്നത്. ജയിൽ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും കൈക്കൂലിയായി നൽകാനോ ജയിൽ ചാട്ട ശ്രമത്തിന്റെ ഭാഗമായോ പണം കൈവശം വച്ചതാകാനാണ് സാധ്യതയെന്നു സൂചനയുണ്ട്....

സുഹൃത്തിനൊപ്പം മല കാണാൻ പോയി: സുഹൃത്തും ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളും ചേർന്ന് പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; മൃതപ്രായയായ പെൺകുട്ടിയെ നഗ്നയാക്കി കാട്ടിൽ ഉപേക്ഷിച്ചു : സംഭവം യു പിയിലല്ല ദൈവത്തിന്റെ സ്വന്തം നാട്ടിൽ

ക്രൈം ഡെസ്ക് കോഴിക്കോട്: യു.പിയിലും ഉത്തരേന്ത്യയിലും നടക്കുന്ന പീഡനങ്ങൾ വാർത്തയാകുന്ന കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാത്സംഗം ..! കോഴിക്കോട്ട് പതിനഞ്ചുകാരിയാണ് ഇപ്പോൾ സുഹൃത്തിന്റെ ചതിയിൽപ്പെട്ട് കൂട്ട ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് വീടിനടുത്തുള്ള മല കാട്ടിത്തരാം എന്ന് വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു പോയ  പതിനഞ്ചുകാരിയെ സുഹൃത്തും ഒപ്പമുണ്ടായിരുന്ന യുവാക്കളും ചേർന്ന്  കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ്...

പെൻഷൻ വാങ്ങി നടന്ന് പോയ വയോധികയുടെ ബാഗ് തട്ടിയെടുത്തു: ഒളശയിൽ മോഷണത്തിന് ഇരയായത് 76 കാരി: ക്രൂരത കാട്ടിയത് ബൈക്കിലെത്തിയ കുട്ടി മോഷ്ടാക്കൾ

ക്രൈം ഡെസ്ക് കോട്ടയം: പെൻഷൻ വാങ്ങി വീട്ടിലേയ്ക്ക് നടന്നു പോകുകയായിരുന്ന വയോധികയെയും വെറുതെ വിടാതെ മോഷ്ടാക്കൾ. പെൻഷനുമായി നടന്നു പോകുകയായിരുന്ന വയോധികയെ ആക്രമിച്ച് വീഴ്ത്തി പണം അടങ്ങിയ ബാഗുമായി അക്രമി സംഘം കടന്നു. ബൈക്കിലെത്തി വയോധികയുടെ പണം കവർന്ന സംഘത്തിലെ രണ്ടു പേരെ രാത്രി വൈകി പൊലീസ് പിടികൂടിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഒളശ പള്ളിക്കടവ് കണ്ണംമ്പളിൽ വീട്ടിൽ അന്നമ്മ മാത്യു (76) വിന്റെ കയ്യിലിരുന്ന...

ഒരു ഹാപ്പി ന്യൂ ഇയർ പറഞ്ഞു ..! ദിലീപിന് നഷ്ടം രണ്ടു ലക്ഷം രൂപ; വീട് മുഴുവൻ തകർന്നു

സ്വന്തം ലേഖകൻ കൊച്ചി: ഒരു ഹാപ്പി ന്യൂ ഇയർ ആശംസയുടെ പേരിൽ ദിലീപിന് ഉണ്ടായ നഷ്ടം രണ്ടു ലക്ഷം രൂപയുടേതാണ്. ഹാപ്പി ന്യൂ ഇയർ ആശംസ പറഞ്ഞ സുഹൃത്തിനെ തല്ലിയത് ചോദ്യം ചെയ്യാൻ പോയതിന്റെ നഷ്ടമാണ് ദിലീപിന് തിരികെ ലഭിച്ചത്. എളംകുളം സ്വദേശി ദിലീപിന്റെ വീട് അക്രമി സംഘം അടിച്ച് തകർത്തതാണ് വൻ നഷ്ടത്തിന് ഇടയാക്കിയത്. ഇരുപതോളം പേര്‍ കൂട്ടമായെത്തിയാണ് ദിലീപിന്റെ വീട്ടിലെ സകല...

ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്ക് തീവ്രവാദ ഭീഷണി: കഴുത്ത് കണ്ടിക്കും; ഇല്ലാതാക്കിക്കളയും; ഭീഷണി തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ പേരിൽ

ക്രൈം ഡെസ്ക് കോട്ടയം: പൗരത്വ ഭേദഗതി വിഷയത്തിൽ അടക്കം ഈരാറ്റുപേട്ടയിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കെതിരെ പ്രതികരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കെതിരെ അൽഖ്വയ്ദ ഭീഷണി. പൗരത്വ ബിൽ വിഷയത്തിൽ സ്കൂൾ കുട്ടികളെ അണിനിരത്തി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കെതിരെ വധ ഭീഷണി ഉയർന്നിരിക്കുന്നത്. നൂറിലേറെ നമ്പരുകളിൽ നിന്നും , വിദേശ രാജ്യങ്ങളിൽ നിന്നും...

പിരിവ് നൽകാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ കയറ്റി കൊല്ലാൻ ശ്രമം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ കേസ്

  സ്വന്തം ലേഖകൻ കണ്ണൂർ: പിരിവ് ചോദിച്ചിട്ട് നൽകാത്തതിന്റെ അരിശത്തിൽ ഓട്ടോ കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിന്മേൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. പാറശാല സ്വദേശിയായ സെന്തിലിന്റെ പരാതിയിലാണ് കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെ പൊലീസ് കേസെടുത്തത്. സെന്തിലിനെ പ്രദീപ് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 100 രൂപ ചോദിച്ചിട്ട് നൽകാത്തതിനാണ് അക്രമിച്ചതെന്ന് സെന്തിലിൻറെ ബന്ധുക്കൾ ആരോപിച്ചു. പുതുവർഷ രാത്രി ആഘോഷത്തിനിടെയായിരുന്നു ആക്രമണം. സെന്തിലിനെ...

രണ്ടെണ്ണം കഴിച്ചാൽ ഒരു ദിവസത്തേക്ക് കിക്ക് കിട്ടുന്ന മരുന്നു നഗരത്തിൽ കിട്ടും, ഞങ്ങളുടെ ടീമിലെ എല്ലാവർക്കും ഗുളിക എഴുതി തരുന്നത് ഒരു ഡോക്ടറാണ് ; ലഹരി മാഫിയയുടെ പ്രധാന കണ്ണിയായിരുന്ന യുവാവിന്റെ വെളിപ്പെടുത്തൽ

  സ്വന്തം ലേഖിക കോഴിക്കോട് : ലഹരി മരുന്ന് ലഭിക്കാൻ നഗരത്തിൽ ഒരു പ്രയാസവുമില്ലെന്ന് ലഹരി മരുന്നു മാഫിയയുടെ കണ്ണിയായ യുവാവിന്റെ വെളിപ്പെടുത്തൽ. നിയന്ത്രണവിധേയമായി മാത്രം ഡോക്ടർമാർ നിർദേശിക്കാറുള്ള മരുന്നുകൾ ആവശ്യത്തിന് എഴുതിക്കൊടുക്കുന്ന ഡോക്ടർമാരും ഇവിടെയുണ്ട്. പ്രിസ്‌ക്രിപ്ഷനില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങാൻ കഴിയാത്ത ഗുളികകൾ ആവശ്യത്തിനു കിട്ടുന്ന സ്ഥലങ്ങളും നഗരത്തിലുണ്ട്. ''ഞങ്ങടെ ടീമിലെ എല്ലാവർക്കും ഗുളിക എഴുതിത്തരുന്നത് ഡോ.-----ആണ്. ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയിലായിരുന്ന രേഖ മാത്രംമതിയായിരുന്നു....

നാല് പ്രതികളെ ഒരേസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ജയിൽ തീഹാർ ; നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും

സ്വന്തം ലേഖകൻ ന്യൂഡൽഹി: നാല് പ്രതികളെ ഒരോസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ആദ്യത്തെ ജയിൽ തീഹാർ. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെ.സി.ബി എത്തിച്ച് പണികൾ നടത്തിയിരുന്നു.തുരങ്കത്തിലൂടെയാണ്...

ക്രിമിനലുകൾക്കൊപ്പം വീട്ടമ്മയുടെ സ്വർണ്ണാഭരണം കവർന്നു ; കാക്കിക്കുള്ളിലെ കള്ളനെ പൊക്കി കേരള പൊലീസ്

  സ്വന്തം ലേഖകൻ ചിറ്റൂർ: പുതുവർഷാരംഭത്തിൽ തന്നെ കാക്കിക്കുള്ളിലെ കള്ളനെ പൊക്കി കേരളപോലീസ്.റോഡരികിൽ നിർത്തിയ വീട്ടമ്മയുടെ സ്‌കൂട്ടറിൽനിന്ന് സ്വർണാഭരണമുൾപ്പെടെ കവർന്ന സംഭവത്തിലാണ് പൊലീസുകാരനുൾപ്പടെ രണ്ടുപേർ പിടിയിലായത്. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. ഒരാൾ ഓടിരക്ഷപ്പെട്ടു. ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പുതുനഗരം സ്വദേശി മുഹമ്മദ് ബൂസരി, അമ്പാട്ടുപാളയം തറക്കളം സ്വദേശി പ്രതീഷ് (33) എന്നിവരാണ് പിടിയിലായത്. ഇടുക്കി സ്വദേശി വിനുവാണ്...