play-sharp-fill

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതി എസ്.ഐ സാബുവിന് ആശുപത്രിയിൽ സുഖവാസം; പ്രതികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം; മർദിച്ചു പോയെന്ന് പ്രതികൾ; കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മൊഴി

സ്വന്തം ലേഖകൻ പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്.ഐ സാബുവിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖവാസം. കാര്യമായ അസുഖങ്ങളോ, രോഗങ്ങളോ ഇല്ലാത്ത സാബുവിനെ ജയിലിൽ അടയ്ക്കാതിരിക്കുന്നതിനു വേണ്ടി ഇല്ലാത്ത രോഗത്തിന്റെ പേരിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തലകറങ്ങിവീണ സാബുവിനെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടെങ്കിലും, ഇപ്പോഴും ഹൃദ്രോഗ വിഭാഗത്തിൽ കഴിയുകയാണ്. പ്രാഥമിക പരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയക്ക് മാറ്റിയത്. സാബു […]

പൊലീസിന്റെ പിടികിട്ടാപുള്ളി ജാമ്യം ലഭിച്ചതോടെ വെളിച്ചത്ത് ; തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് അർദ്ധരാത്രിയിൽ എയർ ഇന്ത്യ വിമാനത്തിൽ പറന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബൈ പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ബിനോയ് കോടിയേരിയെ ഒടുവിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ബിനോയി പറക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ ്അഭിഭാഷകനോടൊപ്പം ബിനോയ് യാത്രയായത്.അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവണമെന്ന് കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ് ബിനോയി മുംബൈക്ക് പറന്നത്. കേസിൽ മുംബൈ കോടതി മുൻകൂർ ജാമ്യം നൽകിയതോടെയാണ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ ബിനോയി പ്രത്യക്ഷപ്പെട്ടത്. ബിനോയിയെ കാണാനില്ലെന്ന് […]

പതിനേഴ് വർഷം കാത്തിരുന്നു: ഒടുവിൽ അവർ അറിഞ്ഞു തങ്ങൾ കുറ്റക്കാരല്ല; കുമരകം ബോട്ട് ദുരന്ത വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബോട്ട് ജീവനക്കാർക്ക് കോടതിയുടെ നീതി

സ്വന്തം ലേഖകൻ കോട്ടയം: സർക്കാർ ബോട്ടിന്റെ കാലപ്പഴക്കത്തിനും, കേടുപാടുകൾക്കും കുറ്റം ചുമത്തി പതിനേഴ് വർഷത്തോളം ജയിലിൽ കിടന്ന ബോട്ട് ജീവനക്കാർക്ക് ഒടുവിൽ നീതി. കുമരകം ബോട്ട് ദുരന്തക്കേസിൽ പ്രതി ചേർക്കപ്പെട്ട ജയിലിൽ കിടന്ന ബോട്ട് ജീവനക്കാരായ ഒന്നാം പ്രതി ബോട്ടിന്റെ സ്രാങ്ക് ആലപ്പുഴ തിരുവമ്പാടി സ്വദേശി മണി,  രണ്ടാം പ്രതി ബോട്ട് മാസ്റ്റര് മുഹമ്മ കായിപ്പുറം സ്വദേശി ദേവാനന്ദ്, മൂന്നാം പ്രതി ഡ്രൈവര് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി നസുറുദീൻ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കേസിൽ ഇവർക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങളൊന്നും തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് […]

കുട്ടിപ്രണയം കൂട്ടത്തല്ലായി: പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിലടിച്ചത് കാമുകിയെച്ചൊല്ലി: പ്ലസ് വണ്ണിലെ പെൺസുഹൃത്തിനെ, പ്ലസ്ടുക്കാരൻ കമന്റടിച്ചത് കൂട്ടത്തല്ലായി; ഏറ്റുമുട്ടിയത് മോഡൽ – കാരാപ്പുഴ സ്‌കൂൾ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കോട്ടയം: കനകം മൂലം, കാമിനി മൂലം.. എന്ന വചനം കോട്ടയത്തെ തെരുവിൽ കൂട്ടത്തല്ലായി. പ്ലസ്ടു വിദ്യാർത്ഥികൾ നഗരമധ്യത്തിൽ തമ്മിൽത്തല്ലിയത് കാമുകിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തി. കാരാപ്പുഴ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയുടെ കാമുകിയായ പെൺകുട്ടി മോഡൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഈ പെൺകുട്ടിയെ മോഡൽ സ്‌കൂളിലെ  പ്ലസ്ടു വിദ്യാർത്ഥി കമന്റ് അടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് തെരുവിൽ തമ്മിൽ തല്ലായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ നാലു വിദ്യാർത്ഥികളോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടിപ്രണയം കൂട്ടത്തല്ലായ കഥ പുറത്തായത്. കാരാപ്പുഴ സ്‌കൂളിലെ പ്ലസടു വിദ്യാർത്ഥിയുടെ […]

സ്‌കൂൾ കുട്ടിയോടു ക്രൂരത കാട്ടിയ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി: കുട്ടിയുടെ പരാതിയിൽ കോട്ടയം ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ചു; കുട്ടികളോടുള്ള ക്രൂരതയ്ക്ക് മാപ്പ് നൽകാതെ മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: നടുറോഡിൽ പൊരിവെയിലിൽ ആറാം ക്ലാസുകാരനെ ഇറക്കി വിട്ട സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത മോട്ടോർ വാഹന വകുപ്പ്. പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന റൈസിംങ് സൺ ബസിലെ കണ്ടക്ടർ കുറിച്ചി സ്വദേശി സൈജു കെ.തോമസിന്റെ ലൈസൻസാണ് ആർ.ടി.ഒ ബാബു ജോൺ ഏഴു ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോട്ടയം നഗരമധ്യത്തിലായിരുന്നു സംഭവം. എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് എം.ഡി കൊമേഷ്യൽ സെന്ററിനു സമീപത്തു നിന്നും ബസിൽ കയറിയത്. കുട്ടിയ്ക്ക് കോഴിച്ചന്തയ്ക്കു […]

നഗരമധ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി: ഏറ്റുമുട്ടിയത് കാരാപ്പുഴ – മോഡൽ സ്‌കൂൾ വിദ്യാർത്ഥികൾ; നാലു കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. അസഭ്യം വിളിയും പോർ വിളികളുമായി കുട്ടികൾ സ്‌കൂളിനു മുന്നിലെ റോഡിനെ യുദ്ധക്കളമാക്കുകയായിരുന്നു. സ്‌കൂൾ തുറന്ന് ഒരു മാസത്തിനിടെ മൂന്നാം തവണയാണ് നഗര പരിധിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏ്റ്റുമുട്ടുന്നത്. നേരത്തെ കുടമാളൂരിൽ സ്‌കൂൾ തുറന്നതിന്റെ പിറ്റേ ദിവസം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വി്ട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥികൾ തമ്മിൽ നഗരമധ്യത്തിൽ ഏറ്റുമുട്ടിയത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാരാപ്പുഴ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ […]

പെറ്റമ്മയെ ഭക്ഷണം പോലും നൽകാതെ മകൻ പൂട്ടിയിട്ടു ദ്രോഹിച്ചത് ദിവസങ്ങൾ ; രക്ഷകരായി എത്തിയത് കേരളപൊലീസ്

സ്വന്തം ലേഖിക മണലൂർ: ഭക്ഷണംപോലും കൊടുക്കാതെ മകൻ പൂട്ടിയിട്ടു ദ്രോഹിച്ച അമ്മയെ പോലീസ് എത്തി മോചിപ്പിച്ച് ആശുപത്രിയിലാക്കി. മറ്റൊരു മകളുടെ പരാതിയിലാണ് നടപടി. ചാഴൂർ പഞ്ചായത്തിലെ വേലുമാൻപടിയിലെ മൂന്നാംവാർഡിൽ കരിക്കന്ത്ര വീട്ടിൽ മല്ലിക (73) ആണ് മകന്റെ ക്രൂരതയ്ക്കിരയായത്. വടിവാൾവീശി നാട്ടുകാരെ ഭയപ്പെടുത്തി ആഹാരംപോലും കൊടുക്കാതെ അമ്മയെ മകൻ ജ്യോതി ഉപദ്രവിച്ചുവെന്നാണു പരാതി.15 സെന്റ് സ്ഥലത്ത് ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് ഇവർ ദുരിത ജീവിതം നയിച്ചിരുന്നപൂട്ടിയിട്ടു ദ്രോഹിച്ച. കൂലിപ്പണിക്കാരനാണ് മകൻ ജ്യോതി.രണ്ടു ദിവസത്തിനു ശേഷം സ്നേഹിത ഹെൽപ്പ് ഡെസ്‌ക് വഴി ഇവരെ രാമവർമപുരത്തെ […]

നെടുങ്കണ്ടം ഉരുട്ടിക്കൊല: എസ്.ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ; എസ്.ഐയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും

സ്വന്തം ലേഖകൻ തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് പ്രത്യക അന്വേഷണ സംഘം രേഖപ്പെടുത്തി. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. 12 ദിവസമായും അറസ്റ്റ് നീണ്ടു പോവുകയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികൾ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ചതും രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ […]

അകത്തോ പുറത്തോ ? ബിനോയ് കോടിയേരിക്കെതിരായ ലൈഗിക പീഡന പരാതിയിൽ വാദം പൂർത്തിയായി ,വിധി അല്പസമയത്തിനുള്ളിൽ

സ്വന്തം ലേഖിക മുംബൈ: ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ജാമ്യാപേക്ഷയിൻ മേൽ മുംബൈ ദിൻദോഷി സെഷൻസ് കോടതിയിൽ ഇരുഭാഗങ്ങളുടെയും വാദം പൂർത്തിയായി. പരാതിക്കാരി സമർപ്പിച്ച വിവാഹരേഖ വ്യാജമാണെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്ത ഡി.എൻ.എ പരിശോധനയെ എതിർത്തു.പരാതിക്കാരി സമർപ്പിച്ച രേഖയിൽ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബിനോയിയുടേതെന്ന് യുവതി അവകാശപ്പെടുന്ന കുട്ടിയുടെ ജനനത്തിന് ശേഷമുള്ള തീയതിയിലാണ് നോട്ടറി രേഖപ്രകാരം വിവാഹം നടന്നിരിക്കുന്നത്. അതിനാൽ പ്രസ്തുത രേഖ തെളിവായി സ്വീകരിക്കരുത് എന്നും വാദിച്ചു.ഒപ്പ് ബിനോയിയുടെതല്ലെന്നും […]

നെടുങ്കണ്ടം ലോക്കപ്പിൽ നടന്നത് കൊല്ലാക്കൊല: രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ കാന്താരി മുളക് അരച്ച് തേച്ചു; ക്രൂരത ചെയ്ത പൊലീസുകാർ മദ്യ ലഹരിയിൽ

തേർഡ് ഐ ബ്യൂറോ ഇടുക്ക: നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ രാജ്കുമാറിനെ കൊല്ലാക്കൊല ചെയ്ത പൊലീസുകാർ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ട്. അതിക്രൂരമായ രീതിയിലാണ് ഇവർ രാജ്കുമാറിനോടു പെരുമാറിയത്. രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ കാന്താരിമുളക് അരച്ചു തേച്ച പൊലീസ് ഉദ്യോഗസ്ഥർ അതിക്രൂരമായി മാർദിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരുദിവസം പോലും രാജ്കുമാറിനെ പൊലീസുകാർ ഉറങ്ങാൻ അനുവദിച്ചിച്ചിരുന്നില്ലെന്ും കണ്ടെത്തിയിട്ടുണ്ട്. മദ്യലഹരിയിലാണ് പൊലീസുകാർ നാല് ദിവസവും രാജ്കുമാറിനെ മർദ്ദിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുക്കലിലൂടെയാണ് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിച്ചത്. മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. മർദനത്തിന്റെ വിവരങ്ങൾ […]