play-sharp-fill

വേലക്കാരിയായി ചോറിൽ കലർത്തിയത് വീര്യംകൂടിയ മയക്കുമരുന്ന്: വീട്ടമ്മയെ മയക്കി തട്ടിയത് സ്വർണവും പണവും: വയോധികയെ മയക്കി മോഷണം നടത്തിയ പ്രവീണ രണ്ടു മാസത്തോളം സുഖമായി കറങ്ങി നടന്നു; പൊലീസ് ബുദ്ധിയിൽ ഒടുവിൽ കുടുങ്ങി

ക്രൈം ഡെസ്‌ക് കോട്ടയം: വേലക്കാരിയായി വന്ന് വയോധികയെ മയക്കി സ്വർണവും പണവും കവർന്ന കേസിൽ യുവതി പൊലീസ് പിടിയിലായി. അയൽവീട്ടിൽ ജോലിക്കെത്തിയതാണെന്ന് പരിചയപ്പെടുത്തിയെത്തി അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പണ്ടാരക്കളം വീട്ടിൽ ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫിന്റെ (85) സ്വർണവും പണവും കവർന്ന കേസിലാണ് കാണക്കാരി സ്വദേശി പിടിയിലായത്.  കാണക്കാരി മഴുവനാക്കുന്നേൽ സനലിന്റെ ഭാര്യ പ്രവീണ (24)യെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയുടെ വീട്ടിൽ ജോലിയ്ക്ക് […]

വിൽക്കാനായി ഒഎൽഎക്‌സിൽ വണ്ടിയിട്ടോ, നമ്പർ ഷിനാസ് പൊക്കിയിരിക്കും: കുട്ടികളെ മോഷണം പഠിപ്പിക്കുന്ന ഷിനാസ് ആശാനെ, കള്ളനായി മാറിയ പൊലീസ് പൊക്കി: വാഹനപ്രേമിയായ ഷിനാസ് മോഷ്ടാവായത് കുട്ടിക്കള്ളന്മാരുടെ കൂട്ട് കൂടി

ക്രൈം ഡെസ്‌ക് കോട്ടയം: മോഷ്ടിച്ച വാഹനങ്ങൾ റോഡിലിറക്കാൻ ഒഎൽഎക്‌സിൽ നിന്നും നമ്പർ അടിച്ചു മാറ്റുന്ന കുട്ടി മോഷ്ടാക്കളുടെ ആശാൻ ഷിനാസ് പൊലീസ് പിടിയിലായി. വാഹന പ്രേമിയായ ഷിനാസ്, ബുള്ളറ്റ് അടക്കം നിരവധി ബൈക്കുകളാണ് മോഷ്ടിച്ച് നമ്പർ പ്ലേറ്റും ചേസീസ് നമ്പരും അടക്കം മാറ്റിയെടുത്തത്. മോഷ്ടിച്ച ബൈക്ക് വിൽക്കാനുണ്ടെന്ന തന്ത്രവുമായി ഷിനാസിനെ സമീപിച്ചാണ് പൊലീസ് ഇയാളെ പൊക്കിയത്.   ചങ്ങനാശേരി പാലാത്ര ഷിനാസ് മൻസിലിൽ ഷിനാസ് (19), കുറിച്ചി സചിവോത്തമപുരം പന്തടിക്കളത്തിൽ സബിൻ (21) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള […]

പോളണ്ടിനെപ്പറ്റി ഒന്നും പറയരുതെന്ന് ശ്രീനിവാസൻ പറഞ്ഞത് വെറുതെയല്ല: പോളണ്ടിന്റെ പേരിൽ കോട്ടയത്ത് അച്ഛനും മകനും ചേർന്ന് തട്ടിയത് പത്തൊമ്പതര ലക്ഷം; കാശ് പോയവർ നിലവിളിച്ച് നെട്ടോട്ടമോടുന്നു

ക്രൈം ഡെസ്‌ക് കോട്ടയം: പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുതെന്ന് ശ്രീനിവാസൻ സന്ദേശത്തിൽ പറഞ്ഞപ്പോൾ നമ്മളെല്ലാം കൂടെയിരുന്ന് ചിരിച്ചു. എന്നാൽ, പോളണ്ട് എന്ന പേര് മാത്രം പറഞ്ഞ് അച്ഛനും മകനും ചേർന്ന് നാട്ടുകാരെ പറ്റിച്ചെടുത്തത് പത്തൊൻപതരലക്ഷം രൂപയാണ്. അയർക്കുന്നം, കോട്ടയം, കൊല്ലം സ്വദേശികളായ ഏഴു പേരിൽ നിന്നായി 19.50 ലക്ഷം രൂപ തട്ടിയെടുത്ത കോട്ടയം അയർക്കുന്നം അമയന്നൂർ വള്ളിക്കാട് മറ്റത്തിൽ തോമസ് മറ്റം (55) മകൻ മിഥുൻ തോമസ് (30) എന്നിവരെ ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജു അറസ്റ്റ് ചെയ്തതോടെയാണ് പോളണ്ടിന്റെ പേരിൽ കോട്ടയം […]

പെരിയ ഇരട്ടക്കൊലപാതകം: കൊലനടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കഞ്ചാവ് ലഹരിയിൽ; ആക്രമണം കണ്ണൂർ മോഡൽ; ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് തള്ളാതെ പൊലീസ്

ക്രൈം ഡെസ്‌ക് കാസർകോട്: പെരിയയിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗുഡാലോചന കണ്ണൂരിൽ നിന്നെന്ന് സൂചന. സംഭവത്തിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, താൻ നേരിട്ടാണ് കൃത്യത്തിൽ പങ്കെടുത്തതെന്നും, കൊല നടത്തുന്ന സമയത്ത് താൻ കഞ്ചാവിന്റെ ലഹരിയിലായിരുന്നെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്നും, മുൻവൈരാഗ്യത്തെ തുടർന്നാണ് താൻ കൊല നടത്തിയതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ആറുപേരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തിട്ടുള്ളവരാണെന്നാണ് സൂചന. അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃപേഷും ശരത് ലാലും ചേർന്നാക്രമിച്ച കേസിൽ […]

മത്സരത്തിന്റെ ക്ഷീണത്തിൽ ട്രെയിൽ കിടന്ന് മയങ്ങി; സ്വകാര്യ ഭാഗങ്ങളിൽ തലോടലേറ്റതോടെ ഞെട്ടിയെഴുന്നേറ്റു; പെൺകുട്ടി ബഹളം വച്ചതോടെ കരഞ്ഞ് കാല് പിടിച്ച് രക്ഷപെടാൻ ശ്രമം: സ്ഥിരം ഞരമ്പ് രോഗിയായ ഹാഷിക്ക് പതിമൂന്ന് പെൺകുട്ടികളെ അക്രമിച്ച പ്രതി

ക്രൈം ഡെസ്ക് കോട്ടയം: ദേശീയ തല മത്സരത്തിൽ പങ്കെടുത്ത് , ദിവസങ്ങളോളം ട്രെയിൻ യാത്ര ചെയ്ത് ക്ഷീണിച്ചതിനെ തുടർന്ന് മയക്കത്തിലായിരുന്നു നാളെ രാജ്യത്തിന്റെ അഭിമാനമാകേണ്ടിയിരുന്ന ആ പെൺകുട്ടി. ഉത്തരേന്ത്യയിലെ ദിവസങ്ങളോളം നീണ്ടു നിന്ന മത്സരത്തിന്റെ ക്ഷീണത്തിൽ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുകയായിരുന്നു ആ പെൺകുട്ടി. കൂട്ടുകാരെല്ലാം എറണാകുളത്ത് യാത്ര അവസാനിപ്പിച്ചിരുന്നു. നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ തനിച്ച് കിടക്കുന്ന പെൺകുട്ടിയെ ലക്ഷ്യമിട്ടാണ് ആ പ്രതി എത്തിയതും. ശരീരത്തിൽ പ്രതി കടന്ന് പിടിച്ചതോടെ പെൺകുട്ടി ഞെട്ടി എണീറ്റു. ഈ സമയം മുന്നിൽ നിൽക്കുകയായിരുന്നു ഹാഷിക്. ഭയന്ന് പോയ പെൺകുട്ടി നില […]

കാഞ്ഞിരപ്പള്ളിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : കൂലി തർക്കത്തിന്റെ പേരിൽ കാഞ്ഞിരപ്പള്ളിയിൽ സി. പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് പരുക്കേല്പിച്ച സംഭവത്തിൽ  രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കുറുവാമൂഴി ആലംപരപ്പ് അനുമോൻ (31) ,ആലംപരപ്പ് കുളമാങ്കുഴിയിൽ ഗോകുൽ ശശി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടന്ന് പോലീസ് പറഞ്ഞു. സി.പി.എം മണങ്ങല്ലൂർ ബ്രാഞ്ച് സെക്രട്ടറി സാബുവിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. സാബുവിന്റെ സഹോദരനും പ്രതികളിൽ ഒരാളുടെ സുഹൃത്തും കേസിലെ പ്രതിയുമായ സന്തോഷു തമ്മിൽ  കിണറുപണിയുടെ കൂലി സംബന്ധിച്ച […]

കാസർകോട് കൊലപാതകം: ഹർത്താലിൽ പരക്കെ അക്രമം; ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ അക്രമം. ഇതിനിടെ മുന്നറിയിപ്പ് നോട്ടീസില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. വിഷയത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിൽ കോൺഗ്രസും യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. കാസർകോട് പെരിയയിൽ കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, കാസർകോട് ഹർത്താൽ സമാധാനപരമാണ്. ജില്ലയിൽ […]

കോളേജിലെ തർക്കം അടിപിടിയിലായി: രാഷ്ട്രീയക്കാർ ഏറ്റെടുത്തു; കാറിലെത്തിയ ക്വട്ടേഷൻ സംഘം, ബൈക്ക് ഇടിച്ചു വീഴ്ത്തി: ഇരുവരെയും വെട്ടിനുറുക്കി

സ്വന്തം ലേഖകൻ കാസർകോട്: കോളേജിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിൽ രാഷ്ട്രീയം കലർന്നതോടെയാണ് രാഷ്ട്രീയം അതിക്രൂരമായ കൊലപാതകത്തിലേയ്ക്ക് കലാശിച്ചത്. കാസർകോട് മൂന്നാട് പീപ്പിൾസ് കോളേജിലെ കെ.എസ്.യു പ്രവർത്തകനായ വിദ്യാർത്ഥിയ്ക്ക് മർദനമേറ്റിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സംഘർഷമുണ്ടായതെന്നാണ് സൂചന. പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെ മർദിച്ച സംഭവത്തിൽ 11 കോൺഗ്രസ്-യൂത്തുകോൺഗ്രസ് പ്രവർത്തകർ അറിസ്റ്റിലായിരുന്നു. റിമാൻഡ് തടവിന് ശേഷം ഇവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തിൽ ശരത്തും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് വൈരാഗ്യമെന്നാണ് […]

മലബാറിൽ വീണ്ടും രാഷ്ട്രീയ അതിക്രമം: രണ്ടു യുവാക്കളെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ: തിങ്കളാഴ്ച ഹർത്താൽ; സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകൻ കാസർകോട്: മലബാർ മേഖലയിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. അതിക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പെരിയ കല്യോട്ട് സ്വദേശികളുമായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരെയാണ് വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച കോൺഗ്രസ് കാസർകോട് ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പിന്നാലെ കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് റോഡിൽ വീണ കൃപേഷ് രക്തം വാർന്ന് സംഭവ സ്ഥലത്ത് വീണ് മരിക്കുകയായിരുന്നു. പരിക്കേറ്റ […]

പാവം പൊലീസുകാരന് സസ്‌പെൻഷനും പിരിച്ചു വിടലും: ഉന്നതന്മാരായ കള്ളന്മാർക്ക് വിവിഐപി സുരക്ഷ; കേസിൽപ്പെടുന്ന പൊലീസുകാർക്കെതിരെ മാത്രം നടപടി; ഐ.പി.എസുകാർക്ക് സുരക്ഷ ഉറപ്പ്; ഷിബുവിന്റെ പുറത്താകലിൽ കലാശിച്ചത് മുഖ്യമന്ത്രിയുടെ അനിഷ്ടം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേസിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയുന്ന ഉത്തരവിന് പിന്നാലെ, കെവിൻ കേസിൽ കുടുങ്ങിയ എസ്.ഐയെയും എ.എസ്.ഐയെയും പിരിച്ചു വിട്ട നടപടിയിൽ പൊലീസിൽ വൻ അമർഷം. സംസ്ഥാന പൊലീസിൽ എന്നും വേട്ടയാടപ്പെടുന്നത് സാദാ പൊലീസുകാരും സി.ഐ റാങ്ക് വരെയുള്ളവരുമാണെന്നു വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. മാധ്യമപ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈ.എസ്.പിയും, കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും എല്ലാം ഏറ്റുവാങ്ങി സുഖമായി കഴിയുമ്പോഴാണ് സാദാ പൊലീസുകാർ സർവീസിൽ നിന്ന് പുറേേത്തയ്ക്ക് നടക്കുന്നത്. കെവിൻ […]