play-sharp-fill

കറുകച്ചാലിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു: പിടിച്ചെടുത്തത് സ്വകാര്യ ഗോഡൗണിൽ നിന്ന്; 250 ഡിറ്റനേറ്ററും, അഞ്ചു കിലോ വെടിമരുന്നും

സ്വന്തം ലേഖകൻ കോട്ടയം: കറുകച്ചാലിലെ സ്വകാര്യ ഗോഡൗണിൽ നിന്നും വൻ സ്‌ഫോടക വസ്തു ശേഖരം ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടിച്ചെടുത്തു. 250 ഡിറ്റനേറ്ററും, 82 ജെല്ലുകളും, അഞ്ചു കിലോ വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗൺ ഉടമയായ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കറുകച്ചാലിലും പരിശോധന നടത്തിയത്. കറുകച്ചാൽ നെടുംങ്കുന്നത്ത് […]

മുട്ടമ്പലത്തെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: മുൻ നഗരസഭ അംഗം ടിറ്റോയുടെ മകൻ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: മുട്ടമ്പലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിൽ മുൻ നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ വി.കെ അനിൽകുമാർ (ടിറ്റോ) മകൻ അറസ്റ്റിൽ. കോട്ടയം മാണിക്കുന്നം ലളിതാസദനത്തിൽ അഭിജിത്തിനെ(18)യാണ് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടിയത്. അഭിജിത്തിന്റെ സുഹൃത്ത് മുട്ടമ്പലം തുരുത്തേൽപ്പാലത്തിൽ വിനീത് മർക്കോസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. അഭിജിത്തും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം വിനീതിന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെ നിന്നു ഇവർ മടങ്ങിയ ശേഷം ഒന്നര പവൻ തൂക്കം വരുന്ന […]

തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദനമമേറ്റ ഏഴുവയസുകാരൻ മരണത്തിനു കീഴടങ്ങി: കുട്ടിയെ കൊലപ്പെടുത്തിയ കോബ്രാ അരുണിനെതിരെ കൊലക്കുറ്റം ചുമത്തും: കുട്ടിയുടെ പോസ്റ്റ്മാർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ എറണാകുളം: പത്തു ദിവസം നീണ്ടു നിന്ന പ്രാർത്ഥനകളും പരിശ്രമങ്ങളും ഒടുവിൽ വിഫലമായി. തൊടുപുഴയിൽ രണ്ടാനച്ഛനായ കോബ്രാ അരുണിന്റെ ക്രൂര മർദനത്തിന് ഇരയായ കുട്ടി പത്താം ദിവസം മരണത്തിനു കീഴടങ്ങി. പത്തു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മരണം ശനിയാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു. കുട്ടി മരിച്ചതോടെ ഗുണ്ടാ നേതാവ് കോബ്രാ അരുണിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ഉറപ്പായി. കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ മൃതദേഹം ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മാർട്ട് ചെയ്യും. തുടർന്നാവും നടപടികൾ […]

മുടിവെട്ടിയതിനു വഴക്കു പറഞ്ഞു: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ വെള്ളൂർ: മുടിവെട്ടിയതിനു വഴക്കുപറഞ്ഞതിനെ തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ ക്വാർട്ടേഴ്‌സിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറുടെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിറാമി (12) നെയൊണ് വീടിനുള്ളിൽ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിനുള്ളിൽ വെള്ളിയാഴ്ച രാവിലെ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂൾ അവധിയായതിനെ തുടർന്ന് കുട്ടി പ്രത്യേക മോഡലിൽ മുടി വെട്ടിയിരുന്നു. മാതാപിതാക്കൾ ഇതിനെ എതിർക്കുകയും, അഭിറാമിനെ വഴക്ക് പറയുകയും […]

ബിഗ്ബസാറിനു മുന്നിൽ മുട്ടിടിച്ച് കേരള പൊലീസ്: കുട്ടികളെ നഗ്നരാക്കി അപമാനിച്ച ബിഗ്ബസാറിനെതിരെ 48 മണിക്കൂറായിട്ടും കേസെടുത്തില്ല; ബിഗ്ബസാറിനെതിരെ നടപടിയുമായി ചൈൽഡ് വൈൽഫെയർ കമ്മിറ്റിയും, ബാലാവകാശ കമ്മിഷനും

സ്വന്തം ലേഖകൻ കോട്ടയം: ചോക്‌ളേറ്റ് മോഷ്ടിച്ചതായി ആരോപിച്ച് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയ ബിഗ്ബസാർ ജീവനക്കാരെയും, മാനേജ്‌മെന്റിനെയും രക്ഷിക്കാൻ പൊലീസിന്റെ ഒളിച്ചു കളി. സംഭവം നടന്ന് 48 മണിക്കൂറാകാറായിട്ടും ഇതുവരൈയും പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കാനോ, അന്വേഷണം ആരംഭിക്കാനോ പോലും കോട്ടയം വൈസ്റ്റ് പൊലീസ് തയ്യാറായിട്ടില്ല. കുട്ടികൾക്കെതിരായ ഏതു രീതിയിലുള്ള കുറ്റകൃത്യവും ഗുരുതരമായ കേസുകളുടൈ പരിധിയിൽപ്പെടുത്തിയ നിയമം നിലവിലുള്ള രാജ്യത്താണ് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയ സാമൂഹ്യ ദ്രോഹികളായ ജീവനക്കാരെ രക്ഷിക്കാൻ പൊലീസ് ഒത്തു കളിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരമധ്യത്തിലെ ബിഗ് […]

പൊലീസ് പിടിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് സംഘാംഗത്തിന്റെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്: ഇവരെ എവിടെക്കണ്ടാലും വിവരം അറിയിക്കാൻ അതീവ ജാഗ്രതയിൽ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്. പ്രതിയെ കണ്ടെത്താൻ 24 മണിക്കൂറിലേറെയായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇപ്പോൾ ചിത്രം പുറത്ത് വന്നിരിക്കുന്നത്. തിരുവാർപ്പ് സ്വദേശി രജീഷാണ് (27) ചൊവ്വാഴ്ച രാത്രി പത്തരയോടെ പൊലീസ് ജീപ്പിൽ നിന്നും കൈ വിലങ്ങുമായി ചാടി രക്ഷപെട്ടത്. കേസിലെ മറ്റൊരു പ്രതിയായ തിരുവാർപ്പ് സ്വദേശി ആരോമലിനെ വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയേക്കും. പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് […]

കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടാനുള്ള പൊലീസ് ശ്രമം പാളി: കുമരകത്ത് മാഫിയ സംഘാംഗം പൊലീസ് ജീപ്പിൽ നിന്നും വിലങ്ങുമായി രക്ഷപെട്ടു; പന്ത്രണ്ട് മണിക്കൂറിലേറെ കഴിഞ്ഞിട്ടും പ്രതിയെപ്പറ്റി വിവരമില്ലാതെ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കഞ്ചാവ് മാഫിയ സംഘത്തെ കുടുക്കാനുള്ള പൊലീസ് ശ്രമം പാളിയതോടെ കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാനിയായ യുവാവ് വിലങ്ങുമായി പൊലീസ് ജീപ്പിൽ നിന്നും ചാടി രക്ഷപെട്ടു. തിരുവാർപ്പ് സ്വദേശിയായ രജീഷ് (27) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ടത്. സംഘത്തിലെ മറ്റൊരു കണ്ണിയായാ തിരുവാർപ്പ് സ്വദേശി അരോമലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു കേസിനാസ്പദമായ സംഭവം. കുമരകം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടുന്നതിനായാണ് പൊലീസ് സംഘം തയ്യാറെടുത്തിരുന്നത്. ഇതിന്റെ ഭാഗമായി ആരോമലിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. […]

സവാള വണ്ടിയിൽ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് ഹാൻസ് വിതരണം, കോട്ടയം സ്വദേശി പിടിയിൽ

സ്വന്തംലേഖകൻ കോട്ടയം : മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് സവാള എത്തിക്കുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഹാൻസ് കടത്തിയിരുന്ന കോട്ടയം സ്വദേശി പിടിയിൽ. ഹാൻസ് ശേഖരിച്ചു കാസർഗോഡ് മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു വന്നിരുന്ന കോട്ടയം മുപ്പായിക്കാട് മൂലവട്ടം കൽപ്പകശ്ശേരിയിൽ കെ.എസ് പ്രമോദ് (32 ) യാണ് പിടിയിലായത് . കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡി.വൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡാണ് പിടികൂടിയത്.പ്രതിയിൽ നിന്നും പത്ത്‌ ബണ്ടിൽ ഹാൻസും പിടിച്ചെടുത്തു. സവാള […]

ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന മാഫിയ സംഘത്തലവൻ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് തോട്ടങ്ങളിൽ പോയി കഞ്ചാവ് വാങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിരുന്ന തമിഴ്‌നാട് കമ്പം തമ്പീസ് തീയറ്ററിനു സമീപം വടക്കുപെട്ടി വാർഡിൽ തലൈവർ രാസാങ്കം എന്ന് വിളിക്കുന്ന രാസാങ്ക (45) ത്തെ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് തമിഴ്‌നാട്ടിലെ കമ്പത്തെ കഞ്ചാവ് കോളനിയിൽ നിന്നും പിടികൂടി. രാസാങ്കമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത്. തമിഴ്‌നാട്ടിലെ കമ്പം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘം ആന്ധ്ര ഒറീസ സംസ്ഥാനങ്ങളിൽ നിന്നുള്ള […]

യുവതിയുടെ ഫോണിൽ വീഡിയോ കോൾ വിളിച്ച് ദമ്പതിമാരുടെ കിടപ്പറ രംഗം പകർത്തി: സാമുദായിക ട്രസ്റ്റ് ചെയർമാൻ അറസ്റ്റിലായി

സ്വന്തം ലേഖകൻ കോതമംഗലം: യുവതിയുമായുള്ള അടുപ്പം മുതലെടുത്ത് ദമ്പതിമാരുടെ കിടപ്പറ രംഗം വീഡിയോ കോളിലൂടെ മൊബൈലിൽ പകർത്തി, വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കേസിൽ സാമുദായിക ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി പൊലീസ് പിടിയിലായി. പത്തനംതിട്ട ഏഴകുളം തോക്കുപാറ കരയിൽ മനീഷ് ഭവനിൽ മനീഷ് മണി(39)യെയാണു സി.ഐ: ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയും മനീഷും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇതേ തുടർന്ന് മനീഷ് ആവശ്യപ്പെട്ട പ്രകാരം, കിടപ്പറയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച വച്ച് യുവതി ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് ഈ […]