play-sharp-fill

തിരുനക്കരയിൽ വൻ കഞ്ചാവ് വേട്ട: അരകിലോ കഞ്ചാവുമായി അഞ്ചു യുവാക്കൾ പിടിയിൽ; പിടികൂടിയത് വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച കഞ്ചാവ്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിൽ പൊലീസ് നടത്തിയ പരിശോധനയിൽ അറകിലോ കഞ്ചാവുമായി അഞ്ചു യുവാക്കളെ പൊലീസ് പിടികൂടി.  പള്ളിക്കത്തോട് സ്വദേശി വിഷ്ണു (23), കോടിമത സ്വദേശി ജിന്റോ (23), അയ്മനം സ്വദേശി ജസ്റ്റിൻ (23), കുമാരനല്ലൂർ സ്വദേശി അർജുൻ (23), പൊൻകുന്നം സ്വദേശി ജിബിൻ (23) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരമധ്യത്തിൽ തിരുനക്കര കേന്ദ്രീകരിച്ച്  വൻ തോതിൽ കഞ്ചാവ മാഫിയ സംഘം തമ്പടിച്ച് കഞ്ചാവ് കച്ചവടം ചെയ്യുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്‌സൈസ് സംഘവും […]

മാനത്ത് മാസപ്പിറവി തെളിഞ്ഞു: തിങ്കളാഴ്ച മുതൽ കേരളത്തിൽ നോമ്പ് കാലം; മുസ്ലീം സഹോദരങ്ങൾക്ക് ഇന് ഒരു മാസം നോമ്പിന്റെ പുണ്യം

സ്വന്തം ലേഖകൻ കോഴിക്കോട്: മുസ്ലിം സഹോദരങ്ങൾക്ക് ഇനി ഒരു മാസം നോമ്പിന്റെ പുണ്യം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെയാണ് കേരളത്തിലും നോമ്പുകാലത്തിന് തുടക്കമായത്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന്  ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് […]

കോട്ടയത്ത് ബോംബ് ഭീഷണി എന്നത് വ്യാജ വാർത്ത: നാലു ദിവസം മുൻപ് വന്ന ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ് കണ്ടെത്തി; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്; വ്യാജ സന്ദേശം പ്രചരിപ്പിച്ച വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിലും ബോംബ് സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടു എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് പൊലീസ്. നാലു ദിവസം മുൻപ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ച ശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യാജ വാർത്ത പ്രചരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിയായ ഷുക്കൂർ എന്നയാണ് വിവിധ സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച സന്ദേശം. തുടർന്നാണ് ജാഗ്രതാ നിർദേശം പൊലീസ് നൽകിയത്. എന്നാൽ, ജാഗ്രതാ നിർദേശം പിൻവലിച്ച […]

കുറ്റിക്കാട്ടിലൊളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു: തൊഴിലാളിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ തലശേരി: തിരഞ്ഞെടുപ്പിന് പൊട്ടിക്കാൻ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിയ്ക്ക് പരിക്കേറ്റു. പുരയിടം വൃത്തിയാക്കാൻ എത്തിയ കോഴിക്കോട് സ്വദേശി മനോജിനാണ് പരിക്കേറ്റത്. രണ്ടു കൈകളും തകർന്ന ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെയായിരുന്നു സംഭവം ഉണ്ടായത്. കണ്ണൂർ തലശേരിയിൽ കാട് പിടിച്ചു കിടന്ന പുരയിടത്തിലായിരുന്നു സംഭവങ്ങൾ. പുരയിടം മാസങ്ങളായി കാടു പിടിച്ച് കിടക്കുകയായിരുന്നു. ഇത് വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു മനോജ്. തുടർന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടെ തൂമ്പാ തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വൻ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചതോടെ, പത്തു മീറ്ററോളം ദൂരം […]

ഭാര്യയെയും ഒന്നരവയസുകാരനെയും തീ കൊളുത്തിക്കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു: സംഭവം കൊച്ചി കളമശേരിയിൽ

സ്വന്തം ലേഖകൻ കൊച്ചി: സംശയരോഗത്തെ തുടർന്ന് ഭാര്യയെയും ഒന്നര വയസുകാരനെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. കളമശേരി കുസാറ്റിന് സമീപം എട്ടുകാലി മൂലയിലെ വാടക വീട്ടിലായിരുന്നു സംഭവം. കൊല്ലം സ്വദേശി സജി(33)യാണ് ഭാര്യ ബിന്ദു(29) വിനെയും ഒന്നര വയസുള്ള മകനെയും ക്രൂരമായി കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവമെന്നാണ് പൊലീസ് നൽകുന്ന സൂചന. മദ്യപാനിയായരുന്ന സജി സ്ഥിരമായി വീട്ടിൽ പ്രശ്‌നമുണ്ടാക്കിയിരുന്നു. വീട്ടുകാരുമായി വഴക്കുണ്ടാക്കിയതിനു സജിയ്‌ക്കെതിരെ നേരത്തെ പൊലീസ് കേസെടുക്കുകയും താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. […]

സ്‌കൂൾ കുട്ടികൾക്ക് വിൽക്കാൻ കഞ്ചാവ്: ഏറ്റുമാനൂരിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്കും, അവധിക്കാലത്ത് കഞ്ചാവ് വലിച്ചു തുടങ്ങാനിറങ്ങുന്ന കുട്ടി കഞ്ചാവുകാർക്കും വിതരണം ചെയ്യാനായി എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. നെടുംകുന്നം സ്വദേശി കൂട്ടുങ്കൽ വീട്ടിൽ സ്റ്റീഫൻ ദേവസ്യ (30)യെയാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ സമീപത്ത് നിന്നും ഏറ്റുമാനൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്കുള്ള കഞ്ചാവുമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാക്കൾ എത്തുന്നതായി എക്‌സൈസ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളായി പ്രദേശത്ത് […]

പാലാ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ച സംഭവം: കാർ ഡ്രൈവർക്ക് ഒരു വർഷം തടവും രണ്ടായിരം രൂപ പിഴയും

സ്വന്തം ലേഖകൻ കോട്ടയം: പാലാ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ യുവാവിന് ഒരു വർഷം തടവും രണ്ടായിരം രൂപ പിഴയും. ളാലം കിഴതടിയൂർ ഞാവള്ളിപുത്തൻപുരയിൽ സെബാസ്റ്റ്യന്റെ മകൻ ഡെന്നി സെബാസ്റ്റ്യൻ (46) മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായിരുന്ന കിടങ്ങൂർ സൗത്ത് കരയിൽ കാവിൽകുന്നുംപുറം വീട്ടിൽ ഹരികൃഷ്ണൻ നായർ (26)നെയാണ് ഏറ്റുമാനൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. ഡെന്നിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന യാത്രക്കാരന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ ഭാഗത്തു നിന്നു പോകുകയായിരുന്ന കാറിൽ […]

ബിഷപ്പ് ഫ്രാങ്കോ കേസിൽ വിചാരണ ഉടൻ: കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; മേയ് പത്തിന് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ നേരിട്ട് ഹാജരാകണം

തേർഡ് ഐ ബ്യൂറോ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്. മേയ് പത്തിന് പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കേസിൽ പൊലീസ് തയ്യാറാക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഇപ്പോൾ കേസ് കോടതി പരിഗണിക്കുന്നത്. കേസിൽ കന്യാസ്ത്രീയുടെ പരാതി പുറത്ത് വന്ന് ഒരു വർഷമാകുമ്പോഴാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. 2018 ജൂൺ 17 നാണ് ജലന്ധർ രൂപത അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ […]

മലപ്പുറം താനൂരിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

സ്വന്തംലേഖകൻ മലപ്പുറം : മലപ്പുറം താനൂർ അഞ്ചുടിയിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ നഗരസഭ കൗൺസിലർ സി.പി.സലാം, ബന്ധു എ.പി.മൊയ്തീൻകോയ എന്നിവർക്കാണ് വെട്ടേറ്റത്. മൊയ്തീൻ കോയയെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് കൗൺസിലർക്ക് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ആക്രമണത്തിനു പിന്നിൽ സി.പി.എമ്മെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുടി ഉൾപ്പടെയുള്ള തീരദേശ മേഖലയിൽ പൊലിസ് സുരക്ഷ ശക്തമാക്കി.

അവനെ കൊല്ലാം, ഞാൻ ചെയ്തോളാം’ : കെവിനെ കൊന്നത് തന്നെ: പ്രതികളുടെ വാട്‌സ്അപ്പ് സന്ദേശം കോടതിയിൽ; ഷാനുവിനും അച്ഛനും കുരുക്ക് മുറുകുന്നു; ആദ്യഘട്ട വിചാരണ പൂർത്തിയായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കെവിനെ പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാകുന്ന കൂടുതൽ തെളിവുകൾ പുറത്തു വന്നു. കേസിന്റെ വിചാരണയുടെ ആദ്യഘട്ടം പൂർത്തിയായ വെള്ളിയാഴ്ചയാണ് കേസിൽ ഏറെ നിർണ്ണായകമാകുന്ന തെളിവുകൾ കോടതിയിൽ പ്രദർശിപ്പിച്ചത്. ‘അവനെ കൊല്ലാം, ഞാൻ ചെയ്തോളാം’ എന്ന് കെവിന്റെ പേര് സഹിതം ഷാനു അച്ഛൻ ചാക്കോയ്ക്ക് അയച്ച വാട്‌സ്അപ്പ് സന്ദേശമാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. ഇത് അടക്കമുള്ള തെളിവുകൾ പ്രതികൾക്ക് ഏറെ കുരുക്കാവുന്നതാണ്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെ സ്‌പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ.സി.എസ് അജയനാണ് തെളിവുകൾ ഹാജരാക്കിയത്. കേസിലെ 89 -ാം […]