play-sharp-fill

ജനലിലൂടെ കമ്പിട്ട് തോണ്ടിയെടുത്തത് പന്ത്രണ്ട് പവൻ: മോഷ്ടിച്ച കാശിന് കാറുവാങ്ങി ആഡംബര ജീവിതം; പ്രതികളെ കുടുക്കിയത് കയ്യിൽ സൂക്ഷിച്ച സ്വർണ നെക്‌ളേസ്; അയർക്കുന്നത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ

ക്രൈം ഡെസ്‌ക് കോട്ടയം: രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വീടിന്റെ ജനൽ അടയ്ക്കാൻ മറന്നതിന് അയർക്കുന്നം അമയന്നൂർ  പുളിയമ്മാക്കൽ സുരേഷിനും ഭാര്യ ആശയ്ക്കും നൽകേണ്ടി വന്നത് വലിയ വിലയായിരുന്നു. പന്ത്രണ്ട് പവനും, മൊബൈൽ ഫോണും, ആധാർ കാർഡും രേഖകളും അടങ്ങിയ ബാഗ് കമ്പിൽ കൊളുത്തി കള്ളൻ കവർന്നു. ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ പ്രത്യേക സ്ക്വാഡ്  ഓട്ടോ ഡ്രൈവർമാരായ പ്രതികളെ പിടികൂടി. കൂരോപ്പട കണിയാമ്പറമ്പിൽ അജേഷ് (37), മധുമലയിൽ കുഞ്ഞുമോൻ (48) എന്നിവരെയാണ്  അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ […]

പ്രവാസിമലയാളിയെ തേടി പെറുസ്വദേശി ക്വട്ടേഷൻ സംഘത്തോടൊപ്പം കോഴിക്കോടെത്തി, വീട്ടിൽ കയറി രണ്ടു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു

സ്വന്തംലേഖിക കൊടിയത്തൂർ: കൊടിയത്തൂരിലെ പ്രവാസിയുടെ വീട്ടിൽ പെറു സ്വദേശി ക്വട്ടേഷൻ സംഘത്തോടൊപ്പം എത്തി തോക്കു കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. രണ്ടു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഹസീൻ പറമ്പിൽ ആണ് ഇതുസംബന്ധിച്ച് മുക്കം പൊലിസിൽ പരാതി നൽകിയത്. മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതിനെതിരെ ഖത്തറിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച അഞ്ചംഗ സംഘത്തോടൊപ്പം പെറു സ്വദേശി കൊടിയത്തൂരിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.പെറു സ്വദേശിയായ ഡാനിബോൾ ക്വൂവസ് ആൽബരസും ഹസീനും ഖത്തറിൽ ഇന്ധന വിതരണ […]

ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി: മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി; സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അന്വേഷിക്കും

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി ചെയ്യേണ്ടി വന്ന വ്യാജ പരിശോധനാ ഫലം നൽകിയ മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി. എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ലാബ് അട്ച്ചു പൂട്ടുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തു വരും വരെ ഇനി ലാബ് തുറന്ന് പ്രവർത്തിക്കരുതെന്ന് ഇവർ നിർദേശിച്ചു. യുവതിയെ കാൻസറില്ലാതെ കീമോതെറാപ്പിയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ അന്വേഷണം […]

കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചു: മെഡിക്കൽ കോളേജിന് സമീപം കുടമാളൂരിൽ പെട്രോൾ ബോംബ് ആക്രമണം: വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ ബോംബ് വച്ച് ഗുണ്ടാ സംഘത്തിന്റെ ഭീഷണി; അക്രമികൾ കഞ്ചാവ് മാഫിയ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: മെഡിക്കൽ കോളേജിനു സമീപം കുടമാളൂരിൽ വീടുകൾക്കും കടകൾക്കും നേരെ ഗുണ്ടാ സംഘത്തിന്റെ പെട്രോൾ ബോംബ് ആക്രമണം. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് ആറ് വീടുകളിലും, രണ്ട് സ്ഥാപനങ്ങളിലും ഗുണ്ടാ സംഘം ബോംബ് വച്ച് ഭീഷണിപ്പെടുത്തി. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച്, തിരിയിട്ട ശേഷം സ്ഥാപനങ്ങൾക്കും കടകൾക്കും മുന്നിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരവധി കഞ്ചാവ് കേസുകളിലും വധശ്രമം അടക്കമുള്ള ക്രിനിനൽ കേസുകളിലും പ്രതിയായ ആർപ്പൂക്കര കോലോട്ടമ്പലം സ്വദേശിയായ ജീമോൻ എന്നയാളാണ് പെട്രോൾ ബോംബ് വച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. കുടമാളൂർ കേന്ദ്രീകരിച്ചുള്ള […]

മെഡിക്കൽ കോളജിന് സമീപത്തെ ഡയനോവാ ലാബിലെ റിപ്പോർട്ട് ചതിച്ചു: കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പി; ഗുരുതര പിഴവ് വരുത്തിയത് സ്വകാര്യ ലാബ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ ഡയനോവ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ കാൻസറുണ്ടെന്നു തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് യുവതിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പി നടത്തി. കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കീമോതെറാപ്പി നടത്തിയതിനെ തുടർന്നുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവിക്കുകയാണ് യുവതി. ആലപ്പുഴ കുടശനാട് സ്വദേശി രജനിയാണ് മുടി കൊഴിഞ്ഞ് ശരീരം കറുത്ത് കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നത്. മെഡിക്കൽ കോളേജിലെ ലാബിലും റീജിയണൽ കാൻസർ സെന്ററിലും നടത്തിയ പരിശോധനയിൽ ഇവർ കാൻസർ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ […]

ക്രിക്കറ്റ് പരിശീലിക്കാൻ പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം; മണിക്കൂറുകളോളം ജീവനു വേണ്ടി വൈശാഖ് കുരുക്കിൽ കിടന്നു പിടഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: ക്രിക്കറ്റ് പരിശീലിക്കുന്നതിനായി പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം. കഴുത്തിൽ കുരുങ്ങിയ കയറിൽ കിടന്ന് മണിക്കൂറുകളോളം ജീവനു വേണ്ടി കുട്ടി പിടഞ്ഞെങ്കിലും, വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ സംഭവം പുറത്തറിഞ്ഞില്ല. കൈപ്പുഴമുട്ട് ചീപ്പുങ്കൽ പുത്തൻപറമ്പിൽ പൊന്നപ്പന്റെ മകൻ വൈശാഖ് (10) ആണ് മരിച്ചത്. ക്രിക്കറ്റ് പരിശീലിക്കുന്നതിനായി വൈശാഖ് വീട്ടുമുറ്റത്ത് പന്തിൽ പ്ലാസ്റ്റിക്ക് കയർ കെട്ടിയിട്ടിരുന്നു. അച്ഛനും അമ്മയും ജോലിയ്ക്ക് പോയതിനു ശേഷം വൈശാഖ് വീട്ടു മുറ്റത്ത് നിന്ന് പന്ത് തട്ടി പ്രാക്ടീസ് ചെയ്യുകയായിരുന്നു. വൈശാഖ് പന്ത് തട്ടുന്നതിനിടെ […]

ചെറുപ്പത്തിലെ ലൈംഗിക പീഡനത്തിന്റെ പ്രതികാരം കുട്ടികളോട് തീർത്തു: മദ്രസയിൽ എത്തിയ അൻപത് കുട്ടികളെ പല തവണ പീഡിപ്പിച്ചു; പിഞ്ചു കുട്ടികളിൽ കാമം തീർത്ത് മദ്രസയിലെ ഉസ്താദ് കുടുങ്ങി; തലയോലപ്പറമ്പിലെ അൻപതിലേറെ കുട്ടികൾ ഇമാമിന് ഇരയായി

ക്രൈം ഡെസ്‌ക് കോട്ടയം: ചെറുപ്പത്തിൽ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ വൈരാഗ്യം തീർക്കാൻ അൻപതിലേറെ കുട്ടികളെ പല തവണയായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തി്‌ന് ഇരയാക്കിയ ഇമാം ഒടുവിൽ പൊലീസിന്റെ പിടിയിൽ കുടുങ്ങി. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശുദ്ധ മാസത്തിലാണ് ഇമാം അറസ്റ്റിലാകുന്നത്. ആലുവ ,ഏലൂർക്കര മൂപ്പത്തടം ,അട്ടച്ചിറ വീട്ടിൽ യൂസഫ് (63) ആണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്. പരാതി നൽകിയ കുട്ടിയെ ആറു മാസത്തിലേറെയായി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് […]

നവതിയാഘോഷം പ്രകോപിപ്പിച്ചു: മാന്നാനത്ത് അച്ഛന്റെ തല വെട്ടിപ്പൊട്ടിച്ച് മകന്റെ ആഘോഷം; വെട്ടേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നവതി ആഘോഷം സംഘടിപ്പിക്കുകയും, സ്വത്തുക്കൾ മറ്റു ബന്ധുക്കളുടെ പേരിൽ മാറ്റിയെഴുതുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത അച്ഛന്റെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിച്ച് മകന്റെ ഭീഷണി. മകന്റെ അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ മാന്നാനം തലശേരിപ്പറമ്പിൽ തങ്കപ്പനെ (90) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ചന്റെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മകൻ ബിജുമോനെ പുലച്ചെയോടെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച തങ്കപ്പൻ തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നവതിയുടെ  ആഘോഷത്തിന്റെ ഭാഗമായി പാർട്ടി നൽകിയിരുന്നു. മകന്റെ എതിർപ്പ് മറികടന്നാണ് തങ്കപ്പൻ പാർട്ടി നൽകിയത്. […]

അൻപത് സ്ത്രീകളെ വശീകരിച്ച ഹരിയുടെ ലാപ്പ് ടോപ്പ് കണ്ട് പൊലീസ് ഞെട്ടി..! അശ്ലീല വീഡിയോയുടെയും ചിത്രങ്ങളുടെയും വൻ ശേഖരവുമായി ഹരിയുടെ ലാപ്പ്‌ടോപ്പ്; ഹരിയെ കുടുക്കിയത് അരീപ്പറമ്പുകാരിയുടെ ധൈര്യം

തേർഡ് ഐ ബ്യൂറോ കോട്ടയം: അൻപതിലേറെ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ച പീഡനവീരൻ ഹരിയുടെ ലാപ്‌ടോപ്പിൽ നിറയെ താൻ കുടുക്കിലാക്കിയ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും. ഹരിയുടെ കെണിയിൽ കുടുങ്ങിയവരിൽ പലരും ഈ കുടുക്കിൽ നിന്നും രക്ഷപെടാനാവാതെ ശ്വാസം മുട്ടുമ്പോഴാണ് ആശ്വാസവുമായി പൊലീസ് എത്തിയത്. അൻപതിലേറെ സ്ത്രീകളുടെ കുടുംബത്ത് പ്രശ്‌നമുണ്ടാക്കി, ഭാര്യയെയും ഭർത്താവിനെയും തമ്മിലടിപ്പിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന അരീപ്പറമ്പ് തോട്ടപ്പള്ളിൽ പ്രദീഷ്‌കുമാറിനെ (ഹരി – 25) ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതോടെ നിരവധി സ്ത്രീകളാണ് രക്ഷപെട്ടത്. […]

മദ്യപിച്ച് വാഹനം ഓടിച്ചതായി ആരോപിച്ച യുവാവിന് പാമ്പാടി എസ്.ഐയുടെ മർദനം: മർദിച്ചത് ബ്രത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ച ഹോം ഗാർഡിനെ ചോദ്യം ചെയ്തതിന്റെ പേരിൽ

സ്വന്തം ലേഖകൻ പാമ്പാടി: മദ്യപിച്ച് വാഹനം ഓടിച്ചെന്നാരോപിച്ച് പിടികൂടിയ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി. പാമ്പാടി മധുമല വീട്ടിൽ ജോവാൻകുമാർ വി.കെ യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് പാമ്പാടി എസ്.ഐയെക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച വൈകിട്ട് മദ്യപിച്ചതായി ആരോപിച്ച് ജോവാന്റെ സ്‌കൂട്ടറിനു പൊലീസ് ജീപ്പ് വട്ടം വച്ച ശേഷം എസ്.ഐ തടഞ്ഞു നിർത്തി ജോവാനെ മർദിച്ചതായാണ് പരാതി. നേരത്തെ ഹോം ഗാർഡ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് സ്‌കൂട്ടർ യാത്രക്കാരെ ഊതിക്കാൻ ശ്രമിക്കുന്നതിനെ […]