കെവിൻ കേസിൽ ഷിബുവിനെ രക്ഷിച്ചത് വക്കീൽ ബുദ്ധി: കൃത്യമായ മറുപടിയും, വിശദീകരണവും തുണയായി; തൊപ്പി പോകാമായിരുന്ന കേസിൽ നിന്നും ഷിബു തലയൂരിയത് ഇങ്ങനെ; കെവിന്റെ ബന്ധുക്കൾ പരാതിയുമായി മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻകേസിൽ ഗുരുതര വീഴ്ച വരുത്തിയ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരികെ എത്തിച്ചത് വക്കീൽ ബുദ്ധി. കേസിൽ ആരോപണ വിധേയനായ ഷിബുവിനെ സർവീസിൽ തിരികെ എടുത്തതിനെതിരെ കൊല്ലപ്പെട്ട കെവിന്റെ ബന്ധുക്കൾ പരാതിയുമായി മുഖ്യമന്ത്രി സമീപിക്കാൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയെ കണ്ട ശേഷം ഷിബുവിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് അഭ്യർത്ഥിക്കുന്നതിനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. കെവിൻ കേസ്ിൽ ആദ്യമായി കെവിന്റെ ബന്ധുക്കളും, ഭാര്യ നീനുവും പരാതിയുമായി സമീപിക്കുന്നത് എസ്.ഐ എം.എസ് ഷിബുവിനെയായിരുന്നു. എന്നാൽ, പരാതിയുമായി എത്തിയ നീനുവിനെയും, കെവിന്റെ പിതാവ് ജോസഫ് അടക്കമുള്ളവരെയും ആട്ടിയകറ്റുകയാണ് […]

കഞ്ചാവ് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് ഭർത്താവിന്റെ നിരന്തരം ഫോൺ വിളി: വാട്‌സ്അപ്പിലും മെസഞ്ചറിലും നിരന്തര സന്ദേശം: ഭാര്യയുടെ പരാതിയിൽ ജയിലിൽ നിന്ന് കണ്ടെത്തിയത് അഞ്ഞൂറോളം ഫോണുകൾ

സ്വന്തം ലേഖകൻ കണ്ണൂർ: കഞ്ചാവും ലഹരിമരുന്നുകളും എത്തിച്ച് നൽകണമെന്നാവശ്യപ്പെട്ട് ജയിലിൽ നിന്ന് ഭർത്താവിന്റെ നിരന്തരം ഫോൺ വിളിയും, വാട്‌സ്അപ്പ് മെസഞ്ചർ സന്ദേശവും കൊണ്ട് പൊറുതിമുട്ടിയ ഭാര്യ ഒടുവിൽ പൊലീസിന് മൊഴി നൽകി. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിൽ പരിശോധന നടത്തിയ പൊലീസ് സംഘം കണ്ടെത്തിയത് അഞ്ഞൂറിലേറെ മൊബൈൽ ഫോണുകളാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഫൈസൽ എന്നയാളാണ് മയക്കുമരുന്ന് എത്തിക്കുന്നതിനായി ഭാര്യയെ വിളിക്കുന്നത്. 2004ൽ ഇടുക്കി അടിമാലിയിലെ വാളറവെള്ളച്ചാട്ടത്തിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടത്. […]

ഈസ്റ്റർ ദിനത്തിലെ ശ്രീലങ്കൻ സ്‌ഫോടനം: കേരളത്തിലെ ഗൂഡാലോചനയുടെ വേരുകൾ തേടി എൻ.ഐ.എ ശ്രീലങ്കയിലേയ്ക്ക്; കേരളത്തിലേയ്ക്ക് തീവ്രവാദികൾ രക്ഷപെട്ടതായി സൂചന

സ്വന്തം ലേഖകൻ കൊളംബോ: ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ പള്ളികളിൽ ആക്രമണം നടത്തിയ തീവ്രവാദി സംഘം കേരളത്തിലേയ്ക്ക് കടന്നതായി ശ്രീലങ്കൻ ഇന്റലിജൻസ് റിപ്പോർ്ട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കോസ്റ്റൽ പൊലീസും നേവിയും അടക്കമുള്ള വിഭാഗങ്ങൾ അതീവ ജാഗ്രതയിലാണ്. ഇതേ തുടർന്നാണ് എൻഐഎ സംഘം ശ്രീലങ്കയിലേയ്ക്ക് അന്വേഷണത്തിനായി തിരിച്ചിരിക്കുന്നത്. സ്ഥോടനവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ അന്വേഷണം നടത്തുന്ന സുരക്ഷാ എജൻസികളുമായി സഹകരിക്കുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഡയറക്ടർ ജനറൽ വൈ എസ് മോദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലങ്കയിലേക്ക് തിരിക്കുന്നത്. ശ്രീലങ്കയിൽ […]

വാഴ വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു: പെരുമഴയിൽ വൈദ്യുതി ലൈൻ ശരീരത്തിൽ ചുറ്റി കാസർകോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം; സംഭവം ചിങ്ങവനം ചന്തയ്ക്കുള്ളിൽ

സ്വന്തം ലേഖകൻ കോട്ടയം: വാഴ വീണ് പൊട്ടിയ വൈദ്യുതി ലൈൻ ശരീരത്തിൽ ചുറ്റി ഷോക്കേറ്റ് കാസർകോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. കാസർകോട് സ്വദേശിയും ചിങ്ങവനം പള്ളത്തറ റോയിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെയിന്റിംഗ് കോൺട്രാക്ടറുമായ സന്തോഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിൽ ചിങ്ങവനം മാർക്കറ്റിനുള്ളിൽ പോസ്റ്റ് ഓഫിസിനു സമീപമായിരുന്നു അപകടം. രാത്രി വൈകി ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു സന്തോഷ്. വൈകിട്ടുണ്ടായ മഴയിൽ ഇവിടെ റോഡരികിൽ നിന്ന വാഴ വൈദ്യുതി ലൈനിലേയ്ക്ക് വീണിരുന്നു. ഇതേ തുടർന്ന് വൈദ്യുതി ലൈൻ റോഡിലേയ്ക്ക് പൊട്ടിവീണു. ഇത് അറിയാതെ ബൈക്കിൽ […]

കോട്ടയം നഗരസഭ കൊളളസങ്കേതം: ഉദ്യോഗസ്ഥരിലും രാഷ്ടീയക്കാരിലും അഴിമതിക്കാർ; കൈക്കൂലി വാങ്ങി കുടുങ്ങിയ പ്രമോദിന് സസ്‌പെൻഷൻ: പ്രമോദിനൊപ്പം പ്രതിയായ ഉദ്യോഗസ്ഥയ്ക്ക് സംരക്ഷണം; സുരക്ഷിത താവളത്തിൽ സരസ്വതി സേഫ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭ കൊള്ളക്കാരുടെ സങ്കേതമായി മാറുന്നു. കൈക്കൂലിയും അഴിമതിയും നടമാടുന്ന നഗരസഭയിൽ കൈക്കൂലിക്കാർക്ക് സുഖവാസമാണ്. അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് നഗരസഭയിൽ നൽകുന്ന ഏറ്റവും കടുത്ത ശിക്ഷ സ്ഥലം മാറ്റം. അതും സേഫായ പോസ്റ്റിലേയ്ക്ക്. കൈക്കൂലിക്കേസിൽ റിമാൻഡിലായ സീനിയർ ക്ലർക്ക് എം.ടി പ്രമോദിനെ സസ്‌പെന്റ് ചെയ്ത നഗരസഭ, ഇതേ കേസിൽ പ്രമോദിനൊപ്പം പ്രതിചേർക്കപ്പെട്ട സൂപ്രണ്ട് സരസ്വതിയെ റവന്യു വിഭാഗത്തിൽ നിന്ന് നേരെ സ്ഥലം മാറ്റി സേഫാക്കി ഇരുത്തിയിരിക്കുന്നത് ആരോഗ്യ വിഭാഗത്തിൽ. ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തേണ്ട വിഭാഗമാണ് റവന്യു വിഭാഗം. ഇവിടെയാകുമ്പോൾ […]

പാലാ ബിഷപ്പ് ഹൗസിലെ വാഹനം മോഷ്ടിച്ച് ഡ്രൈവറെ തട്ടിക്കൊണ്ടു പോയി: പ്രതികൾക്ക് പതിനഞ്ച് വർഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ കോട്ടയം: ഡ്രൈവറെ തട്ടിക്കൊണ്ടു പോയി പാലാ ബിഷപ്പ് ഹൗസിലെ വാഹനം തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് പതിനഞ്ച് വർഷം വർഷം കഠിന തടവും പിഴയും. കാഞ്ഞിരപ്പള്ളി പുലിയത്താനയിൽ അജ്മൽ, നെല്ലിമല രാജേഷ്, മൈക്കിൾ (ലെയ്‌സൺ), വെണ്ണിലത്ത് വീട്ടിൽ അൻസാരി, രാമച്ചനാട്ട് വീട്ടിൽ എബ്രഹാം (ദീപു), പുളിമൂട്ടിൽ വീട്ടിൽ താഹ എന്നിവരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി വി.ബി സുമയമ്മ ശിക്ഷിച്ചത്. ഒന്നു മുതൽ ആറു വരെ പ്രതികൾക്ക് 15 വർഷം കഠിനതടവും 75000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം തടവ് […]

കെട്ടിടത്തിന്റെ പേരുമാറ്റാൻ അപേക്ഷ നൽകി കാത്തിരുന്നത് മൂന്നു മാസം: കൈക്കൂലിയില്ലാതെ കാര്യം നടത്തില്ലെന്ന പിടിവാശിയിൽ നഗരസഭയുടെ ക്ലർക്ക്; വിജിലൻസ് പൊടിയിട്ട് നൽകിയ നോട്ടിൽ കുടുങ്ങിയത് കോട്ടയം നഗരസഭ നാട്ടകം ഓഫിസിലെ ഒന്നാം നമ്പർ കൈക്കൂലിക്കാരൻ; പിടിയിലായത് സാലറി ചലഞ്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ

ക്രൈം ഡെസ്‌ക് കോട്ടയം: അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ള കെട്ടിടം സ്വന്തം പേരിലേയ്ക്കും അമ്മയുടെ പേരിലേയ്ക്കും മാറ്റാൻ നാട്ടകം സ്വദേശി അപേക്ഷ നൽകി കാത്തിരുന്നത് മൂന്നു മാസമാണ്. നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞതല്ലാതെ തലയിൽ കൊമ്പുള്ള ഉദ്യോഗസ്ഥ വൃന്ദം അപേക്ഷ ചെവിക്കൊണ്ടില്ല. കാര്യമില്ലാതെ തട്ടിക്കളിക്കുന്ന അപേക്ഷയുടെ കാരണമറിയാൻ കെട്ടിടം ഉടമ അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെ കണ്ട് താണു വണങ്ങി. ഇതോടെ ഉദ്യോഗസ്ഥൻ കാര്യം തുറന്നു പറഞ്ഞു. കാണേണ്ട രീതിയിൽ കാണണം, കണ്ടാൽ കാര്യം നടക്കും. കെട്ടിടത്തിന്റെ പേര് കൃത്യമായി മാറ്റപ്പെടും. പിന്നെ കെട്ടിടം ഉടമ ഒന്നും […]

പെൻഷൻ തുകയായ ആയിരം രൂപയ്ക്ക് വേണ്ടി വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കാട്ടിൽ തള്ളി: മണിമലയിൽ നടന്നത് അതിക്രൂരമായ കൊലപാതകം; പ്രതി പൊലീസ് പിടിയിലായി; പ്രതിയെ പിടികൂടിയത് ഓട്ടോഡ്രൈവർമാരുടെ മിടുക്ക്

ക്രൈം ഡെസ്‌ക് കോട്ടയം: പെൻഷൻ തുകയായ ആയിരം രൂപ തട്ടിയെടുക്കാൻ വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാട്ടിൽ തള്ളിയ കേസിലെ പ്രതിയെ ഓട്ടോ ഡ്രൈവർമാരുടെ മിടുക്കിനെ തുടർന്ന് പിടികൂടി. മണിമല മൂങ്ങാനി പുളിക്കപീടികയിൽ തോമസ് (ബേബി 88) നെ റബർ തോട്ടത്തിലെത്തിച്ച് മദ്യം നൽകി മയക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് ഓട്ടോ ഡ്രൈവമാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. കേസിലെ പ്രതിയായ കട്ടപ്പന വള്ളക്കടവ് കോളനിയിൽ വിൽസണിനെ (36) മണിമല സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ ചേർന്ന് പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് […]

മണർകാട് സ്‌റ്റേഷൻ ലോക്കപ്പിലെ ആത്മഹത്യ: സിഐയും എസ്.ഐയും രക്ഷപെട്ടു; പാവം രണ്ടു പൊലീസുകാർക്കെതിരെ നടപടി; പാറാവുകാരനും ജിഡിചാർജിനും സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിലിയെടുത്ത പ്രതി പൊലീസ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് സംഭവത്തിൽ സി.ഐയ്ക്ക് മേൽനോട്ട വീഴ്ച വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐയ്‌ക്കെതിരെ നടപടിയില്ല. സംഭവം നടക്കുമ്പോൾ മണർകാട് സ്റ്റേഷനിലെ ജിഡി ചാർജ് ആയിരുന്ന എ.എസ്.ഐ പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ സെബാസ്റ്റ്യൻ വർഗീസ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി […]

മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നവാസിന് നാട്ടുകാരുടെ മർദ്ദനമേറ്റു; ശരീരത്തിൽ പരിക്കുകൾ: നാട്ടുകാർക്കെതിരെയും കേസെടുത്തേയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം : മണർകാട് പൊലീസ് ലോക്കപ്പിൽ ജീവനൊടുക്കിയ നവാസിന് നാട്ടുകാരുടെ മർദ്ദനം ഏറ്റിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ വിശദീകരണം. മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നവാസിനെ നാട്ടുകാർ ചേർന്ന് പിടികൂടി തടഞ്ഞ് വച്ച ശേഷമാണ് പൊലീസിന് കൈ മാറിയത്. ഈ സാഹചര്യത്തിൽ നവാസിനെ മർദിച്ച നാട്ടുകാർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്ന കാര്യം പൊലീസ് ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയിൽ നവാസ് മദ്യ ലഹരിയിൽ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെ നവാസ് മറ്റൊരിടത്തേയ്ക്ക് […]