play-sharp-fill

എക്‌സൈസ് വാഹന പരിശോധനാ സംഘത്തെ വെട്ടിച്ച് പാഞ്ഞ കാർ പോസ്റ്റിൽ ഇടിച്ചു നിന്നു: കാറിൽ നിന്നും കണ്ടെടുത്തത് ഒരു കിലോ കഞ്ചാവ്; അഞ്ചു യുവാക്കൾ കഞ്ചാവുമായി അറസ്റ്റിൽ

ക്രൈം ഡെസ്‌ക് ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവുമായി എത്തിയ യുവാക്കൾ സഞ്ചരിച്ച വാഹനം എക്‌സൈസ് പരിശോധനാ സംഘത്തെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും എക്‌സൈസ് സംഘം ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കിളികൊല്ലൂർ പേരൂർകരയിൽ കുറ്റിവിളയിൽ ദിലീപ് മകൻ അൽത്താഫ് (22), കോടം വിള വീട്ടിൽ ഷാജഹാൻ മകൻ സെയ്ദലി (20), തൊട്ടാവാടിയിൽ പുത്തൻവീട്ടിൽ വിജയൻ മകൻ വിഷ്ണു (22), കുറ്റിച്ചിറ കരയിൽ വെള്ളാവിച്ചിറ പുത്തൻവീട്ടിൽ റഹീം മകൻ അമീർ (19) […]

ഫെയ്സ് ബുക്കിൽ ഫോട്ടോ ഇട്ട കുമരകം സ്വദേശിയ്ക്ക് പോയത് ഒന്നര ലക്ഷം: പണം തട്ടിയെടുത്തത് സമ്മാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത വിദേശ വനിത: തുടർ തട്ടിപ്പിന് ഇരയായിട്ടും പഠിക്കാതെ മലയാളി

സ്വന്തം ലേഖകൻ കുമരകം: കുമരകം സ്വദേശിയുടെ ഫെയ്സ്ബുക്കിലെ ഫോട്ടോ കണ്ട് സമ്മാനം നൽകാൻ വിളിച്ച വിദേശ വനിത തട്ടിയെടുത്തത് ഒന്നര ലക്ഷം രൂപ. ഫോണിൽ വിളിച്ചും ഓൺലൈൻ ഇടപാടിലൂടെയും സൗഹൃദം സ്ഥാപിച്ച യുവതിയാണ് പണം തട്ടിയെടുത്തത്. സമ്മാനം പ്രതീക്ഷിച്ച് കടം വാങ്ങി യുവതിയ്ക്ക് നൽകാൻ സൂക്ഷിച്ച പണം മുഴുവൻ പോയതോടെ യുവാവ് നാട്ടിൽ പോലും നിൽക്കാനാവാത്ത സ്ഥിതിയിലായി. ഒരു മാസം മുൻപ് തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ തന്റെ സുന്ദരൻ ഒരു ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് യുവാവ് പുലിവാൽ പിടിച്ച് തുടങ്ങിയത്. ഇയാളുടെ ചിത്രത്തിന് […]

മതം മാറിയാൽ വിവാഹം കഴിക്കാം: പട്ടിണിയിൽ കഴിഞ്ഞിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടുവിട്ട യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പട്ടിണിയിലും ദുരിതത്തിലും കഴിഞ്ഞിരുന്ന എറണാകുളം നഗരത്തിലെ ടെക്‌സ്റ്റൈൽ ജീവനക്കാരിയായ യുവതിയെ മതം മാറിയാൽ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ഗർഭിണിയാക്കിയ ശേഷം നാടുവിട്ട കാസർകോട് സ്വദേശിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ചിറ്റാരിക്കാൽ പുത്തരിയങ്കല്ല് നെല്ലിക്കുന്നേൽ ജിബിൻ അഗസ്റ്റിനെ (22)യാണ് പോലീസ് തിരയുന്നത്. എറണാകുളത്തെ തുണിക്കടയിലെ ജീവനക്കാരിയായ 24 കാരിയാണ് യുവാവിന്റെ വഞ്ചനയിൽ കുടുങ്ങി ഗർഭിണിയാകുകയും തുടർന്ന് ഗർഭഛിദ്രത്തിന് വിധേയയാകേണ്ടിയും വന്നത്. യുവതി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മതം മാറിയാൽ വിവാഹം കഴിക്കാമെന്ന നിബന്ധനയിൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയ ശേഷം പ്രതി […]

കുമളിയിൽ പന്ത്രണ്ടുകാരി ഗർഭിണിയായി: പതിനൊന്നുകാരനെ പ്രതി ചേർത്ത് പൊലീസ്; ഞെട്ടിത്തെറിച്ച് നാടും നാട്ടുകാരും

ക്രൈം ഡെസ്‌ക് കുമളി: സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ പന്ത്രണ്ടുകാരി ഗർഭിണിയായതിൽ ഞെട്ടിത്തെറിച്ച് നാടും നഗരവും. കേസിൽ പൊലീസ് പ്രതി ചേർത്തത് പതിനൊന്നുകാരനെയാണെന്നു കൂടി അറിഞ്ഞതോടെയാണ് ഞെട്ടൽ പൂർത്തിയായത്. കുമളി പൊലീസ് സ്റ്റേഷൻ അതിർത്തിയിലായിരുന്നു സംഭവം. സ്‌കൂളിൽ എത്തിയ പന്ത്രണ്ടുകാരിയായ പെൺകുട്ടിയ്ക്ക് ശാരീരികമായുള്ള മാറ്റങ്ങളും അസ്വസ്ഥതതകളും കണ്ടെത്തിയതോടെ അധ്യാപകർ കുട്ടിയെ കൗൺസിലിംഗിനു വിധേയയാക്കുകയായിരുന്നു. ഇതോടെയാണ് തനിക്ക് പീഡനം ഏറ്റതായി കുട്ടി തുറന്ന് പറഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വിവരം സ്‌കൂൾ അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. […]

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റിൽ

കൊച്ചി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി അഭിജിത്തി(24)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം ഹോട്ടലില്‍ ജീവനക്കാരനായ ഇയാള്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നില്‍ക്കുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത് .ഇയാളില്‍ നിന്നും 2 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇത് അര ഗ്രാം കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന മാരകമായ മയക്കു […]

ദുരിതാശ്വാസത്തിന്റെ പേരിൽ വ്യാജ പ്രചാരണം: 32 കേസുകളിലായി നാലു പേർ അറസ്റ്റിൽ; നടപടി ശക്തമായി തുടരുമെന്നുറപ്പിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം നേരിടുന്ന അതിശക്തമായ പ്രളയത്തിൽ വിഷം തുപ്പുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. നാലു പേരെകൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പൊലീസ് ഇൻഫർമേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ മഞ്ചവിളാകം അമ്പലംവീട് അജയൻ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. […]

കോട്ടയം മൂലവട്ടത്ത് വിമുക്ത ഭടനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസികളായ മലയാള മനോരമ ജീവനക്കാർ ഒളിവിൽ: കമ്പിവടിയ്ക്ക് തലയ്ക്ക് അടിയേറ്റ് മാരകമായി പരിക്കേറ്റ വിമുക്ത ഭടൻ 12 ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ; തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; പൊലീസ് അന്വേഷണം ശക്തമാക്കി

ക്രൈം ഡെസ്‌ക് കോട്ടയം: മൂലവട്ടത്ത് വിമുക്തഭടനായ അയൽവാസിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മലയാള മനോരമ ജീവനക്കാരായ ബന്ധുക്കൾ ഒളിവിൽ. മൂലവട്ടം റെയിൽവേ ക്രോസിന് സമീപം സരളം വീട്ടിൽ ഷാജി (67)യാണ് അയൽവാസികളുടെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും, പിന്നീട് കോട്ടയം ഭാരത് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നത്. തലയ്ക്ക് മാരകമായി പരിക്കേറ്റ ഷാജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അയൽവാസിയും മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള എം.എം പബ്ലിക്കേഷൻസിലെ ജീവനക്കാരനായ മൂലവട്ടം നന്ദനം വീട്ടിൽ അനിൽകുമാർ, […]

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു: കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ചു പീഡിപ്പിച്ചു: വിവാഹിതനാണെന്ന് യുവതി അറിഞ്ഞതോടെ ഗർഫിലേയ്ക്ക് മുങ്ങി; ഒടുവിൽ പ്രതി പിടിയിലായി

സ്വന്തം ലേഖകൻ കൊച്ചി: ഭർ്ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്തു താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രവാസി മലയാളി ഒടുവിൽ അറസ്റ്റിലായി. കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ച ശേഷമാണ് യുവാവ് യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചത്. ഫെയസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. തുടർന്ന് പ്രവാസി യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. യുവതിയെ ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രവാസി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി. വിവാഹം കഴിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ യുവതി പ്രവാസിക്കൊപ്പം കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. കളമശേരിയിൽ വാടകവീടെടുത്ത് […]

രണ്ടു ലക്ഷവും രണ്ടു പാക്കറ്റ് റെസ്‌കും: കൈക്കൂലിയായി കൃഷി ഓഫിസർ ആവശ്യപ്പെട്ടത് കേട്ട് വിജിലൻസും ഞെട്ടി; കൈക്കൂലി നൽകാത്ത നൂറു ഫയലുകൾ ഓഫിസിൽ നിന്നും മുക്കി

സ്വന്തം ലേഖകൻ ചങ്ങനാശേരി: കൈക്കൂലി നൽകാത്ത ഫയലുകൾ വീട്ടിലേയ്ക്കു മുക്കുകയും കേസുകൾ പരമാവധി വൈകിപ്പിക്കുകയും ചെയ്തിരുന്ന ചങ്ങനാശേരി കൃഷി ഓഫിസർ കൊല്ലം ആലുംമൂട് മണ്ഡലം ജംക്ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരി വീട്ടിലും സ്വയം നിയമിച്ച ജീവനക്കാരിയുടെ വീട്ടിലുമായി വിജിലൻസ് കണ്ടെത്തിയത് നൂറിലേറെ ഫയലുകൾ. അഴിമതി നടക്കാത്തതും, കൈക്കൂലി കിട്ടാത്തതുമായ നൂറിലേറെ ഫയലുകൾ ഇവർ മുക്കിയ ശേഷം കൈക്കൂലിയ്ക്കു വേണ്ടി വാദിച്ചിരുന്നതായാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ […]

ജീവിതത്തിൽ ഇന്ന് വരെ മദ്യം കൈകൊണ്ട് തൊടാത്ത മാന്യൻ ശ്രീറാം വെങ്കിട്ടരാമൻ: മാന്യനായ തന്നെ കേസിൽ കുടുക്കി: സസ്‌പെൻഷൻ പിൻവലിക്കാൻ ശ്രീറാം ട്രൈബ്യൂണലിലേയ്ക്ക്; സർക്കാരിനെ കാത്തിരിക്കുന്നത് മറ്റൊരു തിരിച്ചടിയോ..?

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിന്നും പുഷ്പം പോലെ രക്ഷപെടാൻ വഴിയൊരുങ്ങിയ ശ്രീറാം വെങ്കിട്ടരാമന് സർവീസിൽ തിരികെ കയറാനുള്ള മാർഗവും തെളിയുന്നു. താൻ ജീവിതത്തിൽ ഇന്നു വരെ മദ്യം തൊട്ടിട്ടില്ലെന്നും മാന്യനാണെന്നുമുള്ള വാദമുഖങ്ങളുമായി ശ്രീറാം വെങ്കിട്ടരാമൻ ട്രൈബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ സർക്കാർ സസ്‌പെന്റ് ചെയ്തിരിക്കുന്ന ശ്രീറാമിന് തിരികെ സർവീസിൽ എത്താൻ അവസരം ഒരുങ്ങിയാൽ സർക്കാരിന് അത് കനത്ത തിരിച്ചടിയായി മാറും. അപകടത്തിന് ശേഷം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വൈകിയതിനെ തുടർന്നാണ് ശ്രീറാമിന് കേസിൽ നിന്നും രക്ഷപെടാൻ […]