കോളേജിലെ തർക്കം അടിപിടിയിലായി: രാഷ്ട്രീയക്കാർ ഏറ്റെടുത്തു; കാറിലെത്തിയ ക്വട്ടേഷൻ സംഘം, ബൈക്ക് ഇടിച്ചു വീഴ്ത്തി: ഇരുവരെയും വെട്ടിനുറുക്കി

സ്വന്തം ലേഖകൻ കാസർകോട്: കോളേജിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിൽ രാഷ്ട്രീയം കലർന്നതോടെയാണ് രാഷ്ട്രീയം അതിക്രൂരമായ കൊലപാതകത്തിലേയ്ക്ക് കലാശിച്ചത്. കാസർകോട് മൂന്നാട് പീപ്പിൾസ് കോളേജിലെ കെ.എസ്.യു പ്രവർത്തകനായ വിദ്യാർത്ഥിയ്ക്ക് മർദനമേറ്റിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സംഘർഷമുണ്ടായതെന്നാണ് സൂചന. പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെ മർദിച്ച സംഭവത്തിൽ 11 കോൺഗ്രസ്-യൂത്തുകോൺഗ്രസ് പ്രവർത്തകർ അറിസ്റ്റിലായിരുന്നു. റിമാൻഡ് തടവിന് ശേഷം ഇവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തിൽ ശരത്തും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് വൈരാഗ്യമെന്നാണ് […]

മലബാറിൽ വീണ്ടും രാഷ്ട്രീയ അതിക്രമം: രണ്ടു യുവാക്കളെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ: തിങ്കളാഴ്ച ഹർത്താൽ; സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകൻ കാസർകോട്: മലബാർ മേഖലയിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. അതിക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പെരിയ കല്യോട്ട് സ്വദേശികളുമായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരെയാണ് വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച കോൺഗ്രസ് കാസർകോട് ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പിന്നാലെ കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് റോഡിൽ വീണ കൃപേഷ് രക്തം വാർന്ന് സംഭവ സ്ഥലത്ത് വീണ് മരിക്കുകയായിരുന്നു. പരിക്കേറ്റ […]

പാവം പൊലീസുകാരന് സസ്‌പെൻഷനും പിരിച്ചു വിടലും: ഉന്നതന്മാരായ കള്ളന്മാർക്ക് വിവിഐപി സുരക്ഷ; കേസിൽപ്പെടുന്ന പൊലീസുകാർക്കെതിരെ മാത്രം നടപടി; ഐ.പി.എസുകാർക്ക് സുരക്ഷ ഉറപ്പ്; ഷിബുവിന്റെ പുറത്താകലിൽ കലാശിച്ചത് മുഖ്യമന്ത്രിയുടെ അനിഷ്ടം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേസിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയുന്ന ഉത്തരവിന് പിന്നാലെ, കെവിൻ കേസിൽ കുടുങ്ങിയ എസ്.ഐയെയും എ.എസ്.ഐയെയും പിരിച്ചു വിട്ട നടപടിയിൽ പൊലീസിൽ വൻ അമർഷം. സംസ്ഥാന പൊലീസിൽ എന്നും വേട്ടയാടപ്പെടുന്നത് സാദാ പൊലീസുകാരും സി.ഐ റാങ്ക് വരെയുള്ളവരുമാണെന്നു വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. മാധ്യമപ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈ.എസ്.പിയും, കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും എല്ലാം ഏറ്റുവാങ്ങി സുഖമായി കഴിയുമ്പോഴാണ് സാദാ പൊലീസുകാർ സർവീസിൽ നിന്ന് പുറേേത്തയ്ക്ക് നടക്കുന്നത്. കെവിൻ […]

ളോഹയുടെ മറവിൽ കൊടും ക്രൂരത നടത്തിയ വൈദികന് ഇരുപത് വർഷം കഠിന തടവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഫാ.റോബിന് ഇനി തടവറ

  സ്വന്തം ലേഖകൻ  കണ്ണൂർ: ളോഹയുടെ പരിശുദ്ധി നഷ്ടപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നരാധമൻ ഫാ.റോബിന് ഇരുപത് വർഷം കഠിനതടവ്.  കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഫാദർ റോബിൻ വടക്കുംചേരിയെയാണ് 20 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചത്. തടവ് അനുഭവിക്കുന്ന പ്രതി മൂന്ന് ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും തലശേരി പോക്‌സോ കോടതി ജഡ്ജി പി.എൻ വിനോദ് വിധിച്ചു. വിവിധ വകുപ്പുകളിലായി അറുപത് വർഷമാണ് ശിക്ഷിച്ചതെങ്കിലും, ശിക്ഷ ഒന്നിച്ച് അനുഭവച്ചാൽ മതി. വൈദികന്റെ ഭീഷണിയ്ക്കും സ്വാധീനത്തിനും വഴങ്ങി […]

കെവിൻ കേസിൽ രാത്രിയിൽ ഫോൺ എടുത്തില്ല: എസ്.ഐയുടെ പണി പോയത് ഇങ്ങനെ: ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ചു വിട്ടു; കണ്ടെത്തിയത് മരണ കാരണമാകുന്ന ഗുരുതര കൃത്യവിലോപം

ക്രൈ ഡെസ്‌ക്  കോട്ടയം: കെവിൻകേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. ഷിബുവിനെ പിരിച്ച് വിടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ടെർമിനേഷൻ നോട്ടീസ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കൈമാറി. നോട്ടീസ് ഷിബു കൈപ്പറ്റിയിട്ടുണ്ട്. ഈ നോട്ടീസിനു മറുപടി നൽകിയ ശേഷം പിരിച്ചു വിടൽ പ്രാബല്യത്തിൽ വരും. കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് പിരിച്ചു വിടപ്പെടുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഷിബു. നേരത്തെ കേസിൽ കുടുങ്ങിയ ഗാന്ധിനഗർ സ്‌റ്റേഷനിലെ എ.എസ്.ഐ ടി.എം ബിജു (ബിസ്‌ക്കറ്റ് ബിജു) വിനെ […]

വിയ്യൂരിൽ വിവിഐപി സുനി: കഴിക്കാൻ സുഖ ഭക്ഷണം: കിടക്കാൻ പട്ടു മെത്ത; കളിക്കാൻ മൊബൈൽ ഫോൺ …!

സ്വന്തം ലേഖകൻ വിയ്യൂർ: ടി പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി അതി ക്രൂരമായി കൊലപ്പെടുത്തിയ അതി ക്രൂരനായ കുറ്റവാളി കൊടി സുനി ജയിലിൽ വിവിഐപി. മറ്റ് തടവുകാർക്ക് കൃത്യം അളവിൽ മാത്രം ഭക്ഷണം ലഭിക്കുമ്പോൾ , ജയിലില്‍ ഇറച്ചിയും മീനും വെയ്ക്കുന്ന ദിവസങ്ങളില്‍ രുചികരമായി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം ലഭിക്കുമ്പോൾ , ജയിലില്‍ നിന്നു തന്നെ ക്വൊട്ടേഷന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാനായി ഫുള്‍ ചാര്‍ജ് ചെയ്ത ഫോണും അധികൃതർ നൽകുന്നു. ചെയ്യാത്ത ജോലിക്ക് മാസം 4000 രൂപയാണ് കൂലി നൽകുന്നത്..! കഴിഞ്ഞ ദിവസം […]

കൊട്ടിയൂരിലെ വൈദികന്റെ പീഡനം: ഇന്ന് കോടതി വിധി പറയും; സഭ വീണ്ടും പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ തലശ്ശേരി: ബിഷപ്പ് ഫ്രാങ്കോക്കേസിൽ പ്രതിസന്ധിയിലായ സഭയ്ക്ക് ഇരട്ടിപ്രഹരമായി കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ കോടതി ഇന്ന് വിധി പറയും. അഢീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക ഫാ. റോബിൻ വടക്കുംചേരി (49)യാണു മുഖ്യ പ്രതി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ വച്ച് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്കു മാറ്റുന്നതിനു ഗൂഢാലോചന നടത്തുകയും കാറിൽ കുട്ടിയെ കടത്തിക്കൊണ്ടു പോകുകയും ചെയ്ത കൊട്ടിയൂർ നെല്ലിയാനി വീട്ടിൽ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റർ ലിസ് […]

ജുവലറിയിൽ കയറും; ജീവനക്കാരുടെ ശ്രദ്ധ വെട്ടിച്ചു മാറ്റും: ഒറ്റയ്ക്ക് സ്വർണം മോഷ്ടിച്ചു മടങ്ങുന്ന മജീദും, സനാഫുള്ളയും കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ; കുടുക്കിയത് കേരള പൊലീസിന്റെ മിടുക്ക്

ക്രൈം ഡെസ്‌ക് കോട്ടയം: മാന്യമായ വേഷം ധരിച്ച് ജുവലറിയിൽ എത്തി സ്വർണം കവർന്ന് മടങ്ങുന്ന രണ്ടംഗ മോഷണ സംഘത്തെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി സനാഫുളള (42), കൂട്ടാളിയായ മജീദ് എന്നിവരെയാണ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി പൊലീസ് സംഘം പിടികൂടിയത്. രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ ചെമ്പട്ടിയിലുളള വീട്ടിൽ നിന്നാണ് പ്രതിയായ സനാഫുള്ളയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫബ്രുവരി 2 ന് പ്രവിത്താനം തെക്കേയിൽ ജൂവലറിയിൽ നിന്നുമാണ് 10 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കി പ്രതി കടന്നുകളഞ്ഞത്. ജൂവലറിയിലെ സി.സി.ടി.വി […]

പേര് പതിമുഖം; കിട്ടുന്നത് മായം കലർന്ന റബർ പൊടി: വെള്ളത്തിൽ കലക്കി കുടിക്കുന്നത് കൊടും വിഷം..!

ഏ.കെ ശ്രീകുമാർ കോട്ടയം: പതിമുഖമെന്ന പേരിൽ വെള്ളം തിളപ്പിച്ച് കുടിക്കാൻ വിപണിയിൽ എത്തുന്നത് കൊടും വിഷം. റബർ തടിയുടെയും, പ്ലൈവുഡിന്റെയും പൊടിയാണ് നിറം ചേർത്ത് പതിമുഖം എന്ന പേരിൽ വിപണിയിൽ എത്തുന്നതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. പതിമുഖത്തിന്റെ നിറം ലഭിക്കാൻ റബർ പൊടിയിൽ നിറം ചേർക്കുന്നതോടെ വെള്ളം തിളപ്പിക്കാൻ ഇത് ഉപയോഗിക്കുമ്പോൾ കൊടിയ വിഷമാണ് വെള്ളത്തിൽ കലരുന്നത്. പെരുമ്പാവൂരിൽ നിന്നാണ് സംസ്ഥാനത്ത് പ്രധാനമായും പതിമുഖം എത്തുന്നത്. ഒരു പ്രത്യേക തരം മരത്തിന്റെ തടിയിൽ നിന്നും ചെത്തിയെടുക്കുന്ന പ്രത്യേക തരം സുഗന്ധമുള്ള പൊടിയാണ് പതിമുഖം. […]

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ പറഞ്ഞു പോര് പാലക്കാട്ടിന്: പറഞ്ഞു തീരും മുൻപ് കോട്ടയം സ്വദേശിയായ കാമുകി വച്ചു പിടിച്ചു പാലക്കാടിന്; സംഗമത്തിനു മുൻപ് പൊലീസ് രണ്ടു പേരെയും പൊക്കി

സ്വന്തം ലേഖകൻ കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ തലേന്ന് പരിചയപ്പെട്ട കാമുകൻ പറഞ്ഞു, നീ പാലക്കാടിന് പോര്. പറഞ്ഞു തീരും മുൻപേ കാമുകി വണ്ടി കയറി, പാലക്കാടിന്. കോട്ടയം നഗരത്തിലെ പ്രമുഖ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് കാമുകനെ തേടി പാലക്കാടിന് വണ്ടി വിട്ടത്. പാലക്കാട്ടേക്ക്. പക്ഷെ പരസ്പരം കാണുംമുമ്പേ ഇരുവരും പൊലീസിന്റെ പിടിയിലായി. പരിചയപ്പെട്ട് മൂന്നാം ദിവസം പെൺകുട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വീട്ടിലേക്ക് വരാൻ തമശയായിട്ട് പറഞ്ഞതെന്നും വരുമെന്ന് കരുതിയില്ലെന്നും 18കാരനായ കാമുകൻ പൊലീസിനോട് പറഞ്ഞു. ഏതായാലും പെൺകുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതമായി ഏല്പിച്ചു. കോളേജിലേക്ക് രാവിലെ […]