play-sharp-fill

മീൻപിടിക്കാൻ വള്ളത്തിൽ പോകുന്നതിനിടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വെള്ളത്തിൽ വീണയാൾ മരിച്ചു; സംഭവം കുമരകത്ത്: രഘുവരന്റെ മരണത്തിൽ ഒന്നാം പ്രതി കെ.എസ്.ഇ.ബി

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ അലക്ഷ്യമായി താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി മീൻ പിടുത്തക്കാരനായ വയോധികന് ദാരുണാന്ത്യം. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വെള്ളത്തിലേയ്ക്ക് വീണ് ഇദ്ദേഹം മരിക്കുകയായിരുന്നു. കുമരകം കണ്ണാടിച്ചാൽ ആറ്റുപുറം രഘുവരനാണ്(70)  കെ.എസ്.ഇബി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരിച്ചത്. അരമണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ കുമരകം കണ്ണാടിച്ചാൽ പാറേക്കാട്ട് പാടശേഖരത്തിൽ ചെറുവള്ളവുമായി മീൻ പിടിക്കാൻ പോയതായിരുന്നു രാഘവൻ. എന്നാൽ, സാധാരണയിലും താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ ഇദ്ദേഹത്തിന്റെ തല മുട്ടി. […]

ഞാൻ കാശ് കൊടുത്ത് വാങ്ങിയ വണ്ടി, എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഉപയോഗിക്കും: ഏറ്റുമാനൂർ കോട്ടമുറിയിൽ അടി തുടങ്ങിയത് ഇങ്ങനെ; പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുന്നതിൽ എത്തിയത് യുവാവിന്റെ ചോരത്തിളപ്പ്

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: അതിരമ്പുഴ കോട്ടമുറിയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുന്നതിനിടയാക്കിയത് യുവാവിന്റെ ചോരത്തിളപ്പ്. കോട്ടമുറി റോഡിലൂടെ അമിത വേഗത്തി പാഞ്ഞ യുവാവിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ എന്റെ കാശ് കൊടുത്ത് ഞാൻ വാങ്ങിയ ബൈക്ക് ഇതിൽ ഞാൻ സൗകര്യമുള്ളത് പോലെ പോകുമെന്നാണ് യുവാവ് പ്രതികരിച്ചത്. തുടർന്ന് നാട്ടുകാരും യുവാവുമായി തർക്കമുണ്ടാകുകയായിരുന്നു. കഞ്ചാവ് മാഫിയ സംഘാംഗമായ യുവാവ് മടങ്ങിപ്പോയ ശേഷം തിരികെ തന്റെ ഗുണ്ടാ സംഘാംഗങ്ങളുമായി എത്തി വീട് ആക്രമിക്കുകയായിരുന്നു. ഇതിനൂ ശേഷം രണ്ടാമത്ത് എത്തി വീണ്ടും വീട് തകർക്കാനുള്ള […]

പൊലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ അക്രമികളിൽ ഒരാൾ പിടിയിൽ: പിടിയിലായത് കഞ്ചാവ് മാഫിയ തലവൻ മിഥുൻ തോമസിന്റെ അനുയായി; പിടിയിലായ അക്രമി നിരവധി കേസുകളിൽ പ്രതി; ഏറ്റുമാനൂർ അടക്കി ഭരിച്ച് കഞ്ചാവ് മാഫിയ സംഘം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കഞ്ചാവ് കടത്തിനെ ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിക്കാനെത്തിയ സംഘം പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഗുണ്ടാ സംഘാംഗങ്ങളിൽ ഒരാൾ പിടിയിൽ. കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫിനെ (21)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഏറ്റുമാനൂർ കോട്ടമുറി കോളനിയ്ക്ക് സമീപം ഗുണ്ടാ സംഘം ബോംബ് ആക്രമണം നടത്തിയത്. പയസ് എന്ന സ്വദേശിയുടെ വീട്ടിലാണ് അക്രമണം നടത്തിയത്. പയസിന്റെ സഹോദരന്റെ വീട് ആക്രമിക്കുന്നതിനായാണ് […]

ഏറ്റുമാനൂരിൽ പൊലീസ് ജീപ്പിന് നേരെ ബോംബേറ്: ബോംബെറിഞ്ഞത് കഞ്ചാവ് മാഫിയ തലവൻ ജോർജ്കുട്ടിയുടെ ഗുണ്ടാ സംഘം ; പൊലീസുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ :  അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തലവൻ നീണ്ടൂർ സ്വദേശി ജോർജ് കുട്ടിയുടെ ഗുണ്ടാ സംഘം പൊലീസിന് നേരെ ബോംബെറിഞ്ഞു. ബോംബാക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് പൊലീസ് സംഘം രക്ഷപെട്ടത്. പെട്രോളിംഗ് നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ കണ്ട സംഘത്തെ പൊലീസ് ചോദ്യം ചെയ്തതിരുന്നു. ഇതേ തുടർനാണ് ഗുണ്ടാ സംഘം പൊലീസിനെ ആക്രമിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കോട്ടമുറിയ്ക്ക് സമീപമായിരിന്നു സംഭവം. ബോംബേറില്‍ പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് നലനാരിഴയ്ക്കാണ്.   രാത്രി ഒരു മണിയോടെ കോട്ടമുറി ഭാഗത്ത് പട്രോളിംഗ് നടത്തുന്ന സമയത്ത് […]

സുനന്ദ പുഷ്‌കർ മരിക്കുന്നതിന് മുൻപ് ഗാർഹീക പീഡനത്തിനിരയായിരുന്നു ; തരൂരിനെതിരെ കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ

സ്വന്തം ലേഖിക ന്യൂഡൽഹി: ശശി തരൂർ എംപിക്ക് കൂടുതൽ തിരിച്ചടിയായി സുനന്ദ പുഷ്‌കർ കേസിലെ വാദങ്ങൾ. സുനന്ദ പുഷ്‌കറുടെ മൃതദേഹത്തിന് പഴയ പരിക്കുകളുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വാദങ്ങളാണ് ശശി തരൂറിനെതിരെ പ്രോസിക്യൂട്ടർ വാദിച്ചത്.കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വാദിച്ച പ്രോസിക്യൂട്ടർമാർ, മരണകാരണം വിഷമാണെന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിൽ പറഞ്ഞെങ്കിലും അവരുടെ ശരീരത്തിൽ പരുക്കേറ്റ അടയാളങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 12 മണിക്കൂർ മുതൽ നാല് ദിവസം വരെ പഴക്കമുള്ള പല മുറിവുകളായിരുന്നു അവരുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതാദ്യമായാണ് തരൂരിനെതിരെയുള്ള വാദം […]

എറണാകുളം പൊലീസുകാരുടെ ശവപ്പറമ്പ് ആകുന്നു: മാനസിക പീഡനത്തെ തുടർന്ന് രണ്ടാമത്തെ പൊലീസുകാരനും ജീവനൊടുക്കി; സി ഐ നവാസ് നാട് വിട്ട നാട്ടിൽ പൊലീസുകാർ ആത്മഹത്യ മുനമ്പിൽ

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം പൊലീസിൽ എന്തോ ചീഞ്ഞുനാറുനുണ്ടെന്ന്. മേലുദ്യോഗസ്ഥന്റെ ക്രൂര മാനസിക പീഡനത്തെ തുടർന്ന് സിഐ നവാസിന് നാട് വിടേണ്ടി വന്ന എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനും ആത്മഹത്യ ചെയ്തു. സി പി ഐ ക്കാരുടെ കല്ലേറും തല്ലും വാങ്ങിയ പൊലീസുകാർ സസ്പെൻഷൻ ഏറ്റുവാങ്ങി നിൽക്കുമ്പോഴാണ് ഓരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആത്മാഭിമാനത്തെ തന്നെ വൃണപ്പെടുത്തി രണ്ടാമത്തെ ആത്മഹത്യയും നടക്കുന്നത്. ആലുവ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആലുവ കുട്ടമശേരി സ്വദേശി ബാബുവാണ് ജീവനൊടുക്കിയത്.കഴിഞ്ഞ മാസം 20 ന് ചെങ്ങമനാട് […]

പിഎസ്‌സി തട്ടിപ്പ് ; റാങ്കുകാരുടെ വീടുകളിൽ നിന്ന് ഫോണും മെമ്മറി കാർഡുകളും കണ്ടെത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: പി.എസ്.സിയുടെ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പു നടത്തിയെന്ന് ‘റാങ്കുകാരായ’ ശിവരഞ്ജിത്തും നസീമും സമ്മതിച്ചതിനു പിന്നാലെ ഇവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ രണ്ട് മൊബൈലുകളും മൂന്ന് മെമ്മറി കാർഡുകളും പിടിച്ചെടുത്തു. ഹൈടെക്ക് കോപ്പിയടിക്ക് ഉപയോഗിച്ച ഫോണുകളാണ് ഇവയെന്നാണ് സൂചന. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധന നടത്തിയാലെ ഇവയുപയോഗിച്ചാണോ തട്ടിപ്പു നടത്തിയതെന്ന് വ്യക്തമാകൂ. ഉത്തരങ്ങൾ എസ്.എം.എസായി അയച്ചുകൊടുത്ത പേരൂർക്കട എസ്.എ.പി ക്യാമ്പിലെ കോൺസ്റ്റബിൾ ഗോകുൽ, വി.എസ്.എസ്.സിയിലെ താത്കാലിക ജീവനക്കാരനായ കല്ലറ സ്വദേശി സഫീർ എന്നിവരുടെ വീടുകളിൽ നേരത്തേ നടത്തിയ റെയ്ഡിൽ രണ്ട് ലാപ്‌ടോപ്പുകൾ […]

വഫ പറഞ്ഞത് മുഴുവൻ പെരുങ്കള്ളങ്ങൾ: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് നിർണ്ണായക വഴിത്തിരിവിൽ; കൊലപാതകത്തിന് പിന്നിലെ ദുരൂഹ കാരണങ്ങൾ കണ്ടെത്താൻ പൊലീസ്; നിർണ്ണായകമാകുക കെ.എം ബഷീറിന്റെ മൊബൈൽ ഫോൺ

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ ട്വിസ്റ്റ്. കേസിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫയുടെ കുടുംബ ബന്ധത്തിലുണ്ടായ വിള്ളലുകളാണ് ഇപ്പോൾ കേസിൽ നിർണ്ണായകമായ ട്വിസ്റ്റിലേയ്ക്ക് എത്തിക്കുന്നത്. വഫയുടെ ഭർത്താവ് കഴിഞ്ഞ ദിവസം അയച്ച വിവാഹമോചന ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഇദ്ദേഹം ഉയർത്തിരിയിക്കുന്നത്. ഇതോടെയാണ് കേസിൽ നിർണ്ണായക ട്വിസ്റ്റ് സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട് നിലവിലെ സാഹചര്യത്തിൽ കെ.എം ബഷീറിന്റെ മൊബൈൽ ഫോൺ എവിടെ എന്ന മില്യൺ ഡോളർ ചോദ്യമാണ് ഉയരുന്നത്. ബഷീറിന്റെ മൊബൈൽ ഫോണിനുള്ളിൽ വഫയെയും […]

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ടിക്ക് ടോക്കിൽ കണ്ട കാമുകനൊപ്പം മുങ്ങി: വിവാഹം കഴിച്ചതാണെന്നറിഞ്ഞതോടെ കാര്യം കഴിഞ്ഞ ശേഷം കാമുകനും മുങ്ങി; വഴിയാഥാരമായ യുവതി നൽകിയ പരാതിയിൽ ടിക്ക് ടോക്കുകാരനായ കാമുകൻ അകത്ത്

ക്രൈം ഡെസ്‌ക് കോഴിക്കോട്: ടിക്ക് ടോക്കിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി പരമാവധി സ്ത്രീ സൗഹൃദങ്ങൾ ഉണ്ടാക്കിയിരുന്ന യുവാവ് ഒടുവിൽ പെട്ടു. ഭർത്താവും കുട്ടിളുമുണ്ടായിരുന്ന യുവതി ടിക്ക് ടോക്ക് ഭ്രമത്തിൽപ്പെട്ട് കൂടെ ഇറങ്ങി വന്നതോടെയാണ് യുവാവിന് അടി തെറ്റിയത്. പാലക്കാട്ടുകാരിയായ യുവതിയെ കാര്യം കഴിഞ്ഞ ശേഷം ഉപേക്ഷിക്കാൻ ശ്രമിച്ചതോടെ യുവതി നൽകിയ പരാതിയിൽ ടിക്ക് ടോക്ക് പ്രേമിയായ യുവാവ് അകത്തുമായി. ടിക്ക് ടോക്ക് കണ്ട് ഭ്രമിച്ച് ഇറങ്ങി വന്ന യുവതിയെ ഉപേക്ഷിക്കാനുള്ള ശ്രമമാണ് കറളിക്കാടൻ മുഹമ്മദ് ആസിഫിനെ (27) അകത്താക്കിയത്. പല സ്ഥലങ്ങളിൽ കൊണ്ടു നടന്ന് […]

നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞു: റോഡിൽ തലയിടിച്ച് വീണ യുവാവിന് ദാരുണാന്ത്യം; അപകടം കാഞ്ഞിരപ്പള്ളി കപ്പാട്

സ്വന്തം ലേഖകൻ കപ്പാട്: നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് ഓടിച്ച യുവാവ് റോഡിൽ തലയിടിച്ച് വീണ് തൽക്ഷണം മരിച്ചു. പാലാ തിടനാട് വടക്കേക്കര രാജുവിന്റെ മകൻ സോണി (23) ആണ് മരിച്ചത്. സോണിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വടക്കേഓലിക്കൽ അരുണിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.10-നു കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കപ്പാട് കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവീട്ട് ബൈക്ക് തെന്നി റോഡിൽ മറിഞ്ഞായിരുന്നു അപകടം. റോഡിൽ തലയിടിച്ച് വീണാണ് സോണിയുടെ മരണം സംഭവിച്ചതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. […]