play-sharp-fill

അഞ്ചേരി ബേബി വധക്കേസ് : കെ കെ ജയചന്ദ്രനെ പ്രതിയാക്കിയുള്ള കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖിക കൊച്ചി : അഞ്ചേരി ബേബി വധക്കേസിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയുടെ അപേക്ഷ അംഗീകരിച്ച് കീഴ്‌ക്കോടതി ഇറക്കിയ ഉത്തരവാണ് ജസ്റ്റീസ് പി ഉബൈദ് റദ്ദാക്കിയത്. സുപ്രീം കോടതി വിധി നിർദേശങ്ങൾ പാലിക്കാതെ ധൃതിയിലാണ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. കേസിൽ പ്രതികളെ ചേർക്കൽ അനന്തമായി തുടരേണ്ട നടപടിയല്ലെന്നും കോടതി വിമർശിച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട രാജാക്കാട് സ്വദേശി എ കെ ദാമോദരൻ മരിച്ച […]

ടീഷർട്ട് ധരിച്ചു നിന്നയാളോട് ഹോട്ടൽ ജീവനക്കാരനെന്നു തെറ്റിദ്ധരിച്ച് ഭക്ഷണം ഓർഡർ ചെയ്തു : പോലീസുകാരനെ കണ്ടാൽ അറിയില്ലേ എന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചു; 4 പോലീസുകാർക്കെതിരെ യുവാവിന്റെ പരാതി

സ്വന്തം ലേഖിക ആലപ്പുഴ: ടീഷർട്ട് ധരിച്ചു നിന്നയാളോട് ഹോട്ടൽ ജീവനക്കാരനാണെന്ന് കരുതി ഭക്ഷണം ഓർഡർ ചെയ്തു. പോലീസുകാരനെ കണ്ടാൽ അറിയില്ലെയെന്ന് ചോദിച്ച് എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മർദിച്ചെന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്കു നൽകി. കൊടുപ്പുന്ന പരപ്പിൽ പി ഡി ശ്യാംകുമാർ(30) നൽകിയ പരാതി ചെങ്ങന്നൂർ ഡിവൈഎസ്പി അന്വേഷിക്കും. വൈകിട്ട് ഏഴ് മണിയോടെ ഭക്ഷണം വാങ്ങാനായി എടത്വ പോലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടീഷർട്ട് ധരിച്ചതിനാൽ ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണം വാങ്ങി പുറത്തിറങ്ങിയപ്പോൾ പോലീസുകാരനെ […]

തടിയിട്ടപറമ്പ് എഎസ്‌ഐയുടെ മരണം : എസ് ഐ രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കളും സഹപ്രവർത്തകരും

സ്വന്തം ലേഖിക കോലഞ്ചേരി: തടിയിട്ടപറമ്പിൽ എ.എസ്.ഐ യുടെ മരണത്തിലേക്ക് നയിച്ചത് എസ്.ഐ രാജേഷിന്റെ പീഡനമാണെന്ന ആരോപണം നിലനിൽക്കെ രാജേഷിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളുമായി ബാബുവിന്റെ സഹപ്രവർത്തകരും ബന്ധുക്കളും രംഗത്ത്. നേരത്തെ ജോലി ചെയ്തിരുന്ന കോടനാട് പൊലീസ് സ്റ്റേഷനിലും രാജേഷ് സഹപ്രവർത്തകരോട് മനുഷ്യത്വ രഹിതമായാണ് പെരുമാറിയിരുന്നതെന്ന് പറയുന്നു. ഒരു വിഭാഗം പൊലീസുകാരെ മാത്രം വിശ്വാസത്തിലെടുത്ത് മറ്റുള്ളവരോട് പകപോക്കുന്നത് പതിവായിരുന്നത്രേ. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷമാണ് തടിയിട്ടപറമ്ബിൽ എത്തുന്നത്. ഇവിടെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പൊലീസുകാർ അവരുടെ അസോസിയേഷനിലും മേലുദ്യോഗസ്ഥർക്കും നിരവധി പരാതികളും നൽകിയിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് ഇതു സംബന്ധിച്ച് […]

കെവിൻ വധക്കേസ്: പത്ത് പ്രതികൾ കുറ്റക്കാർ: കേരളത്തിലെ ആദ്യ ദുരഭിമാന കൊലപാതകം ; വധശിക്ഷ വരെ ലഭിക്കാം: ശിക്ഷയിൽ വാദം 24 ന്

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാന കൊലപാതകമായി പരിഗണിച്ച് വിചാരണ നടത്തിയ കെവിൻ കേസിൽ കെവിന്റെ കാമുകി നീനു ചാക്കോയുടെ സഹോദരൻ ഷാനു ചാക്കോ അടക്കം പത്ത് പ്രതികൾ കുറ്റക്കാർ എന്ന് കോടതി. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ (ഒന്നാം പ്രതി), നിയാസ് മോൻ (ചിന്നു) (രണ്ടാം പ്രതി), ഇഷാൻ ഇസ്മയിൽ ( മൂന്നാം പ്രതി) , റിയാസ് ഇബ്രാഹിം കുട്ടി (നാലാം പ്രതി), മനു മുരളീധരൻ (ആറാം പ്രതി), ഷിഫിൻ സജാദ് (ഏഴാം പ്രതി), എൻ.നിഷാദ് (എട്ടാം പ്രതി), ടിറ്റു ജെറോം […]

ബഷീറിന്റെ മരണം : ഫോറൻസിക് റിപ്പോർട്ട് പുറത്ത് ; അപകടം വരുത്തിവച്ച കാർ ഓടിച്ചത് ശ്രീറാം തന്നെ , ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേത്

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്.അപകടം വരുത്തിവെച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമൻ ആണെന്ന സൂചന നൽകുന്നതാണ് റിപ്പോർട്ട്. ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്റ്റിയറിങ്ങിൽ നിന്നുള്ള വിരലയടയാളം വ്യക്തമല്ല.ലെതർ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം അപകടത്തിന് ശേഷം കാണാതായ ബഷീറിന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്.മൊബൈലിന്റെ ഐ.എം.ഇ.എ നമ്പർ ഉപയോഗിച്ച് അന്നേദിവസം മൊബൈൽ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം […]

കെവിൻ കേസ് വിധി ഇന്ന് : ദുരഭിമാനക്കൊലയായി കോടതി പരിഗണിച്ചാൽ വധശിക്ഷ ലഭിച്ചേക്കാം ; വിധി കേൾക്കാൻ പ്രതികൾ കോടതിയിലെത്തി

സ്വന്തം ലേഖിക കോട്ടയം : കെവിൻ കേസിൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. സംസ്ഥാനത്ത് ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. 90 ദിവസം കൊണ്ടാണ് സെഷൻസ് ജഡ്ജി ജി എസ് ജയചന്ദ്രൻ വിചാരണ പൂർത്തിയാക്കിയത്. ജൂലൈ 29 ന് വിചാരണ അവസാനിച്ച കേസ് ആഗസ്ത് 14ന് വിധിപറയാൻ വച്ചതാണ്. എന്നാൽ അന്ന് ‘ദുരഭിമാനക്കൊല’ എന്ന കാര്യത്തിൽ കോടതി വീണ്ടും വാദം കേൾക്കുകയായിരുന്നു. മലങ്കര കാത്തലിക് വിഭാഗത്തിൽപ്പെട്ട തെന്മല സ്വദേശിനി നീനു ചാക്കോയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് ദളിത് ക്രിസ്ത്യാനിയായ കോട്ടയം നട്ടാശേരി […]

കിടങ്ങൂരിൽ ബസിനുള്ളിൽ തോട്ടപൊട്ടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പീഡനക്കേസ് പ്രതി മരിച്ചു: മരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച്

സ്വന്തം ലേഖകൻ കോട്ടയം: കിടങ്ങൂരിൽ സ്വകാര്യ ബസിനുള്ളിൽ തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച 19 ദിവസമായി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത  മാറിടം പതിയിൽ ജോയി (62)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച മരിച്ചത്. ഓഗസ്റ്റ് ഒൻപതിന് രാവിലെ ഒൻപത് മണിയോടെ കിടങ്ങൂർ ബസ് ബേയിൽവച്ചാണ് ജോയിയുടെ അരയിലുണ്ടായിരുന്ന തോട്ടാ പൊട്ടിത്തെറിച്ചത്. ജോയി പ്രതി ചേർക്കപ്പെട്ട പോക്‌സോ കേസിന്റെ വിചാരണയ്ക്കായി കോട്ടയം സെഷൻസ് കോടതിയിലേയേക്ക് വരുന്നതിനായാണ് ജോയി […]

പത്ത് പെട്രോൾ ബോംബ്; രണ്ട് വടിവാളുകൾ: ഏറ്റുമാനൂർ കോട്ടമുറിയിൽ പ്രതികൾ എത്തിയത് രണ്ടു വീടുകൾ തകർക്കാൻ; അത്യാഹിതം ഒഴിവായത് പൊലീസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: രണ്ട് വണ്ടിയിൽ മാരകായുധങ്ങളുമായി ഗുണ്ടാ സംഘം. ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതിനെ ചോദ്യം ചെയ്ത നാലു പേരുടെ വീടുകൾ ഒരൊറ്റ രാത്രിയിൽ തകർത്ത് തരിപ്പണമാക്കുകയായിരുന്നു നിധിൻ തോമസിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ ആക്രമണം നടത്താൻ എത്തിയ ഗുണ്ടാ സംഘത്തിന്റെ ലക്ഷ്യം. ബിയർ കുപ്പികളിൽ പെട്രോൾ നിറച്ച്, തിരി പുറത്തേയ്ക്കിട്ട് തീ കൊളുത്തി എറിഞ്ഞ് തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള പെട്രോൾ ബോംബുകളുമായാണ് പ്രതികൾ കോട്ടമുറി ഭാഗത്തേയ്ക്ക് എത്തിയത്. എന്നാൽ, പ്രതികളുടെ തന്ത്രം തകർത്തത് പൊലീസിന്റെ കൃത്യ സമയത്തുള്ള ഇടപെടലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ […]

വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവുമായി ചങ്ങനാശേരിയിൽ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി: വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കൊടിത്താനം ചക്രാ ത്തിക്കുന്ന് പാറയിൽ അജേഷിനെയാണ് ഒറു കിലോ കഞ്ചാവുമായി എക്‌സൈസ് ഇൻസ്‌പെക്ടടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജി.രാധാകൃഷ്ണപിള്ളയ്ക്ക് ലഭിച്ച രഹസൃ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീടിന് സമീപം എത്തിയ ഉദ്യോഗസ്ഥർ ആദ്യം ഇയാളുടെ കാറിൽ നിന്നും ഗഞ്ചാവ് കണ്ടെടുത്തു .തുടർന്ന് അജേഷിനെ ചോദ്യം ചെയ്തതിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോയിലേറെ കഞ്ചാവ് കണ്ടെടുത്തു .അജേഷ് ഒരു മാസം മുമ്പാണ് […]

പ്രായം നോക്കാതെ പ്രണയിച്ചു: വെള്ളത്തിലായത് പാലക്കാട്ടുകാരന്റെ വിദേശ ജോലി; സ്‌കൂളിൽ നിന്നും വൈകിയെത്തിയതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിന് കാമുകനൊപ്പം ഇറങ്ങിപ്പോയ കോട്ടയംകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി പാലക്കാട്ടുകാരനായ യുവാവിന് കൊടുത്തത് എട്ടിന്റെ പണി; പണി പോയ കാമുകൻ ജയിലിലുമായി

സ്വന്തം ലേഖകൻ കോട്ടയം: പ്രായം നോക്കാതെ പ്രണയിച്ചാൽ എന്ത് സംഭവിക്കുമെന്നറിയണമെങ്കിൽ പാലക്കാട്ടുകാരനായ റിഷാദിനോടു ചോദിച്ചാൽ മതി. സ്‌കൂളിൽ നിന്നും വൈകിയെത്തിയതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ കാമുകിയ്ക്ക് അഭയം നൽകിയതിന്റെ പേരിൽ പണിയും പോയി ജയിലിലും ആയിരിക്കുകയാണ് പാലക്കാട്ടുകാരനായ റിഷാദ്. കോട്ടയത്തു നിന്നും പ്ലസ് വൺവിദ്യാർത്ഥിയായ കാമുകിയെയുമായി പാലക്കാട് എത്തുകയായിരുന്നു റിഷാദ്. പെൺകുട്ടിയെയും റിഷാദിനെയും തിരികെ കോട്ടയത്ത് എത്തിച്ച പൊലീസ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടർന്ന് റിഷാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി […]