play-sharp-fill

ഒളിച്ചോടിയത് വിവാഹപ്രായമാകാത്ത കാമുകനൊപ്പം: അമ്മയ്‌ക്കൊപ്പം വീട്ടിൽ പോകുന്നില്ലെന്ന് പറഞ്ഞ യുവതിയെ ഷെൽട്ടർ ഹോമിലാക്കി

ക്രൈം ഡെസ്‌ക് ഇടുക്കി: പ്രായത്തിൽ ഇളയവനും വിവാഹപ്രായമാകാത്ത ആളുമായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ഒടുവിൽ പിടിച്ചത് പുലിവാല്. കാമുകന് വിവാഹപ്രായമെത്താത്തതിനാൽ യുവതിയ്‌ക്കൊപ്പം വിടാനാവില്ലെന്ന് നിലപാട് എടുത്ത പൊലീസ് സംഘം യുവതിയോട് മാതാവിനൊപ്പം പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഷെൽട്ടർ ഹോമിലേയ്ക്ക് പൊലീസ് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ ശാന്തൻപാറയിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും പത്തൊൻപതുകാരനായ കാമുകനും ആറു മാസം മുൻപാണ് പരിചയപ്പെടുന്നത്. തൊടുപുഴയിലെ സ്ഥാപനത്തിൽ എത്തിയ യുവാവുമായി യുവതി അടുപ്പത്തിലായി. പ്രായം നോക്കാതെ ഇരുവരും തമ്മിൽ […]

കെവിൻകേസിൽ ശിക്ഷാവിധിയിൽ വാദം ഇന്ന്: പ്രതികളെ കാത്തിരിക്കുന്നത് വധ ശിക്ഷയോ..? നിർണ്ണായക വിധി ദിനത്തിനായി കാത്ത് കേരളം

സ്വന്തം ലേഖകൻ കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിൻ കേസിൽ നിർണ്ണായകമായ വിധി ദിനം ഇന്ന്. കഴിഞ്ഞ ദിവസം കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസിലെ പത്തു പ്രതികൾക്ക് എന്തു ശിക്ഷ നൽകണമെന്നതു സംബന്ധിച്ച് ഇന്ന് വാദം കേൾക്കും. ഇതിനു ശേഷം ഇന്നു തന്നെ വിധിയുണ്ടാകുമോ എന്നതാണ് ഇപ്പോൾ കേരളം ഉറ്റു നോക്കുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്തു പ്രതികളിൽ ആദ്യത്തെ നാലു പേർക്കെതിരെ രണ്ട് ഗുഡാലോചനകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവർക്ക് വധ ശിക്ഷ വരെ ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് സൂചന. അപൂർവങ്ങളിൽ അപൂർവമായ ദുരഭിമാന കൊലപാതകമായതിനാൽ തന്നെ നാലു പ്രതികൾക്കും […]

തുഷാറിന്റെ ചതിയിൽ നാസിൽ ജയിലിൽ കിടന്നത് ഏഴ് വർഷം: നാസിലിനും അറ്റ്ലസ് രാമചന്ദ്രനും വേണ്ടി ഇടപെടാത്ത മുഖ്യമന്ത്രിയും യൂസഫലിയും തുഷാറിനായി നടത്തിയത് മരണ പോരാട്ടം: തുഷാറിന്റെ പണവും വോട്ട് ബാങ്കും ലക്ഷ്യം

സ്വന്തം ലേഖകൻ ദമാം: തുഷാർ വെള്ളാപ്പള്ളിയെ ചതിച്ച് വിദേശത്ത് വിളിച്ച് വരുത്തി ജയിലിലാക്കി എന്ന് വിശ്വസിക്കുന്നവർ നാസിൽ എന്ന കൊടുങ്ങല്ലൂർക്കാരൻ ബിടെക് കാരന്റെ കഥ കേൾക്കുക. തുഷാറെന്ന അതികായന്റെ ചതിയിൽപ്പെട്ട് ജീവിതം തകർന്ന് ജയിലിൽ കിടക്കേണ്ടി വന്ന ഏഴ് വർഷത്തിന്റെ കഥയാണ് നാസിലിന് പറയാനുള്ളത്. നാസിലിന്റെ കാര്യം പറയാൻ വിളിച്ചാൽ തുഷാർ ഫോൺ പോലും എടുക്കാതിരുന്ന സാഹചര്യത്തിൽ നിന്നാണ് ഇപ്പോൾ ജയിൽവാസത്തിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയത്. ജീവിതം കരുപ്പിടിപ്പിക്കാന്‍ ബിസിനസ് സംരംഭം തുടങ്ങിയത് തുഷാറുമൊത്താണെങ്കിലും അതിന്റെ പാപഭാരം മുഴുവനും ഏറ്റുവാങ്ങേണ്ടി വന്നത് ഈ ബി […]

തുഷാറിനെ കുടുക്കിയത് ഹണിട്രാപ്പിലൂടെ: യുവതിയെ ഉപയോഗിച്ച് വിദേശത്തേയ്ക്ക് വിളിച്ചു വരുത്തി; പെൺവിഷയത്തിലെ വീക്ക്‌നെസ് തന്ത്രപരമായി ഉപയോഗിച്ചത് സി.ഐ.ഡി തന്ത്രം

സ്വന്തം ലേഖകൻ അജ്മാൻ: തട്ടിപ്പ് കേസിൽ കുടുങ്ങി യുഎഇയിൽ ജയിലിൽ കഴിഞ്ഞ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയത് ഹണിട്രാപ്പിലൂടെ. തുഷാറിന്റെ വീക്ക്‌നെസ് കൃത്യമായി അറിയാവുന്ന നാസിൽ സി.ഐഡികളോട് തന്ത്രം പറഞ്ഞു നൽകുകയായിരുന്നു. തുടർന്ന് സി.ഐ.ഡി സംഘം തുഷാറിനെ കുടുക്കാൻ യുവതിയെ ഉപയോഗിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ ഉപയോഗിച്ച് തുഷാറിനെ വിളിച്ചു വരുത്തിയതും അകത്താക്കിയതും. ഇതിനിടെ തുഷാറിന് എതിരായ അജ്മാനിലെ ചെക്ക് കേസ് കോടതിക്ക് പുറത്തു തീർപ്പാക്കാനുള്ള നടപടികൾ ഒരു ഭാഗത്ത് പുരോഗമിക്കുകയാണ്. ജാമ്യത്തിൽ ഇറങ്ങിയ തുഷാർ പരാതിക്കാരനായ നാസിലുമായി ഫോണിൽ സംസാരിച്ചു. പിന്നീട് നേരിട്ടും […]

പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ സംഘം ഒളിച്ചിരുന്നത് റബർ തോട്ടത്തിൽ: അതിരമ്പുഴയിലെ റബർ തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ സംഘം എക്‌സൈസിനെ കണ്ട് ഉടുതുണിപോലുമില്ലാതെ ഓടി; പതിനഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ അതിരമ്പുഴ: പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ സംഘം ഒളിവിൽ കഴിഞ്ഞിരുന്നത് അതിരമ്പുഴ ചാമക്കാല ഭാഗത്തെ റബർ തോട്ടത്തിൽ. അക്രമി സംഘത്തെ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് സംഘം ഈ റബർതോട്ടത്തിലേയ്ക്ക് എത്തിയതോടെ ഉടുതുണി പോലും ഉപേക്ഷിച്ച് അക്രമി സംഘം ഓടിരക്ഷപെട്ടു. അക്രമി സംഘത്തിലെ ഏഴു പേരാണ് അടിവസ്ത്രം മാത്രം ധരിച്ച് ഇവിടെ നിന്നും രക്ഷപെട്ടത്. പ്രതികളുടെ പക്കൽ നിന്നും പതിനഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ അക്രമി സംഘം പൊലീസ് ജീപ്പിന് നേരെ പെട്രോൾ […]

ചങ്ങനാശേരിയിൽ മുട്ടുവേദനയുമായി എത്തിയ യുവതിയെ കടന്നു പിടിച്ച ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ: അറസ്റ്റിലായത് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റായ അറുപതുകാരൻ

സ്വന്തം ലേഖകൻ ചങ്ങനാശേരി: മുട്ടുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ കടന്നു പിടിച്ച ഫിസിയോ തെറാപ്പിസ്റ്റ് ഒടുവിൽ പിടിയിലായി. ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റായ കുറിച്ചി ഇത്തിത്താനം പാലത്തിങ്കൽ വീട്ടിൽ പി.എം മാത്യുവിനെയാണ് (60) സി.ഐ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. മുട്ടിന് വേദനയുമായി എത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ മാത്യു കടന്നു പിടിക്കുകയായിരുന്നു. ഇയാൾക്കെതിരെ പ്രതിഷേധിച്ച ശേഷം പെൺകുട്ടി ആശുപത്രി വിട്ടു. തുടർന്ന് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ മുമ്പാകെ എത്തി […]

അതിരമ്പുഴയിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ സംഘത്തിന്റെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്: ചിത്രങ്ങൾ പ്രതികൾ ഹൈദരാബാദിൽ കഞ്ചാവ് വാങ്ങാൻ നടത്തിയ യാത്രയുടേത്; ബോംബും കത്തിയുമായി കഞ്ചാവ് വലിച്ച് ആഘോഷമാക്കി പ്രതികൾ

സ്വന്തം ലേഖകൻ കോട്ടയം: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അക്രമി സംഘം പെട്രോൾ ബോംബുമായി എത്തിയ പൊലീസിനെ ആക്രമിച്ചത്. അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെയാണ് അക്രമി സംഘം പൊലീസിനു നേരെ ബോംബേറ് നടത്തിയത്. സംഭവത്തിൽ ഒരാളെ മാത്രമാണ് ഇതുവരെ പൊലീസിനു പിടികൂടാൻ സാധിച്ചത്. ഇതിനിടെയാണ് കേസിലെ പ്രതികളുടെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചത്. നീണ്ടൂർ സ്വദേശിയും കഞ്ചാവ് മാഫിയ തലവനുമായ ജോർജ് […]

മാങ്ങാനം തുരുത്തേൽപ്പാലത്തിന് സമീപം ഡ്യൂക്കും കാറും കൂട്ടിയിടിച്ചു: അപകടത്തിൽ ഡ്യൂക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് മുൻ കൗൺസിലറുടെ മകന്

സ്വന്തം ലേഖകൻ കോട്ടയം: മാങ്ങാനം തുരുത്തേൽപ്പാലത്തിന് സമീപം അമിത വേഗത്തിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നഗരസഭ മുൻ കൗൺസിലർ വി.കെ അനിൽകുമാറിന്റെ (ടിറ്റോ) മകൻ അഭിജിത്തിനാ(18)ണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 3.25 ന് കഞ്ഞിക്കുഴി – പുതുപ്പള്ളി റോഡിൽ മാങ്ങാനം തുരുത്തേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം. പുതുപ്പള്ളി ഭാഗത്തേയ്ക്ക് അമിത വേഗത്തിൽ പോകുകയായിരുന്നു യുവാവ്. ഈ സമയം എതിർദിശയിൽ നിന്നും വന്ന കാറുമായി ബൈക്ക് ഇടിക്കുകയായിരുന്നു. […]

താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത് നിരവധി തവണ: ഗുരുതര വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥർ: കുമരകത്ത് വയോധികൻ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ; മന്ത്രി എം.എം മണിയ്ക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ പരാതി നൽകി

സ്വന്തം ലേഖകൻ കുമരകം: കുമരകത്ത് മീൻ പിടിക്കാൻ പോയ വയോധികൻ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. കഴിഞ്ഞ ദിവസം കുമരകത്തെ കെ.എസ്.ഇബി ഓഫിസ് ഉപരോധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂടുതൽ ശക്തമായ നടപടികളിലേയ്ക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി സി.പിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവന്റെ നിർദേശാനുസരണം കുമരകം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി എം.എം മണിയ്ക്ക് ഇതു സംബന്ധിച്ചു പരാതി നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് പാറേക്കാട് പാടശേഖരത്തിൽ വള്ളത്തിൽ […]

മന്ത്രിയായിരുന്ന് സാധാരണക്കാരെ പിഴിഞ്ഞ് ചിദംബരം വാരിക്കൂട്ടിയത് കോടികൾ: ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള വാസൻ ഐ കെയറിന് മാത്രം രാജ്യത്ത് 500 യൂണിറ്റുകൾ; യുകെ അടക്കം വിദേശ രാജ്യങ്ങളിൽ നൂറുകണക്കിന് ഏക്കർ സ്ഥലം സ്വന്തം പേരിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഐ.എൻ.എസ് മീഡിയ കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന മുൻ ധനമന്ത്രി പി.ചിദംബരം അധികാരത്തിൽ ഇരുന്ന് സമ്പാദിച്ചത് കോടികൾ എന്ന് തെളിയിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്ത്. ചിദംബരവും മകൻ കാർത്തി ചിദംബരവും ചേർന്ന് അധികാരത്തിന്റെ സുഖശീതളിമയിൽ സമ്പാദിച്ച് കൂട്ടിയ കോടികളുടെ സ്വത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ച വിവരങ്ങളാണ് ഇപ്പോൾ വിവരാവകാശ രേഖ പ്രകാരം പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ സാധാരണക്കാരനായ പൗരന് ഒരിക്കലും സ്വപ്‌നം കാണാൻ സാധിക്കാത്ത വിധമുള്ള നൂറ്റിക്കണക്കിന് കോടികളുടെ സ്വത്താണ് ഇപ്പോൾ ചിദംബരത്തിന്റെ പേരിലുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. […]