play-sharp-fill

കാശ് ലാഭിക്കാൻ കാമുകിയെ സഹോദരിയാക്കി ; വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: സൗജന്യ നിരക്കിൽ വിമാനടിക്കറ്റ് തരപ്പെടുത്താൻ കാമുകിയെ ആധാർ കാർഡിൽ സഹോദരിയാക്കി മാറ്റിയ വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി രാഗേഷ് (31), കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് സിഐഎസ്എഫിന്റെ പിടിയിലായത്. വിമാന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ നിരക്കിൽ വിമാന യാത്രയ്ക്കായി ടിക്കറ്റ് ലഭിക്കും. ഈ അവസരം മുതലെടുത്താണ് രാജേഷ് ആധാർ കാർഡിൽ കാമുകിയെ സഹോദരിയാക്കിയത്. സഹോദരി രാധയുടെ ആധാർ കാർഡിൽ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളർ പ്രിന്റ് […]

പാലക്കാട്ട് ഉൾവനത്തിൽ തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടൽ; മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

  സ്വന്തം ലേഖകൻ പാലക്കാട്: മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി എന്ന പ്രദേശത്താണ് സംഭവം. തണ്ടർബോൾട്ട് സംഘത്തിന് നേരെ ആദ്യം മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മേഖലയിൽ പട്രോളിംഗ് നടത്തിവരുന്ന സംഘത്തിന് നേരെയാണ് മാവോയിസ്റ്റ് വെടിയുതിർത്തത്. അസി.കമാൻഡന്റ് സോളമന്റെ നേതൃത്വത്തിലായിരുന്നു തണ്ടർബോൾട്ട് പട്രോളിംഗ് നടത്തിയിരുന്നത്. മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ കാട്ടിനുള്ളിൽ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വാളയാർ കേസ് ; പ്രതികളുടെ രക്ഷയ്ക്കായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്, കുരുക്കിലായി സി.പി.എം

  സ്വന്തം ലേഖിക പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതികളുടെ രക്ഷയ്ക്കായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായത് വിവാദമായതോടെ സിപിഎം പ്രതിരോധത്തിൽ ആയിരിക്കുകയാണ്. പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ നേരെത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇല്ലെന്നുറപ്പിക്കുകയാണ് മന്ത്രി എ കെ ബാലൻ ഉൾപ്പെടെയുളളവർ ചെയ്തത്. വാളയാർകേസിൽ പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകൾ പാലക്കാട് എസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും. പ്രതികളെ രക്ഷപെടാൻ അനുവദിക്കരുതെന്നാണ് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. കോടതിയിൽ പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്ന് പെൺകുട്ടികളുടെ അമ്മപറയുന്നത്.

പള്ളിത്തർക്കവും പെട്രോളും തമ്മിലെന്തു ബന്ധം ? ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ധനം നൽകില്ലെന്നു പോലീസ് ; കോതമംഗലം ചെറിയ പള്ളിയിൽ പ്രവേശിക്കാനൊരുങ്ങി ഓർത്തോഡോക്സ് വൈദികർ

  സ്വന്തം ലേഖിക കോതമംഗലം: മാർതോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനായി ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ എത്തുന്നതിന്റെ ഭാഗമായി പള്ളി പരിസരം കനത്ത പൊലീസ് വലയത്തിലായിരിക്കുകയാണ്. യാക്കോബായ വിഭാഗക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങളും ഇടവകക്കാരും വൈദികരും പ്രതിരോധം സൃഷ്ടിച്ച് പള്ളിയിൽ തമ്പടിച്ചതോടെ പളളിപരിസരവും, കോതമംഗലവും സംഘർഷാവസ്ഥയിലായി. പള്ളിക്കുള്ളിൽ ഇവർ പ്രാർത്ഥനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ നീക്കം ചെയ്തിട്ട് ഓർത്തഡോക്‌സ് വിഭാഗക്കാരെ പള്ളിക്കുള്ളിൽ പ്രവേശിപ്പിക്കുന്നത് കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്ക് എത്തിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. പള്ളിക്കു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. യൂഹന്നാൻ മാർ പോളികാർപ്പസ് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തമാർക്കും […]

വാളയാർ കേസ് : സി.ബി.ഐ അന്വേഷണമോ പുനരന്വേഷണമോ നടത്താം ; പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാർ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ലെന്നും പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസ് വാദിക്കാൻ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും,പൊലീസിന് വീഴ്ച പറ്റിയിട്ടണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം […]

ഭീഷണിപ്പെടുത്തി പണപ്പിരിവ് ; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊച്ചി: സ്വകാര്യ ലോഡ്ജിൽ അതിക്രമിച്ചു കയറി മാനേജരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത് പണപ്പിരിവിനു ശ്രമിച്ച ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് സെക്രട്ടറിയെ സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി ഫിറോസ്(34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് പുല്ലേപ്പടിയിലുള്ള കൊച്ചിൻ പാർക്ക് ലോഡ്ജിൽ എത്തി പണം ആവശ്യപ്പെട്ട ഫിറോസ്, മാനേജർ വിനീഷ് പിരിവ് നൽകാൻ വിസമ്മതിച്ചതോടെ ഇഷ്ടികക്കട്ട എറിഞ്ഞ് ബഹളമുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോഴിക്കൂടിന് കാവൽ കുറുക്കൻ തന്നെ , വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ

  സ്വന്തം ലേഖിക കോഴിക്കോട്: വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ രാജേഷ്. എന്നാൽ കുട്ടികൾക്ക് എതിരായ ഒരു കുറ്റകൃത്യത്തിൽ പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വാളയാർ കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളിൽ ഹാജരാകാത്ത ആളുകളെയാണ് സി.ഡബ്ല്യു.സി ചെയർമാനായി നിയമിക്കേണ്ടത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം […]

വാളയാർ പീഡനക്കേസിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് വിഎസ് മുൻപ് പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു

സ്വന്തം ലേഖിക പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായി സഹോദരിമാരായ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേ വിട്ടതിന് പിന്നാലെ കേസ് അന്വേഷിച്ച പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിൻറെ വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐ നേതാവ് ആനിരാജയുമടക്കം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു.പോലീസിന്റെ വീഴ്ച വിമർശിക്കപ്പെടുമ്പോൾ വാളയാർ പെൺകുട്ടികളുടെ മരണം നടന്ന ശേഷം 2017 ൽ കുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. കേസിലെ […]

രാവിലെ ഡിവൈഎഫ്‌ഐ മെമ്പർഷിപ്പ് വിതരണത്തിന് ഇറങ്ങി: ഉച്ചയ്ക്ക് ശേഷം രണ്ടെണ്ണം അടിച്ചു മിനുങ്ങി: പിന്നലെ തല്ലും വഴക്കും ഭീഷണിയും; കാരപ്പുഴയിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്ത്

സ്വന്തം ലേഖകൻ കോട്ടയം: രാവിലെ പാർട്ടി പ്രവർത്തകർക്കൊപ്പം മെമ്പർഷിപ്പ് വിതരണത്തിന് ഇറങ്ങിയ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി വൈകിട്ട് അടിച്ചു ഫിറ്റായി നാലുകാലിൽ അടിയും പിടിയുമായി രംഗത്ത്. മദ്യലഹരിയിൽ അടിച്ചു ഫിറ്റായി എത്തിയ കാരാപ്പുഴ ഭാഗത്തെ ഡിവൈഎഫഐ യൂണിറ്റ് സെക്രട്ടറിയാണ് കഥയിലെ ആദ്യ ഭാഗത്ത് നായകനും, രണ്ടാം ഭാഗത്ത് വില്ലനുമായി മാറിയത്. മദ്യലഹരിയിൽ നാട്ടുകാരോട് ബൈക്ക് ആവശ്യപ്പെട്ട് യൂണിറ്റ് സെക്രട്ടറി, ബൈക്ക് നൽകാതിരുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ ഇയാളെ കൈ വച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച ഡിവൈഎഫ്‌ഐയുടെ മെമ്പർഷിപ്പ് […]

വാളയാറിലെ പെൺകുട്ടികളുടെ മരണം ചർച്ചയാകുമ്പോൾ വീണ്ടും രണ്ടു പെൺകുട്ടികൾ കൂടി ജീവനൊടുക്കി; കണ്ണൂരിൽ പെൺകുട്ടികൾ ജീവനൊടുക്കിയത് സഹപാഠിയുടെ പേരെഴുതി വച്ച ശേഷം; തുമ്പുകിട്ടാതെ പൊലീസ്

ക്രൈം ഡെസ്‌ക് കണ്ണൂർ: വാളയാറിൽ രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്തും, ഇവർ കൊലക്കയറിൽ നിന്നും പീഡനക്കേസിൽ നിന്നും പുഷ്പം പോലെ പുറത്തിറങ്ങി രക്ഷപെടുന്നതും കേരളത്തിൽ വാർത്തയാകുമ്പോൾ കണ്ണൂരിൽ നിന്നും രണ്ടു സഹപാഠികളുടെ ആത്മഹത്യ വാർത്തയിൽ നിറയുന്നു. കണ്ണൂരിലെ രണ്ടു പെൺകുട്ടികളാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും രണ്ടു സഹപാഠികളുടെ പേര് ഉൾപ്പെടുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കത്തിലെ ഉള്ളടക്കം ഇനിയും പുറത്ത് വന്നിട്ടില്ല. കണ്ണൂർ ചക്കരക്കല്ലിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജലി അശോക്, ആദിത്യ […]