കുടുംബം കലക്കാൻ സോഷ്യൽ മീഡിയ വെട്ടുകിളികൾ: പ്രണയിച്ചപ്പോൾ കാമുകിയിൽ കാണാത്ത കുറ്റം കല്യാണത്തിന് കണ്ടെത്തിയത് സോഷ്യൽ മീഡിയ ; 25 കാരൻ വിവാഹം കഴിച്ച 45 കാരിയുടെ സത്യാവസ്ഥ പുറത്ത്; കോട്ടയത്തെ യുവാവിനു പിന്നാലെ രണ്ടു വർഷത്തിന് ശേഷം വിവാദ വിവാഹത്തിൽ കുടുങ്ങിയത് കണ്ണൂർ സ്വദേശി

സ്വന്തം ലേഖകൻ കൊച്ചി: ആരെയും, എന്തിനെയും അപമാനിച്ചിരുത്താനും അപഹസിക്കാനും ഇല്ലാതാക്കാനും സോഷ്യൽ മീഡിയയ്ക്ക് വല്ലാത്തൊരു കഴിവുണ്ട്. സൗന്ദര്യവും കഴിവും ഒന്നും ഇവിടെ ഒരു പ്രശ്‌നമല്ല. ഏറ്റവും ഒടുവിൽ പ്രണയിച്ച് വിവാഹം കഴിച്ച രണ്ടു പേരാണ് സോഷ്യൽ മീഡിയയുടെ ക്രൂരമായ വേട്ടയ്ക്ക് ഇരയായിരിക്കുന്നത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് പി.സെബാസ്റ്റിയനും, വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അനൂപ് വിവാഹം കഴിച്ച ജൂബി ജോസഫുമാണ് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയോടെ ക്രൂരമായ വേട്ടയാടലിന് ഇടയായത്. ഫോട്ടോയിൽ ജൂബിയ്ക്ക് അനൂപിനേക്കാൾ പ്രായം തോന്നിയതായിരുന്നു സോഷ്യൽ മീഡിയ സദാചാരക്കാരുടെ പ്രശ്‌നം. രണ്ടു […]

പി.സി ജോർജിനെ ഭീഷണിപ്പെടുത്തി രവി പുജാര : തെളിവ് ലഭിച്ചെന്ന് ഇന്റർ പോൾ; പോയി പണി നോക്കടാ എന്ന് ജോർജ് പൂജാരയോട്

സ്വന്തം ലേഖകൻ കൊച്ചി: കേരള രാഷ്ട്രീയത്തിലെ വില്ലാളി വീരൻ പി സി ജോർജിനെ ഭീഷണിപ്പെടുത്തിയതിന് രവി പൂജാരയ്ക്കെതിരെ തെളിവുമായി ഇന്റർപോൾ. അധോലോക നായകൻ പുജാര പി.സി ജോർജിനെ വിളിച്ച് മക്കളെ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തൽ. പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇൻറർ പോളും സ്ഥിരീകരിച്ചു. സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികൾ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു ഇതേപ്പറ്റി പി.സി ജോർജ് പറയുന്നു […]

ആലപ്പുഴയിൽ നിന്നെത്തി ചങ്ങനാശേരിയിലെ ചിക്കൻ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു: പെരുമ്പായിക്കാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നിരവധി മോഷണ കേസുകളിലെ പ്രതിയായ കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സിറാജ് മൻസിലിൽ സിനാജിനെ (സിറാജ് – 42) കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ട സ്ക്വാഡ് പിടികൂടി. ചങ്ങനാശ്ശേരി പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള സ്റ്റാർ ചിക്കൻ സെന്ററിൽ നിന്ന് 15000/- രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇയാളെപ്പറ്റി കഴിഞ്ഞ ഒരു മാസമായി പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ ഇയാൾ കഴിഞ്ഞ 6 വർഷമായി ആലപ്പുഴ തൂക്കുകുളം ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ് .ആലപ്പുഴയിൽ നിന്നും […]

വടിവാളും മുളക് പൊടി സ്‌പ്രേയും കമ്പിവടിയുമായി നടുറോഡിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി: കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപം ഏറ്റുമുട്ടിയത് എംടി സ്‌കൂൾ, എംഡി സ്‌കൂൾ വിദ്യാർത്ഥികൾ: സംഘർഷത്തിൽ ഇടപെടാൻ എത്തിയത് ഗുണ്ടാ സംഘങ്ങളും; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; പൊലീസ് ഇടപെടലിൽ ഒഴിവായത് വൻ അപകടം

സ്വന്തം ലേഖകൻ  കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനും കളക്ടറേറ്റിനും മധ്യയുള്ള റോഡിലെ ബസ് സ്‌റ്റോപ്പിൽ വിദ്യാർത്ഥികളുടെ കുട്ടയടി. കമ്പിവടിയും മുളക്‌പൊടി സ്‌പ്രേയും വടിവാളും മാരകായുധങ്ങളുമായി എത്തിയ വിദ്യാർത്ഥി സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കൂട്ടയടിക്കിടയിൽ പെട്ടുപോയ രണ്ടു വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. അടിപിടി കണ്ട് എത്തിയ വനിതാ പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘത്തെ കണ്ട് വിദ്യാർത്ഥികൾ ചിതറിയോടി. അടികിട്ടിയ രണ്ടുപേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പ് പ്രാഥമിക ചികിത്സ നൽകി. അക്രമി സംഘത്തിലെ മറ്റുളളവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് […]

തട്ടുകടവാടകയെച്ചൊല്ലി കൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പല തവണ കത്തി വലിച്ചൂരി കുത്തിയെന്ന് പ്രതി റിയാസ്; കൊലക്കേസിൽ റിയാസ് പ്രതിയായത് കല്യാണം ഉറപ്പിച്ച ശേഷം; കുത്തിയ കത്തി കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ബേക്കറി അനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് ജയിലിൽ പോകുന്നത് വിവാഹം ഉറപ്പിച്ച ശേഷം. കോട്ടയം നഗരപരിധിയി താമസിക്കുന്ന പെൺകുട്ടിയുമായി റിയാസിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷമാണ് റിയാസ് കൊലക്കേസിൽപ്പെട്ടതും ജയിലിലായതും. നാട്ടകം മറിയപ്പള്ളി പു്ഷ്പഭവനിൽ അനിയൻപിള്ളയുടെ മകൻ അനിൽകുമാറി (ബേക്കറി അനി -44)നെ കൊലപ്പെടുത്തിയ കേസിലാണ് നീലിമംഗലം ചിറയിൽ ഹൗസിൽ സുലൈമാന്റെ മകൻ റിയാസി് (26) നെ വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. നഗരമധ്യത്തിൽ രാജധാനി ഹോട്ടലിനു സമീപത്തെ പെട്ടിക്കടയുടെ നടത്തിപ്പിനെച്ചൊല്ലിയുണ്ടായ തർക്കമാണ് […]

കാട്ടിറച്ചിയുമായി നായാട്ടു സംഘം വനപാലകരുടെ പിടിയിൽ; ചുറ്റുപാടും വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടിയത് അതിസാഹസികമായി.

സ്വന്തം ലേഖകൻ ഇടുക്കി: വന്യമ്യഗങ്ങളുടെ കാട്ടിറച്ചിയുമായി നയാട്ടുസംഘം വനപാലരുടെ പിടിയിൽ. വനപാലകരെ കണ്ടതോടെ ചുറ്റുപ്പാടും വെടിവെച്ച് രക്ഷപ്പടാൻ ശ്രമിച്ച നാലംഗസംഘത്തെ സാഹസികമായാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 50 കിലോ മ്ലാവിറച്ചിയും, തലചുമടായി കൊണ്ടുവന്ന മുള്ളപന്നിയും, നാടൻ തോക്കും, കത്തി കഠാരയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. ഉടുംമ്ബുംചോല സൊസൈറ്റിമേട്ടിൽ പാലക്കമേൽ വീട്ടിൽ ബാബു(53), പാറപ്പുറത്ത് വീട്ടിൽ വക്കച്ചൻ (62), നിരവത്ത് പറമ്ബിൽ അനീഷ് (40), പൂപ്പാറ നെടുവാൻ കുഴി ജോർജ്ജ് (58) എന്നിവരെയാണ് ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ എംഎസ് സുജീന്ദ്രനാഥിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് […]

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് ഒ.എം ജോർജിന് പാർട്ടിക്കുള്ളിൽ നിന്ന് സഹായം: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് വൈകിപ്പിച്ച് പൊലീസ്; പോക്‌സോ കേസിൽ പോലും ഒത്തുകളിച്ച് പൊലീസ്

സ്വന്തം ലേഖകൻ അട്ടപ്പാടി: വീട്ടിൽ ജോലിയ്ക്ക് നിന്നവരുടെ മകളെ ഒന്നര വർഷത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷം മുങ്ങി നടക്കുന്ന കോൺഗ്രസ് നേതാവ് ഒ.എം ജോർജിനെ പിടികൂടാൻ പൊലീസിനു സാധിച്ചില്ല. ജോർജിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പാർട്ടിയ്ക്കുള്ളിൽ വൻ സ്വാധീനമുള്ള ജോർജ്, പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. പാർട്ടിയുടെയും നേതാക്കളുടെയും സഹായം പരമാവധി ലഭിക്കുന്നതിനാൽ പൊലീസിന്റെ ഓരോ നീക്കവും കൃത്യമായി ജോർജിന് ചോർന്ന് ലഭിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ജോർജിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വീട്ടിൽ റെയ്ഡ് നടത്തി […]

കോട്ടയം നഗരമധ്യത്തിലെ കൊലപാതകം: തർക്കമുണ്ടായത് പെട്ടിക്കടയുടെ അഞ്ഞൂറ് രൂപ വാടകയെച്ചൊല്ലി; വാടക ചോദിച്ച അനി കത്തിയെടുത്ത് വീശി; ചങ്കിൽ കുത്തേറ്റ റിയാസ് കത്തി പിടിച്ചു വാങ്ങി തിരിച്ച് കുത്തി; കത്തിയിൽ തീർന്ന അനി നഗരത്തെ വിറപ്പിച്ച ഗുണ്ട; വടിവാൾ അജിയെ അടക്കം ക്വട്ടേഷൻ സംഘത്തിൽ എത്തിച്ച ഗുണ്ടകളുടെ ആശാൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കത്തിക്കുത്തേറ്റ്് കൊല്ലപ്പെട്ട അനി നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുടെയെല്ലാം ആശാൻ. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട വടിവാൾ അജിയെ അടക്കം ഗുണ്ടാ സംഘത്തിന്റെ ഭാഗമാക്കിയത് അനിയാണെന്നാണ് പൊലീസ് റിപ്പോർട്ടുകൾ. രാജധാനി ഹോട്ടലിനു സമീപം അനിയുടെ പെട്ടിക്കട വാടകയ്ക്ക് എടുത്തു നടത്തുന്ന റിയാസാണ് അനിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.  നാട്ടകം മറിയപ്പള്ളി പു്ഷ്പഭവനിൽ അനിയൻപിള്ളയുടെ മകൻ അനിൽകുമാർ (ബേക്കറി അനി -44)ആണ് കൊല്ലപ്പെട്ടത്. നീലിമംഗലം ചിറയിൽ ഹൗസിൽ സുലൈമാന്റെ മകൻ […]

മദ്യപിക്കുന്നതിനെച്ചൊല്ലി തർക്കം; കോട്ടയം നഗരമധ്യത്തിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; കുത്തേറ്റത് രാജധാനി ഹോട്ടലിന് സമീപത്ത്; മരണ കാരണം വയറ്റിൽ കുത്തേറ്റ് രക്തം വാർന്നത്; പ്രതി കസ്റ്റഡിയിൽ എന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നഗരസഭ ഓഫിസിന് എതിർവശത്ത് രാജധാനി ഹോട്ടലിന്റെ ഇടനാഴിയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. കോട്ടയം നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ബേക്കറി അനിയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. അനിയെ കുത്തിയ റിയാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മുന്നരയോടെ നഗരമധ്യത്തിൽ നഗരസഭ ഓഫിസിന് സമീപമായിരുന്നു സംഭവം. രാജധാനി ഹോട്ടലിന്റെ ഇടനാഴിയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നവർ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം. ഇതിനിടെ റിയാസ് അനിയെ കുത്തിയതായി വെസ്റ്റ് എസ് ഐ എം.ജെ അരുൺ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. […]

റോഡിലിട്ട് തല്ലിയിട്ടും കലിപ്പ് തീരാതെ സിപിഎം: എസ്എഫ്ഐക്കാർ തല്ലിയ പൊലീസുകാരന് സസ്പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡിൽ നാട്ടുകാരുടെ മുന്നിലിട്ട് എസ് എഫ് ഐ ക്കാർ തല്ലിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എസ്എഫ്ഐക്കാരുടെ തല്ല് ഏറ്റിട്ടും കലിപ്പ് തീരാതെ വീണ്ടും പൊലീസുകാരനെ പിൻ തുടർന്ന് വേട്ടയാടുകയാണ് സർക്കാരും സിപിഎമ്മും. മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ശരത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പാളയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടു റോഡിലിട്ട് മര്‍ദ്ദിച്ച രണ്ട് പൊലീസുകാരില്‍ ഒരാളാണ് ശരത്ത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പോസ്റ്റിട്ടെന്നാണ് സസ്‌പെന്‍ഷന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സ്വദേശമായ കടയ്ക്കലുള്ള ഒരു വാട്‌സ്ആപ്പ് […]