‘തീര്‍പ്പി’ന് യു/എ സെർട്ടിഫിക്കേറ്റ്; ബുക്കിഗ് ആരംഭിച്ചു

കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘തീര്‍പ്പ്’-ന്‍റെ സെൻസറിംഗ് പൂർത്തിയായി. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. യു/എ സർട്ടിഫിക്കറ്റുള്ള ചിത്രത്തിന്‍റെ സെൻസർ കോപ്പി 155 മിനിറ്റ് ദൈർഘ്യമുള്ളതാണ്. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ , ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. […]

‘തല്ലുമാല’ ആഗോള കളക്ഷന്‍ 40-42 കോടി സ്വന്തമാക്കി

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയും തിയേറ്ററുകളിൽ പ്രദർശനം തുടരുകയും ചെയ്യുന്നു. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം യുവാക്കളെ ആകർഷിക്കുന്ന വർണ്ണാഭമായ എന്‍റർടെയ്നറാണ്. ചിത്രം ഇതിനകം ആഗോളതലത്തിൽ 40-42 കോടി രൂപ നേടിക്കഴിഞ്ഞു. എല്ലാ മേഖലകളിലെയും വിതരണക്കാര്‍ക്ക് ചിത്രം ലാഭകരമായി മാറിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിൻ, അസിം ജമാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ […]

എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം വ്യൂസ്; റെക്കോർഡിട്ട് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’

ഐതിഹാസിക പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസി’നേക്കാൾ മികച്ച വെബ് സീരീസായി ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ സ്ട്രീം ചെയ്യുന്നത് തുടരുന്നു. ഗെയിം ഓഫ് ത്രോൺസിന്‍റെ സ്പിൻ-ഓഫ് എന്ന നിലയിൽ എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന സീരീസിൻ്റെ ഒരു എപ്പിസോഡാണ് ഇതുവരെ പുറത്തുവന്നത്. എച്ച്ബിഒയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയറെന്ന റെക്കോർഡും ഈ എപ്പിസോഡ് സ്ഥാപിച്ചു. അമേരിക്കയിലെ 10 ദശലക്ഷം ആളുകളാണ് ഈ എപ്പിസോഡ് കണ്ടത്. ഗെയിം ഓഫ് ത്രോൺസിന്‍റെ ആദ്യ എപ്പിസോഡ് 2.22 ദശലക്ഷം ആളുകളാണ് കണ്ടത്. ജോർജ്ജ് ആർആർ മാർട്ടിനും […]

മേപ്പടിയാന്‍ താഷ്‌കെന്റ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കും

താഷ്‌കെന്റ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം മേപ്പടിയാൻ ഇന്ത്യൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി മുകുന്ദനാണ് മേപ്പടിയൻ എന്ന ചിത്രത്തിന്റെ നായകനും നിർമ്മാതാവും. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിഷ്ണു മോഹൻ ആണ്. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ മത്സര വിഭാഗത്തിൽ മേപ്പടിയാൻ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. 100 ലധികം ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. മേളയുടെ സമാപനച്ചടങ്ങിൽ ചിത്രത്തിന്‍റെ നിർമ്മാതാവ് ഉണ്ണി മുകുന്ദന് ബെംഗളൂരു ഗവർണർ തവാര്‍ ചന്ദ് ഗെഹ്ലോട്ട് പുരസ്കാരം സമ്മാനിച്ചു. മാർച്ച് മൂന്നിന് ആരംഭിച്ച ചലച്ചിത്ര മേള മാർച്ച് 10ന് […]

തലൈവർക്കൊപ്പം ‘ജയിലറിൽ’ വിനായകനും

നെൽസൺ സംവിധാനം ചെയ്യുന്ന രജനീകാന്തിന്‍റെ ‘ജയിലർ’ എന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള വിനായകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജയിലറി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ട്രെൻഡിംഗാണ്. രജനീകാന്തിന്‍റെ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പും ശ്രദ്ധ നേടിയിരുന്നു. രജനീകാന്തിന്‍റെ 169-ാമത്തെ ചിത്രമാണ് ‘ജയിലർ’. ഹൈദരാബാദിലെ ഫിലിം സിറ്റിയിൽ ഒരുക്കിയ കൂറ്റൻ സെറ്റിലാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ .

‘ഗോൾഡിൽ’ അഭിനയിച്ചത് അൽഫോൻസ് പുത്രൻ ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹംകൊണ്ട്’: പൃഥ്വിരാജ് സുകുമാരൻ

അൽഫോൻസ് പുത്രൻ ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഗോൾഡിൽ അഭിനയിച്ചതെന്ന് പൃഥ്വിരാജ് സുകുമാരൻ. സിനിമയിൽ ഒരൊറ്റ ഷോട്ടിൽ ഒരു ചെറിയ ഡയലോഗ് പറയാൻ വരുന്ന കഥാപാത്രത്തെ പോലും അവതരിപ്പിച്ചിരിക്കുന്നത് പ്രധാനപ്പെട്ട അഭിനേതാക്കളാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ‘ഗോൾഡ്’ പൂർണ്ണമായും അൽഫോൻസ് പുത്രൻ സിനിമയാണെന്നും പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ‘തീർപ്പ്’ എന്ന സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരൻ.

അഭിനയിച്ച ആദ്യ ചിത്രം തീയറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ച് എം.എല്‍.എ

പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ തന്‍റെ ആദ്യ ചിത്രമായ തീ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചു. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടാമ്പിയിലെയും കൊപ്പത്തിലെയും രണ്ട് തീയേറ്ററുകളിൽ പോയി സിനിമ കണ്ടു. പോസിറ്റീവ് വൈബ് ഉള്ള സിനിമയാണിത്. ഒരു കുടുംബചിത്രമാണ്. മാധ്യമപ്രവർത്തകരുടെ കഥയാണ് പറയുന്നത്. റൊമാന്‍സ് എല്ലാം അഭിനയിക്കുമ്പോള്‍ തുടക്കക്കാരന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ പതുക്കെ അത് ശരിയായി. ആദ്യം നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷേ, സംവിധായകന്‍റെ പിന്തുണയുണ്ടായിരുന്നു. അവസരം നന്നായി വിനിയോഗിച്ചുവെന്ന് ഞാൻ കരുതുന്നു. കല ജീവിതത്തിന്‍റെ ഭാഗമാണ്, എല്ലായ്പ്പോഴും […]

നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

ചണ്ഡിഗഢ്: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിയാനയിൽ നിന്നുള്ള ഇവർ ഏതാനും ജീവനക്കാരുമായി ഗോവയിൽ എത്തിയതാണെന്നാണ് റിപ്പോർട്ട്. 2008ലാണ് സൊണാലി ഫോഗട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്‍റായി. 2019-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദംപുര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു സൊണാലി. എന്നാല്‍ കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷണോയിയോട് തോറ്റു. കുല്‍ദീപ് ബിഷണോയി അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ടിക് ടോക്കിൽ […]

പ്രശസ്ത എഴുത്തുകാരന്‍ എസ്.വി. വേണുഗോപന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ.എസ്.വി.വേണുഗോപൻ നായർ (76) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1945 ഏപ്രിൽ 18 ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോട് ദേശത്താണ് അദ്ദേഹം ജനിച്ചത്. പി. സദാശിവൻ തമ്പി, ജെ.വി വിശാലാക്ഷി അമ്മ എന്നിവരാണ് മാതാപിതാക്കൾ. തിരുവനന്തപുരം കുളത്തൂർ ഹൈസ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ എം.എ., എം.പി.എച്ച്.ഡി, പി.എച്ച്.ഡി ബിരുദങ്ങൾ നേടി. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലും, മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ. […]

ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയർ പരിപാടിക്ക് ക്ഷണിക്കുന്നത് – പൃഥ്വിരാജ്

ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് നടൻ പൃഥ്വിരാജ്. കിഴക്കേക്കോട്ട മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനം അനന്തപുരി സെൽഫി കോർണറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. യാദൃച്ഛികവശാൽ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങൾ ജനിച്ച നാട്ടിൽ പരിപാടിയ്ക്ക് പോകുമ്പോൾ സ്ഥിരം പറയുന്നതാണ് […]