video
play-sharp-fill

‘അവന്‍ ചതിച്ചു: മറ്റൊരു നടിയുമായി അവിഹിത ബന്ധം’; യുവനടൻ രാജ് തരുണിനെതിരെ പത്ത് കൊല്ലം ഒന്നിച്ച്‌ കഴിഞ്ഞ കാമുകി; ‘മയക്കുമരുന്നെന്ന്’ തിരിച്ചടിച്ച്‌ നടന്‍

കൊച്ചി: നാഗാർജുന അക്കിനേനിയുടെ നാ സാമി രംഗ പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന തെലുങ്ക് നടൻ രാജ് തരുണിനെതിരെ ഗുരുതര ആരോപണവുമായി ജീവിത പങ്കാളി. മറ്റൊരു നടിയുമായി രാജ് തരുണിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പത്ത് വര്‍ഷത്തോളമായി ഒന്നിച്ച്‌ താമസിക്കുന്ന കാമുകി ലാവണ്യ പൊലീസില്‍ പരാതി നല്‍കിയത്. ഹൈദരാബാദിലെ നർസിംഗി പോലീസ് സ്റ്റേഷനില്‍ ലവണ്യ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചുവെന്നാണ് തെലുങ്ക് സിനിമ സൈറ്റുകള്‍ നല്‍കുന്ന വിവരം. വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ ഇത്രയും കാലം ഒപ്പം താമസിപ്പിച്ചതെന്നും. എന്നാല്‍ വിവാഹം പരസ്യമായി നടത്താന്‍ […]

ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുന്നു, യുവതാരങ്ങൾ അമ്മയുടെ പ്രവർത്തനങ്ങളിൽ സജീവമല്ല; അമ്മയുടെ യോഗത്തിൽ ഫഹദ് ഫാസിലും നസ്രിയയും പങ്കെടുക്കാതിരുന്നതിന് രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

സ്വന്തം ലേഖകൻ കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. യോഗത്തിൽ ഫഹദ് ഫാസിലും നസ്രിയയും പങ്കെടുക്കാതിരുന്നതിന് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. ഫഹദ് ഫാസിൽ എറണാകുളത്തുണ്ടായിരുന്നിട്ടും അമ്മയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാണ് അനൂപ് ചന്ദ്രൻ ഫഹദിനെ വിമർശിച്ചത്. യുവാക്കളുടെ ഭാഗത്ത് നിന്ന് കൂടുതല്‍ സജീവമായ പങ്കാളിത്തമുണ്ടാകേണ്ടതുണ്ട്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദ് ഫാസിലും നസ്രിയയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല എന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്. ‘ചെറുപ്പക്കാര്‍ […]

ഞാനാകെ പരിഭ്രമിച്ചു! ചുണ്ടുകൾ മരവിച്ചു പോയി ; ലിപ് ലോക്ക് ചെയ്തത് അദ്ദേഹം തന്ന ചായ കുടിച്ച ശേഷം

പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്ബരയില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിച്ചിരിക്കുന്നത് മീരയാണ്. റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ ഹിന്ദി അരങ്ങേറ്റം. മിലിന്ദ് സോമന്‍ നായകനായ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ചില അനുഭവങ്ങള്‍ പഴയൊരു അഭിമുഖത്തില്‍ മീര പങ്കുവച്ചിട്ടുണ്ട്. റോതങ്ങ് പാസില്‍ വെച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള […]

സിനിമയുടെ പോസ്റ്ററിൽ ദേശീയ പതാക ദുരുപയോഗം ചെയ്തു ; കമലഹാസന്റെ ഇന്ത്യ 2 സീറോ ടോളറൻസിനെതിരെ പരാതി

കോട്ടയം : കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 സീറോ ടോളറൻസ് എന്ന സിനിമയുടെ പോസ്റ്ററുകളിൽ ഇന്ത്യൻ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജണൽ ഓഫീസർ എന്നിവർക്കു പരാതി നൽകി.   ഇന്ത്യൻദേശീയപതാകയിൽ യാതൊരുവിധ എഴുത്തുകളും പാടില്ലെന്ന് ദേശീയപതാക കൈകാര്യം ചെയ്യുന്നതിന് നിർമ്മിക്കപ്പെട്ട ചട്ടമായ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ദുരുപയോഗം വകുപ്പ് 5 സെക്ഷൻ 3.28 പ്രകാരം പറയുന്നു. സെക്ഷൻ 3. 29 പ്രകാരം ദേശീയപതാക […]

‘വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’ ; സൂപ്പര്‍ ബൈക്കിലെ പുത്തന്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ മഞ്ജു വാര്യര്‍

സൂപ്പര്‍ ബൈക്കിലെ പുത്തന്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ മഞ്ജു വാര്യര്‍. ബി എം ഡബ്ല്യുവിന്റെ സൂപ്പര്‍ ബൈക്കായ ആര്‍ 1250 ജി എസുമായാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ യാത്ര. പി എ ബിനീഷ് ചന്ദ്രയാണ് ഇത്തവണ താരത്തിന്റെ സഹയാത്രികരില്‍ ഒരാള്‍. രസകരമായ ഒരു യാത്രയില്‍ കമ്ബനി തന്നതിന് ബിനീഷ് ചന്ദ്രയോടും അബ്രുവിനും നന്ദി എന്ന കുറിപ്പിന് ഒപ്പമാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പ്രോപ്പര്‍ റൈഡിങ്ങ് ഗിയറുകള്‍ ധരിച്ചാണ് വനമേഖലയോട് സമാനമായ റോഡിലൂടെയാണ് മഞ്ജുവിന്റെ റൈഡ്. […]

വിശ്രമിക്കാം, മേക്കപ്പ് ചെയ്യാം, കിടന്നുറങ്ങാം, വേണമെങ്കില്‍ മറ്റൊരു സിനിമയുടെ സ്‌ക്രിപ്റ്റ് വരെ വായിക്കാം ; കാരവാന്‍ കൊടുത്തിട്ടും ഉപയോഗിക്കാത്ത ഒരു താരമേ മലയാളത്തിലുള്ളൂവെന്ന് നടൻ ബൈജു

സ്വന്തം ലേഖകൻ ഇന്ന് പല മുന്‍നിര താരങ്ങള്‍ക്കും സ്വന്തമായി കാരവാനുകള്‍ ഉണ്ട്. താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്യാനും ഷൂട്ടിനിടയില്‍ വിശ്രമിക്കാനും ഉപയോഗപ്രദമാണ് കാരവാനുകള്‍. ഈ കാര്യത്തെ കുറിച്ച്‌ സംസാരിക്കുകയാണ് പ്രശസ്ത നടന്‍ ബൈജു സന്തോഷ്. പണ്ട് കാലത്ത് സിനിമകളുടെ ഷൂട്ടിംഗിന് പോകുമ്പോള്‍ ഒരു താരത്തിന് മേക്കപ്പ് ചെയ്യാന്‍ സെറ്റിലെ തന്നെ ഒതുങ്ങിയ ഒരു സ്ഥലമോ അതുമല്ലെങ്കില്‍ സമീപത്തെ ഒരു വീടോ ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. എല്ലാവര്‍ക്കും കാരവാനുകളാണ് സൗകര്യം. പണ്ട് കാലത്ത് മേക്കപ്പ് ചെയ്യാന്‍ സ്ഥലം അനുവദിച്ചിരുന്ന സമീപത്തെ വീടുകളിലുള്ളവര്‍ക്ക് തന്നെ […]

‘എക്കാലവും സ്നേഹം മാത്രം’ ; മൈനർ ശസ്ത്രക്രിയയ്ക്ക് വിധേയയായി ശാലിനി ; അസർബൈജാനിൽ നിന്നെത്തി അജിത്

സ്വന്തം ലേഖകൻ നടി ശാലിനി മൈനർ ശസ്ത്രക്രിയയ്ക്കു വിധേയയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘എക്കാലവും സ്നേഹം മാത്രം’ എന്ന കുറിപ്പോടെയാണ് ശാലിനി ചിത്രം പങ്കുവെച്ചത്. നിരവധി ആരാധകർ പോസ്റ്റിന് താഴെ എത്രയും വേഗം സുഖം പ്രാപിച്ചെത്തട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്. ശാലിനിക്കൊപ്പം അജിത്തിനെയും ചിത്രത്തിൽ കാണാം. താരം സുഖമായിരിക്കുന്നാതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസർബൈജാനിൽ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിലായിരുന്ന അജിത് കഴിഞ്ഞ ദിവസമാണ് ചെന്നൈയിലേക്ക് മടങ്ങിയത്. അടുത്ത […]

ഉണരൂ സിനിമാ ഭ്രാന്തന്മാരെ ഉണരൂ…. ; ചില നിര്‍മാതാക്കള്‍ നായികയെ പഞ്ചാരയടിക്കുവാന്‍ വേണ്ടി മാത്രമാണ് സിനിമയുടെ പേരില്‍ ലക്ഷങ്ങളും, കോടികളും മുടക്കുന്നത് ; സിനിമയെ സീരിയസ് ആയി കാണുന്നവരുടെ സിനിമയില്‍ അവസരം കിട്ടിയാല്‍ മാത്രമേ കാര്യമുള്ളൂ എന്നര്‍ഥം : സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ സ്വന്തമായി സിനിമ നിര്‍മ്മിച്ചും സംവിധാനം ചെയ്തും നായകനായിട്ടുമൊക്കെ അഭിനയിച്ച്‌ ശ്രദ്ധേനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. തുടക്കത്തില്‍ പലരും സന്തോഷിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വയം സിനിമകളെടുത്ത് അതില്‍ വിജയം കണ്ടെത്താന്‍ താരത്തിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം. സിനിമയില്‍ അഭിനേതാവായോ, സംവിധായകന്‍ ആയോ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യമെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ചില നിര്‍മാതാക്കള്‍ നായികയെ പഞ്ചാരയടിക്കുവാന്‍ വേണ്ടി മാത്രമാണ് സിനിമയുടെ പേരില്‍ ലക്ഷങ്ങളും, […]

ഒരു സ്ഥാനാർത്ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യം ; ‘അമ്മ’യ്ക്ക് പിഷാരടിയുടെ കത്ത്

സ്വന്തം ലേഖകൻ കൊച്ചി: താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച്‌ നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്ത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച്‌ രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു. ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാർത്ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർത്ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും കത്തില്‍ പറയുന്നു. ‘ഞാൻ പരാജയപ്പെട്ടെന്ന രീതിയില്‍ മാദ്ധ്യമങ്ങളില്‍ വരുന്ന വാർത്ത […]

സംവിധായകൻ കെ.എസ് സുധീർ ബോസ് അന്തരിച്ചു ; കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംവിധായകൻ കെ.എസ് സുധീർ ബോസ് (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രോ​ഗബാധയെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കലാഭവൻ മണിയും രംഭയും പ്രധാന വേഷത്തിലെത്തിയ കബഡി കബഡി എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായിരുന്നു. കലാഭവൻ മണി പാടിയ മിന്നാമിനുങ്ങേ മിന്നുംമിനങ്ങേ… എന്ന് തുടങ്ങുന്ന​ ​ഗാനത്താൽ ശ്രദ്ധേയമായിരുന്നു കബഡി കബഡി. പി.ജി.വിശ്വംഭരന്റെ പുത്തൂരംപുത്രി ഉണ്ണിയാർച്ച, അലി അക്ബറിന്റെ ബാംബൂ ബോയ്‌സ്, ദീപൻ സംവിധാനം ചെയ്ത താന്തോന്നി തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. സിനിമ എഡിറ്റിങ്ങിൽ ശങ്കുണ്ണിയുടെ അസിസ്റ്റന്റായിരുന്നു. […]