video
play-sharp-fill

‘ലൈക്ക് ഡെസേർട്ട് ഡ്യൂണ്‍സ്’, പണിപ്പുരയിലാണ്, കാത്തിരിക്കൂ… ആരാധകർക്ക് കിടിലൻ സർപ്രൈസുമായി താരപുത്രൻ

അഭിനേതാവ് എന്നോ താരപുത്രന്റെ മകൻ എന്നോ അഹങ്കാരമില്ലാതെ ഒരു സാധാരണ മനുഷ്യനെ പോലെ ജീവിക്കുന്നയളാണ് പ്രണവ് മോഹൻലാൽ. അഡ്വഞ്ചറസ് യാത്രകളോടാണ് താരത്തിന് പ്രിയം. സിനിമയേക്കാള്‍ യാത്രയെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാല്‍ ആരാധകർക്ക് പിടികൊടുക്കാറില്ല. ആള്‍ക്കൂട്ടത്തില്‍ നിന്ന് മറഞ്ഞിരിക്കാനാണ് എന്നും താരപുത്രന്റെ ആഗ്രഹം സിനിമയിൽ കാണുന്ന പ്രണവിനെ പൊതുവേദിയിൽ ആരും തന്നെ കാണാറില്ല. അപൂർവമായി മാത്രമാണ് താരം സോഷ്യൽമീഡിയയിൽ പോലും പ്രതികരിക്കാറുള്ളു. എന്നാൽ, ഇത്തവണ ആരാധകർക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് താരപുത്രൻ. കവിതാ സമാഹരണത്തിന്റെ പണിപ്പുരയിലാണ് താനെന്നാണ് താരം ഇസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. “കാത്തിരിക്കൂ, കവിതകള്‍ സമാഹരിച്ച്‌ […]

“ആരും വിളിക്കാതെയായി, പുറത്തിറങ്ങാറില്ല; പതിയെ ജീവിതം നിശ്ശബ്ദമായി; കൂട്ടിന് സംഗീതവും എഴുത്തും മാത്രം, പുതിയ സംഗീതസംവിധായകർ വന്നു, സംഗീതത്തിലും വന്നു, മാറ്റങ്ങള്‍”; തിരിച്ചുവരവില്‍ സംഗീതസംവിധായകൻ മോഹൻസിത്താര പറയുന്നു…..

കൊച്ചി: മോഹൻ സിത്താരയ്ക്ക് ഇതൊരു മടങ്ങിവരവാണ്. 11 വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമാ സംഗീതസംവിധായകൻ എന്ന നിലയില്‍ വീണ്ടുമൊരു ‘അരങ്ങേറ്റം’. മനസ്സില്‍ തൊടുന്ന ഈണങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീതസംവിധായകൻ അതേക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണുനിറഞ്ഞു, കണ്ഠമിടറി. ‘സംഗീതം തന്ന ഊർജം, കൂടെ ദൈവാനുഗ്രഹവും ഉറ്റവരുടെ പ്രാർഥനയും. ഇനിയൊരു മടങ്ങിവരവില്ലെന്ന് ഉറപ്പിച്ചതാണ്. സംഗീതമെന്ന കൂട്ടുകാരൻ ചേർത്തുപിടിച്ച്‌ പറഞ്ഞു, സ്വരകന്യകമാർ വീണ്ടുമെത്തും, വീണമീട്ടുവാനെന്ന്… അത് ശരിയായി.’ കുറച്ചുമാസംമുൻപ് ദിവസങ്ങളോളം രോഗശയ്യയിലായിരുന്നു ഇദ്ദേഹം. ഇപ്പോഴിത് തിരിച്ചുവരവിന്റെ ഘട്ടമാണ്. അദ്ദേഹത്തിന്റെത്തന്നെ വാക്കുകള്‍: “2013-ല്‍ പുറത്തിറങ്ങിയ ‘അയാള്‍’ എന്ന സിനിമയിലായിരുന്നു സിനിമയ്ക്കുവേണ്ടി അവസാനം സംഗീതം […]

ഈ ടെക്‌നിക്കുകള്‍ തന്റെ അറിവില്ലാതെ സിനിമയില്‍ ഉപയോഗിച്ചു; ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ആശാന്‍ രാജേന്ദ്രന്റെ ഹര്‍ജി

ചെന്നൈ: കമല്‍ഹാസന്റെ പുതിയ സിനിമ ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മധുര സ്വദേശി ആശാന്‍ രാജേന്ദ്രന്‍ എന്നയാളാണ് സിനിമയുടെ റിലീസിങ്ങിനെതിരെ മധുര കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമ തിയേറ്ററുകളിലോ ഒടിടി പ്ലാറ്റ്‌ഫോമുകളിലോ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി നാളെ പരിഗണിക്കും. വെള്ളിയാഴ്ചയാണ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ റിലീസ് ചെയ്യുന്നത്. കമല്‍ ഹാസന്‍ അഭിനയിച്ച 1996ല്‍ ഇറങ്ങിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമാണിത്. ശങ്കറാണ് സിനിമയുടെ സംവിധായകന്‍. മധുരയിലെ എച്ച്എംഎസ് കോളനിയിലുള്ള ആയോധനകല ഗവേഷണ അക്കാദമിയിലെ വര്‍മകലൈയിലെ […]

വല്ല മുരിക്കേലും പാഞ്ഞു കയറു ചേച്ചി..! മൂഡ് മാറട്ടെ, ഇളക്കം കണ്ടിട്ട് ഇളകാൻ മുന്നിലുള്ളത് കടലമ്മയാണ് കടലച്ചൻ അല്ല കൂടുതല്‍ കളിച്ചാല്‍ മീനുകള്‍ക്ക് സുഖമാണ് ; വീഡിയോ പങ്കുവച്ചതിന് പിന്നാലെ നടി ഹണി റോസിനെതിരേ മോശം കമന്റുകളുമായി ആരാധകർ

സ്വന്തം ലേഖകൻ എറണാകുളം : മലയാളത്തിലും അന്യഭാഷയിലും ഉൾപ്പെടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് ഹണി റോസ്. വലിയൊരു ആരാധകനിരയെ തന്നെയാണ് നടി സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയിലും നടി സജീവ സാന്നിധ്യമാണ്. അനൂപ് മേനോൻ നായകനായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധോണി നമ്പ്യാർ എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറില്‍ തന്നെ വലിയൊരു മാറ്റം ഉണ്ടാക്കിയത്. ഈ ഒരു കഥാപാത്രത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. തുടർന്ന് അങ്ങോട്ട് താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും ആരാധകനിര വർധിക്കുന്ന കാഴ്ചയാണ് കാണാൻ […]

ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ വിഖ്യാത പോസില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അദിതി രവി; ഏറ്റെടുത്ത് ആരാധകർ; രസകരമായ കമൻ്റുകളുമായി സോഷ്യൽ മീഡിയ

കൊച്ചി: അലമാര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അദിതി രവി. ഊഴം, ട്വല്‍ത്ത് മാൻ, പത്താംവളവ്, നേര് എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. നായികയായും സഹനടിയായും അദിതി രവി രംഗത്തുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ അദിതി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ മാതൃകയില്‍ ലോക്കറ്റണിഞ്ഞ് സോഫയില്‍ കിടന്നു പോസ് ചെയ്യുന്ന അദിതിയാണ് ചിത്രങ്ങളില്‍ ഉള്ളത്. റോസിനെ പോലെയുണ്ട് എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ജാക്ക് എവിടെപ്പോയി എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇത് ഇങ്ങനെയല്ല എന്ന […]

ഉത്തരവിനെ സ്വാ​ഗതം ചെയ്യുന്നു, അതിജീവിതർക്ക് നീതി ലഭിക്കും, കണ്ടെത്തലുകൾ പുറത്തു വിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഡബ്ല്യൂസിസി

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ സ്വാ​ഗതം ചെയ്ത് ഡബ്ല്യൂസിസി. 2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഡബ്ല്യൂസിസി പറഞ്ഞു. ഇതിലൂടെ അതിജീവിതർക്ക് നീതി ലഭിക്കും. കണ്ടെത്തലുകൾ പുറത്തു വിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി. ഡബ്ല്യൂസിസിയുടെ കുറിപ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച […]

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്; നാലര വർഷത്തോളമായി പൂഴ്ത്തിവെച്ചത് സ്വകാര്യതയിലേക്ക് കടക്കാതെ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു, ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവ്

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. വിവരം പുറത്തുവിടുമ്പോള്‍ അവ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതാവരുത്. ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. കൊട്ടിഘോഷിച്ച്‌ കമ്മിറ്റിയെ വെച്ച്‌ ഇടത് സർക്കാർ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ നാലര വർഷത്തോളമായി പൂഴ്ത്തിവെക്കുകയായിരുന്നു. റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. നടിമാരടക്കം സിനിമാമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി […]

ദിലീപിനെ ആർക്കും വേണ്ടേ.. ജനപ്രിയ നടനെ ഒടിടിയും കയ്യൊഴിഞ്ഞു, മൂന്നു ചിത്രത്തെ കുറിച്ചും വിവരമില്ല, തിയേറ്ററിലും ഓടിയില്ല, എല്ലാത്തിനും കാരണം ആ സംഭവം, മൗനം പാലിച്ച് ദിലീപ്, മനസമാധാനം നഷ്ടപ്പെടുത്തിയാലുള്ള അവസ്ഥയെന്ന് മാരാർ

ഒരു സിനിമ കാണാൻ നീണ്ട ക്യൂ നിന്ന് ടിക്കറ്റെടുക്കുന്ന സാഹചര്യം മാറി. ഇപ്പോൾ എല്ലാവരും ഒടിടിയെ ആണ് ആശ്രയിക്കുന്നത്. സിനിമ എന്നുമാത്രമല്ല ഏതുതരം പരിപാടികളും ഒടിടിയിൽ കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. അതുകൊണ്ടുതന്നെ ഹിറ്റ് ചിത്രങ്ങൾ തീയേറ്ററിൽ വന്ന് കുറച്ച് നാളുകൾ കൊണ്ട് തന്നെ ഒടിടിയിലെത്തുന്നു. എന്നാൽ, പ്രേക്ഷകർ ഏറെയുണ്ടെങ്കിലും പല മലയാള ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വാങ്ങുവാൻ മടിക്കുന്നുണ്ട്. പല ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വാങ്ങാത്ത കൂട്ടത്തിൽ അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രവും ഒടിടിക്ക് വേണ്ട എന്നാണ് വിവരം. ‘ദിലീപ് നായകനായെത്തിയ ‘പവി കെയർടേക്കർ’, […]

ഭരത് ഗോപി പുരസ്കാരം നടൻ സലീം കുമാറിന്

  നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.     മാനവസേവ പുരസ്കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ ജൂറി പുരസ്കാരം സീരിയൽ താരം കൃഷണേന്തുവിനും നൽകും. കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ […]

സങ്കടത്തോട് കൂടി പോകുന്നു. ഇവിടെ തന്നെ നിന്ന എത്രയോ ദിവസങ്ങൾ ; ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു, വീണ്ടും എളുപ്പം തിരിച്ചുവരാം : മോഹൻലാൽ

സ്വന്തം ലേഖകൻ മോഹൻലാലിന് നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ചെറിയ ഇടവേള. 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷമാണ് ഷെഡ്യൂൾ ബ്രേക്ക് എടുത്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് യാത്ര പറഞ്ഞിറങ്ങുന്ന മോഹൻലാലിന്റെ വിഡിയോ ആണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നുമെന്നും അങ്ങനെ സ്നേഹം തോന്നിയ ചിത്രമാണ് ഇതെന്നുമാണ് മോഹൻലാൽ പറഞ്ഞത്. വിഷമത്തോടെയാണ് സെറ്റിനോട് വിടപറയുന്നതെന്നും താരം പറഞ്ഞു. ‘47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ […]