play-sharp-fill

നാലു വർഷം നീണ്ട പ്രണയം യാഥാർത്ഥ്യത്തിലേയ്ക്ക്: തെന്നിന്ത്യൻ വനിതാ മെഗാസ്റ്റാർ നയൻതാരയ്ക്ക് മാംഗല്യം അടുത്ത വർഷം

സിനിമാ ഡെസ്ക് ചെന്നൈ: വിവാദങ്ങളുടെ തോഴിയായി മാറിയ മലയാളിയും തെന്നിന്ത്യൻ വനിതാ മെഗാസ്റ്റാർ നയൻതാരയ്ക്ക് കല്യാണമെന്ന് റിപ്പോർട്ട്. വിവാദങ്ങളിൽ നിന്നും ഏറെക്കാലമായി അകന്നു നിൽക്കുന്ന നയൻതാരയുടെ നാല് വർഷം നീണ്ടു നിന്ന പ്രണയമാണ് യാഥാർത്ഥ്യത്തിൽ എത്തിയിരിക്കുന്നത്. തമിഴ് സംവിധായകനായ വിഗ് നേഷ് നയൻതാരയെ അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരുടേയും വിവാഹം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.2018 ല്‍ നടന്ന ഒരു അവാര്‍ഡ് നിശയില്‍ വിഗ്നേഷിനെ നയന്‍താര ഭാവി വരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ […]

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നത് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ വെള്ളിയാഴ്ച മറുപടി നൽകണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ മറുപടി നൽകാമെന്നും സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു.ഇതേതുടർന്നാണ് കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തത്. വിചാരണ സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും മെമ്മറി കാർഡിന്റെ കാര്യത്തിൽ തീരുമാനം […]

ചെറുപ്പത്തിന്റെ ആഘോഷവുമായി “നീർമാതളം പൂത്ത കാലം”

അജയ് തുണ്ടത്തിൽ ഒബ്സ്ക്യൂറ മാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റ്യൻ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേർന്ന് നിർമ്മിച്ച നീർമാതളം പൂത്ത കാലം നവാഗതനായ എ ആർ അമൽക്കണ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ” ഒരു ഭയങ്കര കാമുകി ” എന്ന ടാഗ് ലൈനിൽ ചിത്രീകരണം പൂർത്തിയായ ചിത്രം, ഒരു പെൺകുട്ടിയുടെ പല കാലഘട്ടത്തിലുള്ള വിവിധ പ്രണയങ്ങളുടെ കഥയാണ് പറയുന്നത്‌. നിർമ്മാണം -സെബാസ്റ്റ്യൻ സ്റ്റീഫൻ, സ്റ്റെഫാനി സെബാസ്റ്റ്യൻ ,കഥ, സംവിധാനം – എ ആർ അമൽക്കണ്ണൻ,തിരക്കഥ, സംഭാഷണം – അനസ് നസീർഖാൻ, ഛായാഗ്രഹണം – വിപിൻരാജ്, ഗാനരചന […]

പതിനൊന്നു വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചു റിമി ടോമിയും പിരിയുന്നു; റിമിയും ഭർത്താവും വിവാഹമോചന ഹർജി നൽകി

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമയിലെ മറ്റൊരു താരദമ്പതികൾക്കൂടി വഴി പിരിയുന്നു.ടെലിവിഷൻ പ്രേഷകരുടെ പ്രിയങ്കരിയും സിനിമ താരവുമായ റിമി ടോമിയും ഭർത്താവുമാണ് വേർപിരിയലിന്റെ വക്കിൽ എത്തിനിൽക്കുന്നത്.ചെറുപ്പം മുതൽ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശമാധവൻ എന്ന ചിത്രത്തിൽ ചിങ്ങമാസം വന്നുചേർന്നാൽ എന്ന പാട്ട് പാടിയാണ് മലയാളസിനിമയിൽ ഇടംനേടിയത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ച് താരം ശ്രദ്ധ നേടി. തുടർന്ന് ഏഴോളം ചിത്രങ്ങളിലും റിമി വേഷമിട്ടു. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. പരസ്പരം ഏറെ സ്‌നേഹിക്കുന്ന ദമ്ബതികളായി മറ്റുള്ളവർ കരുതിയിരുന്ന […]

സംവിധായകനും നായകനും മോഹൻലാൽ ,‘ബറോസ്’ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

സ്വന്തംലേഖകൻ കോട്ടയം : നടൻ മോഹൻലാൽ ആദ്യമായി സംവിധായക വേഷമണിയുന്ന ത്രിമാന ചിത്രം ബറോസിൻ്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഉയർന്ന മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രം ബറോസായി എത്തുക മോഹൻലാൽ തന്നെ ആയിരിക്കും. സിനിമയുടെ പ്രധാന നിർമ്മാതാവായി ആൻ്റണി പെരുമ്പാവൂരും ബറോസിനൊപ്പമുണ്ടാകും.ബോളിവുഡ് അഭിനേതാക്കളടക്കം സമ്പന്നമായ താരനിരയാവും ചിത്രത്തിലുണ്ടാവുക. പോർച്ചുഗൽ പോലുള്ള വിദേശ രാജ്യങ്ങളടക്കം നിരവധി ലൊക്കേഷനുകളും ചിത്രത്തിനുണ്ടാവും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. വാസ്കോഡഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിൻ്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാവും. ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു […]

കലിപ്പ് പ്രദർശനത്തിനെത്തുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: ഹൈമാസ്റ്റ് സിനിമാ സിന്റെ ബാനറിൽ ജസ്സൻ ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന കലിപ്പ് പ്രദർശനത്തിനെത്തുന്നു കാലിക പ്രസക്തങ്ങളായ വിഷയങ്ങളിലൂടെ മുന്നേറുന്ന കലിപ്പ് മാറുന്ന സാമൂഹികാന്തരീക്ഷത്തിന്റെ കളം വരച്ചുകാട്ടുന്നു. പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള വകയൊരുക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും സമൂഹത്തിൽ, മാന്യതയുടെ മുഖംമൂടിയണിഞ്ഞ് നെറികേട് കാണിക്കുന്നവരോടുള്ള പോരാട്ടമാണ് സ്റ്റീഫനും അവന്റെ ചങ്കായ നാല് സുഹൃത്തുക്കളും നടത്തുന്നത്. ജെഫിൻ ,അനസ് സൈനുദീൻ , അരുൺ ഷാജി ,അഭിജിത്ത് , തട്ടകം ഷെമീർ , കലാശാല ബാബു , ഷോബി തിലകനൻ,ബാലാ സിംഗ്, […]

സിക്‌സ് പാക്ക് ‘റൈസ് പാക്ക്’ ആയി, കേരള പൊറോട്ട ഒഴിവാക്കണം , മുന്നറിയിപ്പുമായി നടൻ സുദേവ്

സ്വന്തംലേഖകൻ കോട്ടയം : ശരീരസൗന്ദര്യത്തില്‍ പ്രമുഖ നടന്മാരോടൊപ്പം മലയാളി പ്രേക്ഷകര്‍ ചേര്‍ത്തു വെയ്ക്കുന്ന നടനാണ് സുദേവ്. ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധാലുവായ സുദേവ് മണിക്കൂറുകളോളമാണ് വ്യായാമത്തിനായി ചെലവഴിക്കുന്നത്. ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള സുദേവിന് വീട്ടില്‍ സ്വന്തമായി ഒരു ജിം തന്നെയുണ്ട്. ഇപ്പോള്‍ സുദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സിക്‌സ് പാക്ക് ഉണ്ടായിരുന്നിടത്ത് കുടവയറുമായി നില്‍ക്കുന്ന സുദേവാണ് ചിത്രത്തിലുള്ളത്. ഒരു ചെറിയ മുന്നറിയിപ്പോടെയാണ് സുദേവിന്റെ പോസ്റ്റ്. ‘നിങ്ങള്‍ കഴിക്കുന്ന കേരള പൊറോട്ട, ഐസ്‌ക്രീം എന്നിവയും കുടിക്കുന്ന ബിയറും […]

ഗണേഷ്‌കുമാർ വീണ്ടും വിവാഹമോചിതനായി: രണ്ടാം വിവാഹവും അടിച്ചു പിരിഞ്ഞു; വീണ്ടും അടിയും ഇടിയും വിവാഹമോചനത്തിൽ കലാശിച്ചു

സ്വന്തം ലേഖകൻ കൊട്ടാരക്കര: പത്തനാപുരം എംഎൽഎയും സിനിമാ താരവുമായ ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കുന്നതിന് വരെ ഇടയാക്കിയ വിവാഹമോചനത്തിനു ശേഷം നടന്ന രണ്ടാം വിവാഹവും അടിച്ചു പിരിയുന്നതായി സൂചന. ഗണേഷിന്റെ ആറു വർഷം നീണ്ട രണ്ടാം ദാമ്പത്യമാണ് ഒടുവിൽ വിവാഹമോചനത്തിൽ എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. 2013ൽ യാമിനി തങ്കച്ചിയെന്ന ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടിയ നടൻ 2014ലാണ് ഒരു പ്രമുഖ ചാനലിലെ മാധ്യമപ്രവർത്തകയായ ബിന്ദു മേനോനെ വിവാഹം ചെയ്തത്. എന്നാൽ ബിന്ദു മേനോനുമായുള്ള നടന്റെ രണ്ടാം വിവാഹവും വേർപിരിയലിന്റെ വക്കിലാണെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ എത്തുന്നത്. […]

കാത്തിരിക്കാൻ വയ്യെന്ന് താരങ്ങൾ; മോഹൻലാലിന് ആശംസാപ്രവാഹം

സ്വന്തംലേഖകൻ കോട്ടയം : മോഹൻലാൽ സംവിധായകനെത്തുന്ന വാർത്ത നെഞ്ചിലേറ്റി ആശംസപ്രവാഹവുമായി ആരാധകർ. വാർത്ത അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്. വാർത്തക്ക് പിന്നാലെ ആശംസാപ്രവാഹങ്ങളായിരുന്നു. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി രംഗത്തെത്തിയത്. “ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍….!’ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ […]

ജയരാജിന്റെ ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലില്‍ പുരസ്‌കാരം

സ്വന്തംലേഖകൻ കോട്ടയം :  മലയാളത്തിന് അഭിമാനമായി ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേട്ടം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരമാണ് ചിത്രം സ്വന്തമാക്കിയത്. ദേശീയ പുരസ്‌ക്കാര ജേതാവായ നിഖില്‍ എസ് പ്രവീണാണ് പുരസ്‌ക്കാരം സ്വന്തമാക്കിയത്. അവാര്‍ഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ കഠിന പരിശ്രമത്തിനുള്ള അംഗീകാരമാണ്    പുരസ്‌ക്കാരമെന്നും നിഖില്‍ പ്രതികരിച്ചു. സംവിധായകന്‍ ജയരാജാണ് നിഖിലിന് വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. വിസയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങള്‍ സംഭവിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്ന് നിഖില്‍ പറഞ്ഞു.