video
play-sharp-fill
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം ; മനുഷ്യ ജീവൻ അപായപ്പെടുത്താൻ ബോധപൂർവം ​ഗുളികയിൽ മൊട്ടുസൂചി വച്ചതായി സംശയം ; ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതിയിൽ കേസ് ; പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം ; മനുഷ്യ ജീവൻ അപായപ്പെടുത്താൻ ബോധപൂർവം ​ഗുളികയിൽ മൊട്ടുസൂചി വച്ചതായി സംശയം ; ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതിയിൽ കേസ് ; പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ​ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ കേസ്. വിഷയത്തിൽ നിജസ്ഥിതി കണ്ടെത്തണമെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ സത്യൻ എന്നയാളാണ് പരാതി നൽകിയത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. മനുഷ്യ ജീവൻ അപായപ്പെടുത്താൻ ബോധപൂർവം ​ഗുളികയിൽ മൊട്ടുസൂചി വച്ചതായി സംശയിക്കുന്നവെന്നു പരാതിയിൽ പറയുന്നു.

നേരത്തെ, വിഷയത്തിൽ ആരോ​ഗ്യ വകുപ്പ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. സൂചി കണ്ടെന്ന പരാതി വ്യാജമാണെന്നും പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കണമെന്നും ആരോ​ഗ്യ വകുപ്പ് ഡയറക്ടർ രേഖാമൂലം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണ് പിന്നിലെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്. ​മൊട്ടുസൂചി കിട്ടിയെന്നു പരാതി നൽകിയ രോ​ഗിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് ആരോ​ഗ്യ വകുപ്പ് രേഖാമൂലം പരാതി നൽകിയത്.

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്നായിരുന്നു പരാതി. മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്ക് ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചത്.

സംഭവത്തിൽ തെളിവെടുപ്പും പരിശോധനയും നടത്തിയ ആരോ​ഗ്യ വകുപ്പ് പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തി. പരാതിക്കാരിക്കു നൽകിയ ബാക്കി ​ഗുളികകളിലോ, മറ്റു സ്റ്റോക്കിലോ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.