വ്യാജവാര്‍ത്ത എഴുതിയതിന് മംഗളം ദിനപത്രത്തിനിട്ട് കിട്ടിയത് എട്ടിന്റെ പണി; അസോ. എഡിറ്റര്‍ക്ക് തടവുശിക്ഷ വിധിച്ച് എറണാകുളം സി.ജെ.എം കോടതി; മംഗളത്തിന് കിട്ടിയ പണി പുറംലോകം അറിഞ്ഞില്ല
കൊച്ചി: വ്യാജ വാർത്ത നൽകിയതിന്റെ പേരിൽ മംഗളം ദിനപത്രത്തിന് കിട്ടിയത് എട്ടിന്റെ പണി. മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന കെ കെ സുനില്‍ എന്നിവർക്ക് നാലുമാസം വീതം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി.
മുൻ ചീഫ് സെക്രട്ടറി ടോം ജോസ് കൊച്ചി കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകള്‍ സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേല്‍ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച് 2015 ഏപ്രില്‍ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്ത വ്യാജമെന്ന് വ്യക്തമാക്കി ടോം ജോസ് കേസ് ഫയൽ ചെയ്തിരുന്നു. മാനനഷ് കേസ് ഫയലിൽ സ്വീകരിച്ച കോടതി മംഗളം പത്രത്തിനെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുകയായിരുന്നു. കേസ് അന്വേഷണം നടത്തിയപ്പോൾ കോടതിയിൽ വാർത്തയിലെ വസ്തുത തെളിയിക്കാൻ പ്രതികളായ റിപ്പോർട്ടർക്കോ മംഗളം മേധാവികള്‍ക്കോ കഴിഞ്ഞില്ല. ഇതോടെ കോടതി നടപടി സ്വീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഇത് സംബന്ധിച്ച് അടിക്കടി വാർത്തകള്‍ വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർബില്‍ കർഷകഭൂമി വഴിവിട്ട് സ്വന്തമാക്കി എന്നതടക്കം ആരോപണങ്ങളില്‍ പക്ഷെ വസ്തുതയില്ലെന്ന് കണ്ടെത്തി 2018ല്‍ അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ, വിരമിച്ച ശേഷവും മംഗളത്തിനെതിരായ നിയമനടപടിയുമായി മുൻ ചീഫ് സെക്രട്ടറി മുന്നോട്ട് പോവുകയായിരുന്നു.
കേസിൽ രണ്ടുവകുപ്പുകളിലായി പത്രസ്ഥാപനത്തിന് 50,000 രൂപയും പിഴയും എറണാകുളം സിജെഎം കോടതി വിധിച്ചിട്ടുണ്ട്. പിഴയൊടുക്കാൻ തയ്യാറായില്ലെങ്കില്‍ മംഗളം എഡിറ്ററും പ്രസാധകനുമായ ബിജു വർഗീസ് മൂന്നുമാസം തടവ് അനുഭവിക്കേണ്ടി വരും.