മികച്ച വനിതാ ശിശു സൗഹൃദ ആശുപത്രി; കോട്ടയം കാരിത്താസ് ആശുപത്രിക്ക് സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ മികച്ച വനിതാ ശിശു സൗഹൃദ ആശുപത്രിക്കുള്ള പുരസ്കാരം കോട്ടയം കാരിത്താസ് ആശുപത്രിക്ക്. ലോക മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്നും കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത് പുരസ്കാരം ഏറ്റുവാങ്ങി.
വനിതാ ശിശു ആരോഗ്യരംഗത്ത് കാരിത്താസ് പുലർത്തുന്ന നിതാന്ത ജാഗ്രതയാണ് ഈ നേട്ടത്തിന് പിന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കാരിത്താസ് ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം മേധാവി ഡോ സുനു ജോർജ് ചടങ്ങിൽ സംബന്ധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0