നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്; ഇടിയുടെ ആഘാതത്തിൽ സ്റ്റാൻ്റിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം ഓട്ടോറിക്ഷകൾ തകർന്നു; കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ; കാർ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
കൊല്ലം: കൊല്ലം ഈസ്റ്റ് കല്ലട ചിറ്റമലയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ സ്റ്റാൻ്റിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം ഓട്ടോറിക്ഷകളും തകർന്നു.
പരിക്കേറ്റ ഓട്ടോ ഡ്രൈവർമാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Third Eye News Live
0