എഞ്ചിനില്‍ നിന്ന് പുക; കത്തി നശിച്ചത് കോഴിക്കോട്ടെ വ്യാപാരിയുടെ ഒന്നര കോടിയിലധികം വിലവരുന്ന പുത്തന്‍ ആഡംബര കാര്‍
സ്വന്തം ലേഖകൻ
കോഴിക്കോട്: നടക്കാവില്‍ ഒരു കോടിയിലധികം വിലവരുന്ന പുത്തന്‍ ലാന്റ് റോവര്‍ വെലാര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിന്റെ കാറാണ് കത്തിയത്.
കിഴക്കേ നടകാവിലെ ഫുട്ബോള്‍ ടര്‍ഫിന് സമീപം പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കവെയായിരുന്നു സംഭവം.
ഇന്ന് രാവിലെ ഏഴരയോടെ ടര്‍ഫില്‍ കളിക്കാനെത്തിയ പ്രജീഷ് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തില്‍ നിന്ന പുക ഉയരുന്നത് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉടന്‍ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. രണ്ട് മാസം മുമ്ബാണ് പ്രജീഷ് കാര്‍ വാങ്ങിയത്.
മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് നല്‍കുന്ന ലാന്റ് റോവറാണ് കത്തിയത്. സാധാരണ ഇത്തരം അപകടങ്ങളില്‍ പെടാത്ത വാഹനത്തിന്റെ എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ കാര്‍ കമ്ബനി വിശദ പരിശോധന നടത്തിയേക്കും.