ഓടുന്ന കാറിൽ തലയും ശരീരവും പുറത്തിട്ട് യുവാവിന്റെയും യുവതിയുടെയും സാഹസിക യാത്ര; ശ്രദ്ധിക്കണ്ടേ അമ്പാനെയെന്ന് എംവിഡി; ദേശീയപാതയില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച യുവാവിനെതിരെ കേസെടുത്തു
ഇടുക്കി: ദേശീയപാതയില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച യുവാവിനെതിരെ കേസെടുത്തു.
ആർടിഒയ്ക്ക് മുന്നില്‍ ഹാജരാകാൻ യാത്രക്കാർക്ക് നോട്ടീസും നല്‍കി.
കുഞ്ചിതണ്ണി ബൈസണ്‍ വാലി സ്വദേശിക്കെതിരെയാണ് ഇടുക്കി ആർടിഒ എൻഫോഴ്സ്മെന്റ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ ദേവികുളം ഗ്യാപ്പ് റോഡിലാണ് സംഭവം. അമിതവേഗത്തില്‍ തലങ്ങും വിലങ്ങും ഇയാള്‍ വാഹനം ഓടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറില്‍ ഡ്രൈവർ ഉള്‍പ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരു യുവാവും യുവതിയും തലയും ശരീരവും പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര.
ദേശീയപാതയിലൂടെ ഇങ്ങനെ കാറോടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. നിരവധി വളവുകളുള്ള റോഡ് ആണിത്. റോഡ് വീതി കൂട്ടി പുനർ നിർമ്മിച്ചതോടെ ചിലർ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.
Third Eye News Live
0