കാർ മതിലിൽ ഇടിച്ചു; സിനിമ താരത്തിന് പരിക്ക്

കാർ മതിലിൽ ഇടിച്ചു; സിനിമ താരത്തിന് പരിക്ക്

സ്വന്തം ലേഖകൻ

പാലക്കാട്: സിനിമ -സീരിയൽ താരം തനിമയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. മണ്ണാർക്കാട്ടുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.

തനിമയ്ക്ക് പുറമേ വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്ത് വച്ച് കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരെയും മണ്ണാർക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.