play-sharp-fill
കോഴിക്കോട് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; തകർന്ന ഓട്ടോയിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

കോഴിക്കോട് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; തകർന്ന ഓട്ടോയിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

കോഴിക്കോട് : കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോയിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.

ഓട്ടോ ഡ്രൈവർ മുഹമ്മദിനെയാണ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗം മുറിച്ച് മാറ്റി സുരക്ഷിതമായി പുറത്തെത്തിച്ചത്.

ഇന്ന് രാവിലെ ചെങ്ങോട്ടുകാവിൽ വെച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ ഓടിച്ച ഡ്രൈവർ മുഹമ്മദ് ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇതോടെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തി സുരക്ഷിതമായി മുഹമ്മദിനെ പുറത്തെത്തിക്കുകയായിരുന്നു. മുഹമ്മദിനും കാർ യാത്രക്കാർക്കും നിസ്സാര പരിക്ക് മാത്രമേയുള്ളൂ.