play-sharp-fill
നിയന്ത്രണംവിട്ട കാർ ബൈക്കിലും രണ്ട് സ്കൂട്ടറുകളിലും ഇടിച്ച് യാത്രക്കാരൻ മരിച്ചു; അപകടത്തിൽ രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു, അപകടകാരണം കാറിന്റെ അമിതവേ​ഗത; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയം

നിയന്ത്രണംവിട്ട കാർ ബൈക്കിലും രണ്ട് സ്കൂട്ടറുകളിലും ഇടിച്ച് യാത്രക്കാരൻ മരിച്ചു; അപകടത്തിൽ രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു, അപകടകാരണം കാറിന്റെ അമിതവേ​ഗത; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയം

അടൂർ: പത്തനംതിട്ട ചെറുകോൽപുഴയിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലും രണ്ട് സ്കൂട്ടറുകളിലും ഇടിച്ച് യാത്രക്കാരൻ മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയറ സ്വദേശി ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്.

ഇയാളുടെ കൂടെയുണ്ടായിരുന്ന ഒരാളും മറ്റൊരു സ്കൂട്ടർ യാത്രക്കാരിയുമാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗതയിലെത്തി നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടറുകളെ ഇടിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു ബൈക്കും ഇടിച്ച് തെറിപ്പിച്ചാണ് കാർ നിർന്നത്.

കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.