കാറിടിച്ച് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം കാറില്‍ ഉണ്ടായിരുന്നവര്‍ മുങ്ങി; വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനാവാതെ വലഞ്ഞ് അതിഥിത്തൊഴിലാളി കുടുംബം; പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

സ്വന്തം ലേഖിക

മൂവാറ്റുപുഴ: കാറിടിച്ചു പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം കാറില്‍ ഉണ്ടായിരുന്നവര്‍ മുങ്ങിയതോടെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനാവാതെ വലഞ്ഞു അതിഥിത്തൊഴിലാളി കുടുംബം.

ഇന്നലെ ഉച്ചയോടെയാണ് മണിയംകുളം കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാളി സ്വദേശിയുടെ മകനായ സൂരജ് കുമാറിനെ (6) യാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ റോഡിലൂടെ അമ്മയ്ക്കൊപ്പം നടന്നുപോയ കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ കുട്ടിയെ നിര്‍മല മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ഇടിച്ചവീഴ്ത്തിയ കാറില്‍ ഉണ്ടായിരുന്നവര്‍ മുങ്ങുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

കുട്ടിയുടെ കാലിനു ഒടിവുണ്ടായിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റാനായി അന്വേഷിച്ച പ്പോഴാണു കാറിലുണ്ടായിരുന്നവര്‍ മുങ്ങിയെന്നു മനസിലായത്.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു കുട്ടിയെ മാറ്റി.