കാര്‍ മുന്നറിയിപ്പില്ലാതെ യു ടേണ്‍ ചെയ്തു; പിന്നാലെ എത്തിയ ബൈക്ക്  യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

കാര്‍ മുന്നറിയിപ്പില്ലാതെ യു ടേണ്‍ ചെയ്തു; പിന്നാലെ എത്തിയ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ
അടിമാലി: തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

പൂപാറ ഗാന്ധിനഗര്‍ സ്വദേശി അപ്പായി – അഞ്ജു ദമ്ബതികളുടെ മകന്‍ അമല്‍[20] ആണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്ക് ഒപ്പം കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെ പൊള്ളാച്ചിക്ക് അടുത്ത് വെച്ച്‌ അപകടം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നില്‍ പോയ കാര്‍ മുന്നറിയിപ്പില്ലാതെ യു ടേണ്‍ എടുത്തപ്പോള്‍ അമലും സുഹൃത്ത് പ്രവീണും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ അമല്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പ്രവീണിന്റെ കാലിന് ഒടിവുണ്ട്.

രാജാക്കാട് എസ്‌എസ്‌എം കോളജില്‍ മൂന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ് അമല്‍. സഹോദരി: അനിറ്റ.