play-sharp-fill
കോട്ടയം ശാസ്ത്രീ റോഡിൽ വാഹനാപകടം; നിർത്തിയിട്ടിരുന്ന കാറിൽ ഓടിയെത്തിയ കാർ ഇടിച്ചു 

കോട്ടയം ശാസ്ത്രീ റോഡിൽ വാഹനാപകടം; നിർത്തിയിട്ടിരുന്ന കാറിൽ ഓടിയെത്തിയ കാർ ഇടിച്ചു 

കോട്ടയം: നഗര മധ്യത്തിൽ ശാസ്ത്രീ റോഡിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഗതാഗത കുരുക്ക്.

ഇന്നുച്ചയ്ക്ക് 12.50-നാണ് അപകടമുണ്ടായത്. നഗരത്തിൽ നിന്ന് കിഴക്കോട്ട് പോകുന്നതിനായി ശാസ്ത്രീ റോഡ് ഇറക്കം ഇറങ്ങി വന്ന കാർ യൂണിയൻ ബാങ്കിനു മുന്നിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. രണ്ടു കാറുകളും ഭാഗികമായി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീ റോഡ് യൂണിയൻ ബാങ്കിന് മുൻപിൽ അപകട മേഖലയാണ്. സ്ഥിരമായി ഇവിടെ വാഹനാപകടങ്ങൾ ഉണ്ടാകാറുള്ളതാണ്. വാഹനങ്ങളുടെ അമിത വേഗവും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുമാണ് മിക്ക അപകടങ്ങൾക്കും കാരണം.