play-sharp-fill
അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് ശുചീകരണ തൊഴിലാളിക്ക് പരിക്ക്; കാലിൻ്റെ എല്ല് പൊട്ടി, നട്ടെല്ലിനും പരിക്ക്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് ശുചീകരണ തൊഴിലാളിക്ക് പരിക്ക്; കാലിൻ്റെ എല്ല് പൊട്ടി, നട്ടെല്ലിനും പരിക്ക്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരിക്ക്. ഇടപ്പള്ളി സ്വദേശിനി നിഷയുടെ കാലിന്റെ എല്ലു പൊട്ടി, നട്ടെല്ലിനും പരിക്കേറ്റു.

കഴിഞ്ഞ ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു വന്നു. ഇടിച്ച വാഹനത്തിലെ ഡ്രൈവർ കടന്നു കളഞ്ഞു.

അതേ സമയം സംഭവത്തിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വാഹനമോടിച്ചയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിട്ടയച്ചു എന്നും നഷ്ടപരിഹാരമടക്കം ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും നിഷയുടെ ഭർത്താവ് മാരിയപ്പൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group