കാർ നിയന്ത്രണം നഷ്ടപ്പെട്ടു വീട്ടിലേക്കു മറിഞ്ഞു ; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപം കാർ നിയന്ത്രണം നഷ്ടമായി വീട്ടിലേക്കു മറിഞ്ഞു. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപെട്ടു. ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഉച്ചയോടെയാണ് അപകടം നടന്നത്. മുള്ളന്‍മടക്കല്‍ അഷറഫിന്റെ മകന്‍ അല്‍സാബിത്ത് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു.
സംരക്ഷണ ഭിത്തിയും വാട്ടര്‍ ടാങ്കും തകര്‍ത്ത കാര്‍ വീടിനു പുറകിലേക്ക് ആണ് പതിച്ചത്. പിന്‍വശത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അല്‍സാബിത്തിന്റെ മേശയിലേക്ക് ആണ് ഓടും കല്ലും പതിച്ചത്. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ അല്‍സാബിത്ത് രക്ഷപ്പെടുകയായിരുന്നു. കാര്‍ വീടിനും മണ്ണ് തിട്ടയ്ക്കും ഇടയിലേക്കാണ് വീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരനും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കല്ലുകള്‍ പതിച്ച് വീടിന്റെ ഓട് തകര്‍ന്നു . ഓടും കല്ലും വീണ് അല്‍സാബിത്ത് പഠിച്ചുകൊണ്ടിരുന്ന ഗ്ലാസ് ടേബിളും തകര്‍ന്നു. ഈരാറ്റുപേട്ട പൊലീസും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.