video
play-sharp-fill
കോട്ടയം കളക്ടറേറ്റിന് സമീപം വാഹനാപകടം; നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്കു ഇടിച്ചു കയറി; ഇടിയുടെ ആഘാതത്തതിൽ കാർ തകിടം മറിഞ്ഞു; ആളപായമില്ല; ഇന്നലെ രാത്രിയിലാണ് അ‌പകടമുണ്ടായത്

കോട്ടയം കളക്ടറേറ്റിന് സമീപം വാഹനാപകടം; നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്കു ഇടിച്ചു കയറി; ഇടിയുടെ ആഘാതത്തതിൽ കാർ തകിടം മറിഞ്ഞു; ആളപായമില്ല; ഇന്നലെ രാത്രിയിലാണ് അ‌പകടമുണ്ടായത്

കോട്ടയം: നഗരമധ്യത്തിൽ കളക്ടറേറ്റിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ കാർ മറിഞ്ഞെങ്കിലും കാറിനുള്ളിലുണ്ടായിരുന്നയാൾക്ക് സാരമായി പരിക്കേറ്റില്ല.

ഇന്നലെ രാത്രി 11.45 ഓടെ കോട്ടയം കളക്ടറേറ്റിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കഞ്ഞിക്കുഴി ഭാഗത്തേയ്ക്കു പോയ കാറാണ് അ‌പകടത്തിൽപ്പെട്ടത്.

നിയന്ത്രണം നഷ്ടമായ കാർ, റോഡിൽ നിന്നു റോഡരികിലെ ഫുട്പാത്തിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ ടെലഫോൺ ബോക്‌സിൽ തട്ടിയ കാർ തകിടം മറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.