video
play-sharp-fill
റോഡ് മുറിച്ച് കടക്കവേ ജീപ്പിടിച്ചു ആറു വയസ്സുകാരന് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കവേ ജീപ്പിടിച്ചു ആറു വയസ്സുകാരന് ദാരുണാന്ത്യം

 

കണ്ണൂര്‍:കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.

 

പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.