play-sharp-fill
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.

ഹരിപ്പാട്: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചങ്ങനാശേരി വെരൂര്‍ ഇൻഡസ്ട്രിയല്‍ എ സ്റ്റേറ്റ് നഗര്‍ കുരിശുമൂട്ടില്‍ സോജി ചെറിയാൻ (53) ആണ് മരിച്ചത്.

 

ഹരിപ്പാട്- തിരുവല്ല റോഡില്‍ കാരിച്ചാല്‍ ഭാഗത്ത് ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു അപകടം.

 

ഹരിപ്പാട് ഉത്സവ് റെസ്റ്റോറന്‍റിലെ മാനേജരായ സോജി വീട്ടില്‍നിന്നു കടയിലേക്ക് കാറില്‍ വരുമ്പോള്‍ എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോജിയെ ഉടൻ തന്നെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് വെരൂര്‍ സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ: ഷേര്‍ലി. മക്കള്‍: ജെല്‍വിൻ, ജോയാനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group