
കൊല്ലം: കൊട്ടിയം പട്ടരു മുക്കില്‍ വാഹനപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് മുന്‍പില്‍ അമിതവേഗത്തില്‍ നിയന്ത്രണം തെറ്റിയ കാറ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
അപകട സ്ഥലത്തുതന്നെ കാറില്‍ ഉണ്ടായിരുന്ന രണ്ട് യുവാക്കളും മരണമടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറി ഡ്രൈവര്‍ ഈ സമയം വാഹനം നിര്‍ത്തിയിട്ട് ഗ്ലാസ് വൃത്തിയാക്കുകയായിരുന്നു. അമിതവേഗത്തില്‍ എത്തിയ വാഹനം മുന്നില്‍ ഇടിച്ച് കയറിയതോടെ ക്യാബിനുള്ളില്‍ ഡ്രൈവറും കുടുങ്ങിപ്പോയി. ഇയാളുടെ കാലിലും ഗുരുതരമായി പരിക്കേറ്റു .
ഫയര്‍ ആന്റി റെസ്‌ക്യൂ ടീമാണ് ഡ്രൈവറെ പുറത്തെടുത്തത്. കൊല്ലം പരവൂര്‍ കലക്കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.



