കോട്ടയം ജില്ലയിൽ നാളെ (20/04/2026)തീക്കോയി,രാമപുരം,പൂഞ്ഞാർ,പുതുപ്പള്ളി, മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (20/04/2026)തീക്കോയി,രാമപുരം,മീനടം,പൂഞ്ഞാർ,പുതുപ്പള്ളി, മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

തീക്കോയി സെക്ഷൻ പരിധിയിൽ, എൽ. ടി ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ട -വളവ്, അയ്യംമ്പാറക്കവല, തേവരുപ്പാറ ടവർ, തേവരുപ്പാറ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ

നാളെ 8Am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച രാവിലെ *08:30 AM മുതൽ 04:30 PM വരെ* LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ *അറയാനിക്കവല* ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ രാജമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 2:00 വരെ യും

ഓസ്വാൾ,പ്രവീൺ റബ്ബർ, എൻ.ബി.എ പൌഡർ കോറ്റിംഗ്,
.ടോംസ് പൈപ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന കൺസ്യൂമർക് ഉച്ചയ്ക്ക് രണ്ടുമണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ മന്നം, മണ്ഡപത്തിപ്പാറ, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
പെരുമ്പുഴകടവ്,പനച്ചിക്കാവ്, പെരുന്ന വെസ്റ്റ്,
വള്ളികാവ്
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെlവൈദുതി
മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പോണാട് അമ്പലം, പോണാട് ഈസ്റ്റ് കരയോഗം, നെടുംപാറ, തീപ്പെട്ടിക്കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 2 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.