മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ മുന്‍സിപ്പാലിറ്റി സ്ഥാപിച്ച ക്യാമറ കണ്ട് എ ഐ ആണെന്ന് തെറ്റിദ്ധരിച്ച് സീറ്റ് ബെൽറ്റിടാൻ ശ്രമിച്ചു ; നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടത്തേക്ക് മറിഞ്ഞ് അപകടം
തൃശൂര്‍ : ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു യുവാവും രണ്ട് പ്രായമായവരുമാണ് കാറില്‍ ഉണ്ടായിരുന്നത്.
കാര്‍ മറിഞ്ഞപ്പോള്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അണലൂര്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ധൃതിയില്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് ഓടിയെത്തിയവരോട് കാര്‍ ഓടിച്ച യുവാവ് പറഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ മുന്‍സിപ്പാലിറ്റി അവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. ഇത് എഐ ക്യാമറയാണോ എന്ന് തെറ്റിദ്ധരിച്ച് സീറ്റ്ബെല്‍റ്റ് ഇടാന്‍ ശ്രമിച്ചപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.
Third Eye News Live
0