നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി ; 6 മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി ; 6 മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചങ്ങനാശ്ശേരി പെരുന്ന അക്ഷരാ നഗർ പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ  എസ് എൽ ദിൽജിത്ത് (31) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 6 മാസത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി ചങ്ങനാശ്ശേരി,കോട്ടയം വെസ്റ്റ്, എടത്വാ എന്നീ സ്റ്റേഷൻ പരിധിയിൽ അടിപിടി, കവർച്ച, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകളില്‍ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. ഇത്തരക്കാർക്കെതിരെ ഇനിയും കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group