video
play-sharp-fill
കുപ്രസിദ്ധഗുണ്ടയും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ അതിരമ്പുഴ സ്വദേശിയെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലടച്ചു ; നടപടി കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ

കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. അതിരമ്പുഴ അമ്മഞ്ചേരി ചൂരക്കുളം വീട്ടിൽ ക്രിസ്റ്റിൻ.സി. ജോസഫ് (31) നെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാളുടെ പേരിൽ ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group