play-sharp-fill
പുതിയ യൂസർമാരെ ചേർക്കാനാവില്ല ; ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി എന്‍പിസിഐ

പുതിയ യൂസർമാരെ ചേർക്കാനാവില്ല ; ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി എന്‍പിസിഐ

ഇന്ത്യയിലെ യുപിഐ വിപണിയില്‍ ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും വലിയ ആധിപത്യമുണ്ട്. ഇരുവരും ചേര്‍ന്നാണ് 85 ശതമാനം ഇടപാടുകളും സ്വന്തമാക്കുന്നത്.ഈ ആധിപത്യം നിയന്ത്രിക്കാന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഇടപെടുമെന്ന് നേരത്തെ തന്ന അറിയിച്ചിരുന്നു. ഇത്രയും ഇടപാടുകള്‍ രണ്ട് പേര്‍ മാത്രം ചേര്‍ന്ന് നിയന്ത്രിക്കുന്നത് തുല്യതയില്ലായ്മ കൊണ്ടുവരുമെന്ന നിലപാടിലാണ് എന്‍പിസിഐ.

ഒരു സാങ്കേതിക പ്രശ്‌നം വന്ന് ഈ ആപ്പുകള്‍ പ്രതിസന്ധിയിലായാല്‍ അത് ഇന്ത്യയിലെ മൊത്തം യൂസര്‍മാരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പേമെന്റ് ആപ്പുകള്‍ യൂസര്‍മാരുടെ കാര്യത്തില്‍ നിയന്ത്രണം ഉടന്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ ഇക്കാര്യത്തില്‍ കടുത്ത നിലപാടുകളൊന്നും എന്‍പിസിഐ എടുത്തിരുന്നില്ല. എന്നാല്‍ ചെറുകിട യുപിഐ ആപ്പുകളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ എത്രയും പെട്ടെന്ന് പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അവര്‍.ഒരു യുപിഐ ആപ്പിന് പരമാവധി മുപ്പത് ശതമാനം മാര്‍ക്കറ്റ് ഷെയര്‍ എന്നതാണ് എന്‍പിസിഐയുടെ വരാനിരിക്കുന്ന നിയമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ പേമെന്റ് വാലറ്റിന് മുപ്പത് ശതമാനത്തില്‍ കൂടുതലുണ്ടായാല്‍ അത് കുറയ്ക്കാനുള്ള നടപടികളുണ്ടാവും. 2022 ഡിസംബറില്‍ തന്നെ ഈ നിയമം നടപ്പാക്കേണ്ടതായിരുന്നു.

എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളായ ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും രണ്ട് വര്‍ഷത്തെ അധിക കാലാവധി നല്‍കുകയായിരുന്നു. ഈ വര്‍ഷം ഡിസംബറിലാണ് ആ കാലാവധി അവസാനിക്കുക. 2025 ജനുവരി മുതല്‍ മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ക്ക് അത് കുറയ്ക്കാനുള്ള നടപടികള്‍ എടുക്കേണ്ടി വരും.

85 ശതമാനം ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഗൂഗിള്‍ പേയും ഫോണ്‍പേയും ഇത് എങ്ങനെ കുറയ്ക്കുമെന്ന് കണ്ടറിയേണ്ടതാണ്. പേടിഎമ്മിനും ഇത് തിരിച്ചടിയായേക്കും. പക്ഷേ ഇവര്‍ രണ്ടുപേരോളം യൂസര്‍മാര്‍ അവര്‍ക്കില്ല. ഡിജിറ്റല്‍ ഇടപാടുകളെ നിയന്ത്രിക്കാന്‍ എന്‍പിസിഐ എന്തുചെയ്യുമെന്ന് കാത്തിരിക്കുകയാണ് ഗൂഗിള്‍ പേയും ഫോണ്‍ പേയും.

മുപ്പത് ശതമാനം യുപിഐ വിപണി എന്ന സംവിധാനം എങ്ങനെ നടപ്പാക്കുമെന്ന് എന്‍പിസിഐ തന്നെ വെളിപ്പെടുത്തുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ഷെയറുള്ള ആപ്പുകള്‍ക്ക് പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയാണ് ഇതിലെ പ്രധാനപ്പെട്ടൊരു ഓപ്ഷന്‍.

അതേസമയം ഏത് ആപ്പിനെ സംബന്ധിച്ചും ഇത് തിരിച്ചടിയാണ്. പുതിയ യൂസര്‍മാരാണ് ഏത് ആപ്പിന്റെയും വളര്‍ച്ചയെ സഹായിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി മാത്രമേ നടപ്പാക്കാനാവൂ. യൂസര്‍മാര്‍ക്ക് ഇത് തടസ്സം സൃഷ്ടിക്കില്ലെന്ന് ഉറപ്പാക്കേണ്ടി വരും.

അന്തിമ തിയതിക്ക് ഇനിയും ദിവസങ്ങളുണ്ട്. യൂസര്‍മാര്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളാല്‍ വലിയ പ്രശ്‌നങ്ങള്‍ ജിപേയുടെയും ഫോണ്‍ പേയുടെയും ആധിപത്യത്തെ തുടര്‍ന്നുണ്ടാവാന്‍ സാധ്യതയുണ്ട്. ഇതാണ് എന്‍പിസിഐ നിയന്ത്രണം കൊണ്ടുവരാനുള്ള പ്രധാന കാരണം.