play-sharp-fill
കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലനത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും വളർത്തുനായ്ക്കളെ മറയാക്കി ലഹരി സംഘം!!; ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി പട്ടി വളർത്തൽ കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കഞ്ചാവും എംഡിഎംഎയും; വളര്‍ത്തിയത് പ്രായാധിക്യമുളള പട്ടികളെ; സംഘം പിടിയില്‍

കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലനത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും വളർത്തുനായ്ക്കളെ മറയാക്കി ലഹരി സംഘം!!; ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി പട്ടി വളർത്തൽ കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കഞ്ചാവും എംഡിഎംഎയും; വളര്‍ത്തിയത് പ്രായാധിക്യമുളള പട്ടികളെ; സംഘം പിടിയില്‍

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലനത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തിന്‍റെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സമാനമായ മറ്റൊരു സംഘത്തിന്‍റെ വിവരങ്ങള്‍ കൂടി പുറത്ത്. തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി സംഘം പ്രവർത്തിച്ചതും വളർത്തുനായ്ക്കളെ മറയാക്കിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി പട്ടി വളർത്തൽ കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. 9 പട്ടികളെയായിരുന്നു ഈ വീട്ടിൽ വളർത്തിയത്. കല്ലമ്പലം പ്രസിഡൻ്റ് ജംഗ്ഷനിൽ വീട് വാടക്കെടുത്ത് വളർത്ത് പട്ടികളെ മറയാക്കിയായിരുന്നു ലഹരി കച്ചവടം. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഈ വീട് ഡാൻസാഫ് സംഘം നിരീക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് കച്ചവട കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്ന വിഷ്ണുവാണ് വീട് വാടക്കെടുത്തതെന്ന മനസിലാക്കി പൊലീസ് നിരീക്ഷിച്ചു തുടങ്ങി. പ്രായാധിക്യമുളള പട്ടികളെയാണ് സംഘം വാങ്ങിവീട്ടിൽ നിരത്തിയിരിക്കുന്നതെന്ന മനസിലാക്കി. പട്ടികൾ ആക്രമിക്കുകയാണെങ്കിൽ തടയാനുള്ള സന്നാഹങ്ങളോടെയാണ് ഡാൻസാഫ് വീട്ടിനുള്ളിൽ കയറിയത്.

വീട്ടിനുള്ളിലുണ്ടായിരുന്ന വിഷ്ണുവിനെയും, ഷംനാദിനെയും, ഷിഫിനെയും പൊലീസ് പിടികൂടി. പ്രതികളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. പൊലീസോ എക്സൈസോ നാട്ടുകാരോ വീട്ടിനുള്ളിൽ കയറി പെട്ടെന്ന പരിശോധന നടത്താതിരിക്കാനായിരുന്നു പട്ടികളെ സുരക്ഷക്കായി വീട്ടിന് മുന്നിലും അകത്തും വളർത്തിയിരുന്നത്.

വാട്സ്ആപ്പ് വഴിയും ടെലഗ്രാം വഴിയും ലഹരി ആവശ്യപ്പെടുന്നവർക്കാണ് ഇവർ നൽകിയിരുന്നത്. പല സ്ഥലങ്ങളിൽ ലഹരി വസ്തുക്കള്‍ പാക്കറ്റുകളാക്കി ഉപേക്ഷിക്കും. ഈ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ ആവശ്യക്കാർക്ക് അയക്കും. നേരിട്ട് ലഹരി കൈമാറി പിടിക്കപ്പെടാതിരിക്കാനായിരുന്നു പുതിയ തന്ത്രം. ഓണ്‍ലൈൻവഴിയാണ് പണം വാങ്ങിയിരുന്നത്.