അടുക്കളയോടു ചേര്‍ന്ന് കഞ്ചാവ് കൃഷി;  അപര്‍ണയും അലനും കഞ്ചാവ് ചെടി വളര്‍ത്തിയത് ഫ്‌ളാറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെ; ഇന്റര്‍നെറ്റില്‍ നോക്കി പരിപാലനവും; യുവാവും യുവതിയും പിടിയിലാകുമ്പോൾ

അടുക്കളയോടു ചേര്‍ന്ന് കഞ്ചാവ് കൃഷി; അപര്‍ണയും അലനും കഞ്ചാവ് ചെടി വളര്‍ത്തിയത് ഫ്‌ളാറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെ; ഇന്റര്‍നെറ്റില്‍ നോക്കി പരിപാലനവും; യുവാവും യുവതിയും പിടിയിലാകുമ്പോൾ

സ്വന്തം ലേഖിക

കൊച്ചി: ഫ്‌ളാറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ യുവാവും യുവതിയും പിടിയില്‍.

പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടില്‍ വി.ജെ. രാജുവിന്റെ മകന്‍ അലന്‍ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ റജിയുടെ മകള്‍ അപര്‍ണ (24) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റില്‍ നിന്ന് ഇവര്‍ വളര്‍ത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി. കഞ്ചാവ് കൈവശം വെച്ചതിനു മറ്റൊരു യുവാവിനേയും ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തില്‍ അനന്തന്റെ മകന്‍ അമലിനെയാണ് (28) പിടികൂടിയത്. ഫ്‌ളാറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. വീടിനുള്ളില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതെങ്ങനെയെന്ന് ഇന്റര്‍നെറ്റില്‍ നോക്കിയാണ് ഇവര്‍ പഠിച്ചതെന്ന് പൊലീസ് പറയുന്നു.

ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ അടുക്കളയോടു ചേര്‍ന്നാണ് ചെടി വളര്‍ത്തിയിരുന്നത്.
അലനും അപര്‍ണയുമായി അമലിന് ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്‍ഫോപാര്‍ക്ക് എസ്‌എച്ച്‌ഒ വിപിന്‍ദാസ്, എസ്‌ഐ ജയിംസ് ജോണ്‍, ഡാന്‍സാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.